മാവേലിക്കര: തെക്കേക്കര കുറത്തികാട് ഭാഗത്ത് മത്സ്യ ബന്ധനത്തിനായി തോട്ടിലേക്ക് ഇട്ട വലയിൽ കുടുങ്ങിയത് പിൻ ഔട്ട് ചെയ്യാത്ത ഗ്രനേഡ്. പല്ലാരിമംഗലം പള്ളിയാമ്പലിൽ രാജൻ്റെ വലയിലാണ് ഗ്രനേഡ് ലഭിച്ചത്. ഇന്നലെ രാത്രി 9.10 ഓടെയാണ് സംഭവം. തെക്കേക്കര വസൂരിമാല ക്ഷേത്രത്തിന് തെക്ക് വശത്തുളള തൊടിയൂർ – കണ്ടിയൂർ ആറാട്ടു കടവ് വരെയുള്ള ടി.എ കനാലിന്റെ ഭാഗത്തു വലവീശുന്നതിനിടെയാണ് ഗ്രനേഡ് ലഭിച്ചത്. കട്ടിയുള്ള ഇരുമ്പു വസ്തു വലയിൽ കുടുങ്ങിയപ്പോൾ സംശയമുണ്ടായതിനെ തുടർന്ന് സമീപവാസികളായ പട്ടാളക്കാരായ സുഹൃത്തുക്കളെ രാജൻ വിവരം അറിയിച്ചു. അവരെത്തി പരിശോധിച്ചപ്പോഴാണ് ഗ്രനേഡാണ് വലയിൽ ലഭിച്ചതെന്ന് മനസിലായത്. ഉടൻ തന്നെ പോലീസ് കൺട്രോൾ റൂ നമ്പറിൽ വിവരം അറിയിക്കുകയും കുറത്തികാട് പോലീസ് എത്തി ഗ്രനേഡ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. ഇന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം ഗ്രനേഡ് നിർവീര്യമാക്കും. ഇത് മിലട്ടറി അല്ലെങ്കിൽ പോലീസിലെ സേനാ വിഭാഗങ്ങൾ…
Read MoreCategory: Top News
മംഗളൂരുവില്‍ മലയാളി യുവതിയുടെ മരണം കൊലപാതകം! ഭര്‍ത്താവ് പിടിയില്‍; കുടുക്കിയത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മംഗളൂരു: അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളി യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മംഗളൂരു കുമ്പള ചേതന്നഗറില് താമസിച്ചിരുന്ന എറണാകുളം സ്വദേശിനി ഷൈമ (44) ആണ് മരിച്ചത്. ഭര്‍ത്താവ് റെന്സണ് എന്ന ജോസഫ് ഫ്രാന്‍സിസി(54)നെ ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 11 നാണ് ഷൈമയെ റെന്സണ് തന്നെ ദേര്‍ലക്കട്ടെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുടുംബവഴക്കിനിടയില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നായിരുന്നു ആശുപത്രി അധികൃതരോടും പോലീസിനോടും ഇയാള്‍ പറഞ്ഞത്. അന്ന് രാത്രിയോടെതന്നെ ഷൈമയുടെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന്, കൊച്ചിയില്‍ നിന്നെത്തിയ ബന്ധുക്കളാണ് മരണത്തില്‍ സംശയമുണ്ടെന്നു കാണിച്ച് പോലീസില്‍ പരാതി നല്‍കിയത്. ഷൈമ മരിച്ചത് അടിയേറ്റ് വിഷം അകത്തുചെന്നിട്ടില്ലെന്നും തലയ്ക്കും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായ പരിക്കേറ്റതാണ് മരണകാരണമായതെന്നുമാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞത്. ഇതേത്തുടര്‍ന്ന് പോലീസ് കഴിഞ്ഞദിവസം റെന്സണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കുടുംബവഴക്കിനിടയില്‍ തന്റെ അടിയേറ്റാണ് ഷൈമ ബോധരഹിതയായതെന്ന് റെന്സണ് ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി പോലീസ്…
Read Moreഅടിതെറ്റിയാൽ ഹൈടെക് കള്ളനും ..! കിണറ്റിൽ നിന്ന് രക്ഷിക്കണേയെന്ന കരച്ചിൽ; വലയിട്ട്കരയ്ക്ക് കയറ്റിയ യുവാവിനെ കണ്ട് പോലീസ് ഞെട്ടി…
പെരിങ്ങോം: വീട്ടുകാര്‍ പുറത്തുപോയ തക്കത്തിന് മോഷ്ടിക്കാന്‍ കയറുന്നതിനിടയില്‍ കിണറ്റില്‍ വീണ മോഷ്ടാവ് പോലീസിന്റെ പിടിയിലായി. കുറുമാത്തൂരിലെ എ.പി.ഷമീറാണ് (35) പിടിയിലായത്. ഇന്നലെ രാത്രി ഒന്‍പതരയോടെ മാതമംഗലം തുമ്പത്തടത്തിലാണ് സംഭവം. വെള്ളോറ സ്കൂളില്‍നിന്നും റിട്ടയര്‍ ചെയ്ത പവിത്രന് മാസ്റ്ററുടെ വീട്ടിലാണ് ഇയാള്‍ മോഷണം നടത്താന്‍ ശ്രമിച്ചത്.പവിത്രന് മാസ്റ്ററും കണ്ണൂര്‍ എഇഒ ആയ ഭാര്യയും തിരുവനന്തപുരത്തേക്ക് മാവേലി എക്സ്പ്രസ് ട്രെയിനിലെ യാത്രയിലായിരുന്നു. വീട്ടില്‍ ആരുമില്ല എന്ന് ഉറപ്പുവരുത്തിയശേഷം വീടിനോടു ചേര്‍ന്നുള്ള കിണറിന്റെ ആള്മറയിലൂടെ പാരപ്പറ്റിലേക്ക് പിടിച്ചുകയറാന്‍ ശ്രമിക്കവേ പാരപ്പറ്റ് കെട്ടിയ ഇഷ്ടികയുള്‍പ്പെടെ മോഷ്ടാവ് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഒന്നരയാളോളം വെള്ളമുള്ള കിണറ്റില്‍നിന്നും കയറാനുള്ള ശ്രമം വിഫലമായപ്പോള്‍ ഒടുവില്‍ രക്ഷിക്കണേയെന്ന ഉച്ചത്തിലുള്ള കരച്ചിലായി. ഇതു കേട്ടെത്തിയ പരിസരവാസികളാണ് കിണറ്റില്‍ വീണുകിടന്നു കരയുന്ന മോഷ്ടാവിനെ കണ്ട് പെരിങ്ങോം പോലീസില്‍ വിവരമറിയിച്ചത്. ഫയർഫോഴ്സും പെരിങ്ങോം പോലീസും ചേർന്ന് പ്രതിയെ രാത്രി 10.30ന് കിണറ്റിൽ നിന്നും രക്ഷിച്ചു.…
Read Moreനാളെയാണ് ആ വിധി! വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് പോലീസ്; വിജയ് ബാബുവിന്റെ നീക്കം ഇങ്ങനെ…
കൊച്ചി: പുതുമുഖനടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് പോലീസ്. നാളെയാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്. വിധി അനുകൂലമായാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ നേരിട്ടു ഹാജരാകാനാണ് വിജയ് ബാബുവിന്റെ നീക്കം. ജാമ്യം നിഷേധിച്ചാല്‍ ഇയാള്‍ക്കെതിരേ അടുത്ത നടപടികളിലേക്ക് കടക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. ഇയാളെ നാട്ടിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഉദ്ദേശിച്ച പോലെ വിജയിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ കൊച്ചി സിറ്റി പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇയാള്‍ക്കെതിരേ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ഉണ്ടായി. എന്നാല്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഇടപ്പെടല്‍ ഇക്കാര്യത്തിൽ ഫലപ്രദമായില്ല.
Read Moreനടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്ത് ? തുടരന്വേഷണത്തില്‍ ആദ്യ അറസ്റ്റ് ശരത്തിന്റേത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ സുഹൃത്ത് ശരത് ജി. നായരെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു. കേസിന്റെ തുടരന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. ഇയാള്‍ക്കെതിരേ തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ വിഐപിയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ശരത് തെളിവ് നശിപ്പിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇന്നലെ ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തും ആലുവയിലെ സൂര്യ ഹോട്ടല്‍- ട്രാവല്‍സ് ഉടമയുമാണ് ശരത്. സംവിധായകന് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരേ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ശരത്തിനെതിരേ അന്വേഷണം ആരംഭിച്ചത്. കേസെടുത്തതിന് പിന്നാലെ ഊട്ടിയിലേക്ക് പോയ ശരത് മുന്‍കൂര്‍ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ 2018 നവംബര്‍ 15ന് ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നു വ്യക്തമാക്കുന്ന തെളിവുകള്‍…
Read Moreഅൽപ്പം തിരക്കുണ്ട്..! “അമ്മ’ നിയോഗിച്ച അച്ചടക്ക സമിതിക്ക് മുന്നിൽ ഇന്ന് ഹാജരാകാനാകില്ലെന്ന് നടൻ ഷമ്മി തിലകൻ; കാരണം…
കൊച്ചി: താരസംഘടനയായ “അമ്മ’ നിയോഗിച്ച അച്ചടക്ക സമിതിക്ക് മുന്നിൽ ഇന്ന് ഹാജരാകാനാകില്ലെന്ന് നടൻ ഷമ്മി തിലകൻ. ഷൂട്ടിംഗ് തിരക്കുള്ളതിനാൽ ഇന്ന് ഹാജരാകാനാകില്ലെന്ന് കാണിച്ച് നടൻ സംഘടനയ്ക്ക് കത്ത് നൽകി. അമ്മയുടെ വാർഷിക പൊതുയോഗത്തിനിടെ യോഗ നടപടികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് ഷമ്മി തിലകനെതിരെയുള്ള പരാതിയിൽ അച്ചടക്ക സമിതിക്ക് മുന്നിൽ അദ്ദേഹം 17ന് ഹാജരാകണമെന്ന് നേതൃത്വം നിർദ്ദേശിച്ചിരുന്നു. എന്നാൽ ഹാജരാകുന്നതിന് കൂടുതൽ സമയം ഷമ്മി തിലകൻ ആവശ്യപ്പെടുകയായിരുന്നു.
Read Moreവിദേശത്തുള്ള കാമുകനുമൊത്ത് ജീവിക്കാനായി ഭർത്താവിനെ കുടുക്കാൻ മയക്കുമരുന്ന് ഒളിപ്പിച്ച സംഭവം! പിടിവിടാതെ വണ്ടൻമേട് പോലീസ്
കട്ടപ്പന: ഭർത്താവിനെ ലഹരിമരുന്ന് കേസിൽ കുടുക്കാനായി പഞ്ചായത്ത് മെന്പർ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് വണ്ടൻമേട് പോലീസ് രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. കോഴിക്കോട് പാലാഴി വടക്കേ കോമളശേരി ശിതിൽ (26), കോഴിക്കോട് പാലാഴി വടക്കേച്ചാലിൽ അശ്വിൻ (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം പിടിയിലായ കോഴിക്കോട് സ്വദേശി അർജുൻ ഹരിദാസുമായി ലഹരിമരുന്ന് വിൽപനയ്ക്കായി സാന്പത്തിക ഇടപാടു നടത്തിയിരുന്ന വ്യക്തിയാണ് ശിതിൽ. എംഡിഎംഎ, എൽഎസ്ഡി സ്റ്റാംപ്, ഹഷീഷ് ഓയിൽ എന്നിവയടക്കമുള്ള ലഹരിമരുന്നു വിൽപ്പനയുമായി ഇയാൾക്കു ബന്ധമുണ്ടെന്നു പോലീസ് പറഞ്ഞു. വിദേശത്തുള്ള കാമുകനുമൊത്ത് ജീവിക്കാനായി ഭർത്താവിനെ ലഹരിമരുന്ന് കേസിൽ കുടുക്കി ജയിലിലാക്കാനാണ് വണ്ടൻമേട് പഞ്ചായത്തു മെന്പർ സൗമ്യ ഏബ്രഹാം ഭർത്താവിന്റെ ബൈക്കിൽ മയക്കുമരുന്നു ഒളിപ്പിച്ചുവച്ചത്. ഇതിനുശേഷം നർക്കോട്ടിക് വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. സൗമ്യക്കു എംഡിഎംഎ എത്തിച്ചുനൽകിയതിനാണ് അശ്വിൻ പിടിയിലായത്. കോഴിക്കോടുനിന്ന് എംഡിഎംഎ എറണാകുളത്ത് എത്തിച്ചത് ഇയാളാണ്. ഈ കേസിൽ മുൻപ് പിടിയിലായ ഷെഫിൻ…
Read Moreപ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഏഴുവര്‍ഷം ‘ഡിജിറ്റല്‍ റേപ്പ്’ ചെയ്തു ! പെണ്‍കുട്ടിയുടെ കുടുംബസുഹൃത്തായ 81 കാരന് പിടിയില്‍…
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഏഴുവര്‍ഷത്തിലേറെക്കാലം പീഡിപ്പിച്ച കേസില്‍ കുടുംബസുഹൃത്തായ 81കാരന് പിടിയില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. കലാകാരനും ടീച്ചറുമായ മൗറിസ് റൈഡറാണ് പിടിയിലായത്. 17കാരിയെ വര്‍ഷങ്ങളോളം ‘ഡിജിറ്റല്‍ റേപ്പിന്’ വിധേയയാക്കിയതിനാണ് അറസ്റ്റ്. കൈവിരലുകള്‍, കാല്‍വിരലുകള്‍ എന്നിവ ഉപയോഗിച്ചുള്ള നിര്‍ബന്ധിത ലൈംഗിക പീഡനത്തിനെയാണ് ഡിജിറ്റല്‍ റേപ്പ് എന്ന് പറയുന്നത്. നോയിഡയില്‍ ഞായറാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് 81കാരനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി 17കാരിയുടെ രക്ഷകര്‍ത്താവിന്റെ സുഹൃത്താണ് പ്രതി. രക്ഷകര്‍ത്താവ് നല്കിയ പരാതിയിലാണ് 81കാരനെ പിടികൂടിയത്. 2012ലെ നിര്‍ഭയ സംഭവത്തിന് പിന്നാലെയാണ് ഡിജിറ്റല്‍ റേപ്പും ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫ്രീഫയര്‍ ഗെയിം ചെന്നെത്തിയത് ഒരു അനാവശ്യ സൗഹൃദത്തില്‍ ! ഒരു നാള് ഫോണിലേക്ക് എത്തിയത് സ്വന്തം നഗ്നഫോട്ടോ;പ്രതി പിടിയിലായതിങ്ങനെ…
ഓണ്‍ലൈന്‍ ഗെയിമിനിടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത ശേഷം ആ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശി അഖില്‍(27) ആണ് പിടിയിലായത്. തൃശ്ശൂര്‍ സിറ്റി പോലീസ് സൈബര്‍ വിഭാഗമാണ് ഇയാളെ കുടുക്കിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഫ്രീഫയര്‍ ഗെയിമിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് ഫോട്ടോകള്‍ കൈക്കലാക്കുകയും മോര്‍ഫ് ചെയ്ത് നഗ്നഫോട്ടോയാക്കി ഭീഷണിപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ ശേഷം ഇയാള്‍ വെര്‍ച്വല്‍ നമ്പരുകളില്‍ നിന്ന് വാട്സ്ആപ്പ് ഉണ്ടാക്കിയാണ് പെണ്‍കുട്ടിയ്ക്ക് നഗ്നചിത്രങ്ങള്‍ അയച്ചു കൊടുത്തത്. ഫോണില്‍ മോര്‍ഫ് ചെയ്ത നഗ്നചിത്രം കണ്ടതോടെ പെണ്‍കുട്ടിയുടെ അമ്മയാണ് സൈബര്‍ പോലീസിനു പരാതി നല്‍കിയത്. ഓണ്‍ലൈന്‍ ഗെയിമെന്ന പേരില്‍ സൗഹൃദമുണ്ടാക്കി ചാറ്റിംഗ് നടത്തുന്നതാണ് ഇയാളുടെ തട്ടിപ്പു രീതി. പിന്നീട് വാട്സ് ആപ്പ് നമ്പര്‍ തന്ത്രത്തില്‍ വാങ്ങിച്ചെടുത്ത് ചിത്രങ്ങള്‍ വാങ്ങും. ഇതുമാത്രമല്ല വീഡിയോ കോളുകല്‍ വിളിക്കാനും നിര്‍ബന്ധിക്കും. വിസമ്മതിച്ചാല്‍ പിന്നെ ഭീഷണിയുടെ…
Read Moreകുടിശിക 16 ലക്ഷം രൂപ അടച്ചാൽ തന്റെ ഭർത്താവിനെ തിരിച്ചു തരാൻ പറ്റുമോ? ജപ്തിഭീഷണിയിൽ മനംനൊന്ത് മരിച്ച ടോമിയുടെ ഭാര്യയുടെ ചോദ്യം വേദനയാകുന്നു
പുൽപ്പള്ളി: ബാങ്ക് ഉദ്യോഗസ്ഥർ വായ്പ അടയ്ക്കാൻ സാവകാശം തന്നിരുവെങ്കിൽ തന്റെ ഭർത്താവ് ആത്മഹത്യ ചെയ്യില്ലായിരുവെന്ന് ഇരുളത്ത് ആത്മഹത്യ ചെയ്ത ടോമിയുടെ ഭാര്യ പുഷ്പ. ബാങ്ക് അധികൃതരോട് ബാങ്കിലെത്തി കേണപേക്ഷിച്ചിട്ടും ചെവികൊണ്ടില്ലെന്നും ബാങ്കിലെ കുടിശിക 16 ലക്ഷം രൂപ അടച്ചാൽ തന്റെ ഭർത്താവിനെ തിരിച്ചു തരാൻ പറ്റുമോയെന്നും പുഷ്പ പറഞ്ഞു. മൂന്ന് ലക്ഷം രുപയുമായി ബാങ്കിലെത്തിയിട്ടും ജപ്തി നടപടിയിൽ നിന്ന് പിൻമാറാതെ ബാങ്ക് റിക്കവറി ഓഫീസർമാർ ജപ്തി നടപടികളുമായി മുന്നോട്ടു പോയതാണ് ഭർത്താവ് ആത്മഹത്യ ചെയ്യാൻ കാരണമായത്. ജപ്തി ഒഴിവാക്കാൻ ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും സ്വർണം വാങ്ങി പണയം വച്ചാണ് നാല് ലക്ഷം രൂപ ബാങ്കിൽ അടച്ചത്. മൂന്ന് ലക്ഷം രൂപ ബാങ്കിൽ അടച്ചിട്ടും നാല് ലക്ഷം രൂപ അടച്ചാൽ മാത്രമേ ജപ്തി നടപടികളിൽ നിന്ന് പിൻമാറുകയുള്ളുവെന്ന് കടുംപിടിത്തം പിടിച്ചതും ഭർത്താവ് ടോമിയെ വേദനിപ്പിച്ചതായും പുഷ്പ പറഞ്ഞു.…
Read More