നേമം: വീട് കുത്തിതുറന്ന് മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് പിടികൂടി. അയിരൂർപാറ ചന്തവിള ഗവൺമെന്റ് യുപിഎസിന് സമീപം നൗഫിൻ മൻസിലിൽ റഹീസ് ഖാൻ (29) നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി പതിനാലിന് കല്ലിയൂർ ആലരത്തല റോഡിലെ വീട്ടിൽ കയറി, വീട്ടിലുണ്ടായിരുന്ന മുപ്പത്തി അയ്യായിരം രൂപ വിലയുള്ള ഡയമണ്ട് മൂക്കുത്തിയും, ഇരുപത്തി അയ്യായിരം രൂപ വില വരുന്ന രണ്ട് സ്വർണ ലോക്കറ്റും മോഷണം നടത്തിയ കേസിൽ നടന്ന അനേഷണത്തിലാണ് അൻപതോളം മോഷണ കേസിലെ പ്രതിയായ റഹീസ് ഖാൻ പിടിയിലാകുന്നത്. മുൻപ് കഴക്കൂട്ടം യുണൈറ്റഡ് ഇൻഡ്യാ ഇൻഷ്വറൻസ് കമ്പനി ഓഫീസ് കുത്തിതുറന്ന് ചെസ്റ്റ് ബോക്സ് അറുത്തു മുറിച്ച് ഒരു ലക്ഷത്തി പതിനാറായിരം രൂപ കവർന്ന കേസ്, വഞ്ചിയൂർ അക്ഷര വീഥി റോഡിലുള്ള ഒരു വീട്ടിൽ നിന്നും മോട്ടോർ സൈക്കിൾ മോഷണം നടത്തിയ കേസുമുൾപ്പെടെ അൻപതോളം…
Read MoreCategory: Top News
ലൈഫ് ഗാർഡുമാരും ലൈഫില്ലാത്ത ഉപകരണങ്ങളും..! കടലിൽ അകപ്പെട്ട റഷ്യൻ വിനോദസഞ്ചാരിയെ സാഹസികമായി രക്ഷിച്ചു; രക്ഷാപ്രവർത്തനത്തിന് തടസമായി പഴഞ്ചൻ രക്ഷാ ഉപകരണങ്ങൾ
വിഴിഞ്ഞം: കോവളത്ത് കടലിൽ കുളിക്കുന്നതിനിടയിൽ ശക്തമായ തിരമാലകൾ ഉൾക്കടലിലേക്ക് വലിച്ചു കൊണ്ടുപോയ വിദേശ വിനോദസഞ്ചാരിയെ ലൈഫ് ഗാർഡുമാർ സാഹസികമായി രക്ഷിച്ചു. അര മണിക്കൂറോളം കടലിൽ കിടന്ന് അവശനായ റഷ്യൻ സ്വദേശി മിഖായേൽ അകിമോവി (52)നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലോടെ കോവളം ലൈറ്റ് ഹൗസ് ബീച്ചിലായിരുന്നു സംഭവം. ഒരാഴ്ചയായി തിരയടിയും കടൽക്ഷോഭവും തുടരുന്നതിനാൽ കുളിക്കുന്നതിന് സഞ്ചാരികൾക്ക് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി അപകട സൂചനാ ബോർഡുകളും ബീച്ചിലുടനീളം സ്ഥാപിച്ചിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ കുളിക്കാനിറങ്ങിയ മിഖായിലിനെ തിരച്ചുഴികൾ ഇരുന്നൂറ് മീറ്ററോളം ഉള്ളിലേക്ക് വലിച്ച് കൊണ്ടുപോയി. നീന്തിത്തളർന്ന് തിരിച്ച് വരാനാകാതെ അകപ്പെട്ട സഞ്ചാരി രക്ഷയ്ക്കായി അപേക്ഷിച്ചു. ഇതു കണ്ട ലൈഫ് ഗാർഡുമാരായ അഹമ്മദ് നസീർ, കെ.അനിൽകുമാർ എന്നിവർ റസ്ക്യൂ ട്യൂബുമായി കടലിലേക്ക് നീന്തി. വെള്ളത്തിൽ താഴ്ന്ന് പോകുന്ന അവസ്ഥയിൽ ഏറെ അവശനായി മിഖായിലിനെ റസ്ക്യൂ ട്യൂബിനുള്ളിൽ കയറ്റിയെങ്കിലും…
Read Moreഇതാ പറഞ്ഞത് ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന്! പാലം പണിയിലെ തട്ടിപ്പ് പുറത്ത് വിട്ടു; യുവാക്കൾക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മർദനം
കണ്ണൂർ: വിവരാവകാശം തേടിയതിന് യുവാക്കൾക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്രൂരമർദനം. കണ്ണൂർ പയ്യന്നൂർ കണ്ടങ്കാളിയിലാണ് സംഭവം. പ്രദേശവാസികളായ ലിജേഷ്, സുരേഷ് എന്നിവർക്കാണ് മർദനമേറ്റത്. പാലം നിർമാണത്തിലെ തട്ടിപ്പ് പുറത്ത് വിട്ടതിനാണ് ഇവർക്ക് മർദനമേറ്റത്. എസ്റ്റിമേറ്റിൽ പാലത്തിന്റെ നീളം അഞ്ചര മീറ്ററാണ്. എന്നാൽ പണിതത് നാല് മീറ്റർ മാത്രം. ഈ വിവരം യുവാക്കൾ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.തുടർന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.പി. പവിത്രന്റെ നേതൃത്വത്തിൽ ഒരുസംഘമാളുകൾ യുവാക്കളെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്നാണ് പവിത്രന്റെ നിലപാട്.
Read Moreസിദ്ദിഖില്‍ നിന്ന് അടുത്തിടെ പുറത്തു പറയാന്‍ കൊള്ളാത്ത ഒരനുഭവം ഉണ്ടായി ! അതുകൊണ്ടു തന്നെ ഇവരൊക്കെ ഭരിക്കുന്ന ‘അമ്മ’യില്‍ പ്രതീക്ഷയില്ലെന്ന് മാല പാര്‍വതി…
വിജയ് ബാബുവിനെതിരെ യുവനടി ലൈംഗികാരോപണം ഉന്നയിച്ചതിനു പിന്നാലെ മലയാള സിനിമാമേഖല ആകെ കലുഷിതമായിരിക്കുകയാണ്. താരസംഘടനയായ അമ്മയിലും ഇതിന്റെ അനുരണനങ്ങള്‍ ഉണ്ടായി. നടന് ബാബുരാജും നടി ശ്വേതാ മേനോനും വിജയ് ബാബുവിനെ അമ്മയില്‍ നിന്ന് പുറത്താക്കില്ലെങ്കില് രാജിവെക്കുമെന്ന് അറിയിച്ചിരുന്നു . തുടര്‍ന്ന് മാലാ പാര്‍വതിയും കുക്കു പരമേശ്വരനും ഇതേ നിലപാട് സ്വീകരിച്ചു. അമ്മയുടെ യോഗം കഴിഞ്ഞ ദിവസം കൊച്ചി കലൂരിലെ അമ്മ ആസ്ഥാനത്ത് വെച്ച് ചേര്‍ന്നിരുന്നു. തുടര്‍ന്ന് ഉണ്ണിമുകുന്ദനും സിദ്ദിക്കും വിജയ് ബാബുവിന് 15 ദിവസത്തെ സമയം കൊടുക്കണമെന്നും. ഇപ്പോള്‍ പെട്ടെന്ന് അമ്മയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയാല്‍ അത് ജാമ്യത്തെ ബാധിക്കുമെന്നും പറഞ്ഞിരുന്നു . വെറും ആരോപണം മാത്രം ഉന്നയിച്ചിരിക്കുന്ന വിജയ് ബാബുവിനെ കുറ്റക്കാരനാണെങ്കില്‍ പുറത്താക്കണമെന്നും ആയിരുന്നു താരസംഘടനയോട് ഉണ്ണിമുകുന്ദന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് മാലാ പാര്‍വതി അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു. തൊട്ടടുത്ത…
Read Moreതൂങ്ങി മരിച്ചാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടതാണ്..! ആല്‍ബം നടി റിഫയുടെ മൃതദേഹം പുറത്തെടുക്കും; ദുരൂഹത കൂട്ടി ശബ്ദസന്ദേശം
കോഴിക്കോട്: വ്ലോഗറും ആല്‍ബം നടിയുമായ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പോലീസ് ആരംഭിച്ചു. പള്ളിയില്‍ കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് അനുമതി തേടി താമരശേരി ഡിവൈഎസ്പി ടി.കെ. അഷ്റഫ് കോഴിക്കോട് ആര്‍ഡിഒക്ക് കത്തുനല്‍കി. അവധി കഴിഞ്ഞ് ഇന്ന് ഓഫീസ് പ്രവൃത്തി തുടങ്ങുമ്പോള്‍ ആര്‍ഡിഒ ഈ അപേക്ഷ പരിഗണിക്കാനാണ് സാധ്യത. മൃതദേഹം പുറത്തെടുക്കുന്നതിനുള്ള അനുമതി ഇന്നുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നു.അനുമതി ലഭിച്ചാല്‍ അടുത്ത ദിവസം തന്നെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. റിഫയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ ദുബൈ ജാഫിലിയയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് റിഫയെ കണ്ടെത്തിയിരുന്നത്. ദുബൈയില്‍ പോസ്റ്റുമോര്‍ട്ടം നടത്താതെയാണ് നാട്ടിലേക്ക് കൊണ്ടുവന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ട് മാത്രമാണ് അവിടെ നിന്ന് നല്കിയട്ടുള്ളതെന്ന് കേസ് അന്വേഷിക്കുന്ന താമരശേരി ഡിവൈഎസ്പി ടി.കെ അഷ്റഫ് പറഞ്ഞു. തൂങ്ങി മരിച്ചാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടതാണ്.…
Read Moreഷവർമ ഒരേസമയം രുചിയും ഒപ്പം അപകടസാധ്യതയും നിറഞ്ഞ ഭക്ഷണം; പ്രശ്നക്കാർ മയോണൈസും ഇറച്ചിയും; കോട്ടയത്തും ഷവർമ വില്ലനാകുന്നോ?
കോട്ടയം: കാസർഗോഡിനു പിന്നാലെ കോട്ടയത്തും ഷവർമ വില്ലനാകുന്നു. ഇന്നലെ ഷവർമ കഴിച്ച വിദ്യാർഥിനി ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് ജില്ലയിലെ ഷവർമ പ്രേമികൾക്ക് ആശങ്കയായത്. മെഡിക്കൽ കോളജിലെ ബിഎസ്സി ഡയാലിസിസ് വിദ്യാർഥിനിയും തിരുവനനന്തപുരം സ്വദേശിനിയുമായ ഇരുപതു കാരിയാണു ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ജംഗ്ഷനിലുള്ള ഒരു ഹോട്ടലിൽനിന്നാണു വിദ്യാർഥിനി ഷവർമ കഴിച്ചത്. ഭക്ഷണം കഴിച്ച് അര മണിക്കൂർ കഴിഞ്ഞപ്പോൾ ശാരീരിക അസ്വസ്തയുണ്ടാകുയും ശരീരമാകെ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്തു. തുടർന്നു മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. വിദ്യാർഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുണ്ട്. അടുത്തകാലത്തായി നാട്ടിൻപുറങ്ങളിൽ പോലും ഏറെ പ്രചാരവും സ്വീകാര്യതയും ലഭിച്ച സ്വാദിഷ്ഠമായ ഭക്ഷണമാണ് ഷവർമ. വൈകുന്നേരങ്ങളിൽ കോട്ടയം ടൗണിലെ കടകൾക്കു മുൻപിൽ ഷവർമയും അറേബ്യൻ വിഭവങ്ങളും വാങ്ങാനെത്തുന്നവരുടെ നീണ്ട നിര പതിവ് കാഴ്ചയയായിരുന്നു. എന്നാൽ രണ്ടു ദിവസമായി ഷവർമ…
Read Moreഎപ്പോള്‍ വേണമെങ്കിലും കോവിഡ് ബാധിക്കാം ! കൊറോണ വൈറസ് വായുവിലൂടെ പടരുമെന്ന് പുതിയ പഠനം; ആശങ്ക…
കൊറോണ എങ്ങനെയാണ് ആളുകളിലേക്ക് അതിവേഗം പടരുന്നത് എന്ന കാര്യം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. വൈറസ് പ്രതലങ്ങളില്‍ നിന്ന് പടരുമെന്നാണ് മുമ്പ് കരുതിയിരുന്നത്. വായുവിലൂടെ കൊറോണ പടരുമെന്ന് ചിലര്‍ വാദിച്ചെങ്കിലും ഇതിന് തെളിവുകള്‍ കുറവായിരുന്നു. എന്നാലിപ്പോള്‍ വായുവിലൂടെ കോവിഡ് പകരാനുള്ള സാധ്യത സ്ഥിരീകരിച്ചത് ഏവരെയും ഞെട്ടിക്കുകയാണ്. മാസ്ക് ധരിച്ച രാജ്യങ്ങളിലെ ആളുകളില്‍ വൈറസ് വ്യാപനം കുറവായിരുന്നെന്ന് വിദഗ്ധര്‍ കണ്ടെത്തി. ഹൈദരാബാദിലെയും മൊഹാലിയിലെയും ആശുപത്രികളുമായി സഹകരിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ നടത്തിയ കൂട്ടായ പഠനമാണ് സാര്‍സ് കോവ് 2 വായുവിലൂടെ പകരുമെന്ന് സ്ഥിരീകരിച്ചത്. കോവിഡ് 19 ബാധിച്ച ആളുകള്‍ താമസിക്കുന്ന വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച വായു സാമ്പിളുകളില്‍ നിന്നുള്ള കൊറോണ വൈറസ് ജനിതകഘടന വിശകലനം ചെയ്യുകയായിരുന്നു ശാസ്ത്രജ്ഞര്‍. ആശുപത്രികള്‍, കോവിഡ് രോഗികള്‍ ചെലവഴിച്ച അടച്ചിട്ട മുറികള്‍, ക്വാറന്റൈന് ചെയ്ത വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഈ സാമ്പിളുകള്‍ ശേഖരിച്ചത്. കോവിഡ്…
Read Moreവരാന്‍ പോകുന്നത് ഭൂകമ്പവും വന്സുനാമിയും ? അമേരിക്കയില്‍ നടക്കുന്ന വമ്പന്‍ പരിശീലന പരിപാടി നല്കുന്ന സൂചനയെന്ത്…
കോവിഡിന്റെ പിടിയില്‍ നിന്ന് ലോകം ഇതുവരെ മുക്തി നേടിയിട്ടില്ല. ഈ അവസ്ഥയില്‍ ലോകജനതയ്ക്ക് ആശങ്കയേറ്റുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. പസിഫിക് മേഖലയില്‍ വന്‍ ഭൂചലനവും സൂനാമിയും ഉണ്ടാകുമെന്ന ആശങ്കയാണ് പരന്നിരിക്കുന്നത്. ഇതേത്തുടര്‍ന്ന് യുഎസിലെ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി വന്‍ പരിശീലനപദ്ധതിയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പൊലീസ്, സന്നദ്ധസേനാംഗങ്ങള്‍, ഗോത്രവര്‍ഗ നിവാസികള്‍, പ്രതിരോധ സേനാംഗങ്ങള്‍, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് തുടങ്ങിയവര്‍ പരിശീലനപദ്ധതിയിലുണ്ട്. ഒറിഗോണ്‍, ഇദഹോ, അലാസ്ക തുടങ്ങിയ പ്രകൃതിദുരന്ത സാധ്യത കൂടിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഭാവിയില്‍ ഒരു വന്‍ ഭൂചലനവും സൂനാമിയും ഉണ്ടായാല്‍ എങ്ങനെ എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്നും ആശയപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുമെന്നും കണ്ടെത്താന്‍ ഈ പരിശീലനം സേനകളെ സഹായിക്കുമെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്. ‘ഭാവിയില്‍ വമ്പന്‍ പ്രകൃതിദുരന്തം സംഭവിക്കാന്‍ വലിയ സമയമൊന്നും വേണ്ട. തദ്ദേശീയമായും മേഖലാതലത്തിലുമുള്ള പങ്കാളികളുമായി യോജിച്ച് പ്രവര്‍ത്തിക്കാനും…
Read Moreപ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം ! 55കാരനായ പാരലല്‍ കോളേജ് അധ്യാപകന് പിടിയില്‍;ട്യൂഷന് സെന്റര്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു…
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ പാരലല്‍ കോളേജ് അധ്യാപകന് പോലീസിന്റെ പിടിയിലായി. വെള്ളൂര്‍ കോടഞ്ചേരി സ്വദേശി പാറോള്ളതില്‍ ബാബു എന്ന 55കാരനെയാണ് നാദാപുരം പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് സംഭവം. ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് സംഭവം പറയുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാവ് നല്കിയ പരാതിയിലാണ് അറസ്റ്റ്. സംഭവത്തിന് പിന്നാലെ മര്‍ദ്ദനമേറ്റ നിലയില്‍ കണ്ടെത്തിയ ബാബുവിനെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. ഒരു മാസം മുമ്പാണ് ബാബുവിന്റെ നേതൃത്വത്തില്‍ പാരലല്‍ കോളേജ് ആരംഭിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നാലെ തിങ്കളാഴ്ച രാത്രി അജ്ഞാതര്‍ പാരലല്‍ കോളേജ് അടിച്ച് തകര്‍ത്ത് ബോര്‍ഡ് ഉള്‍പ്പെടെ തീവെച്ച് നശിപ്പിച്ചു.
Read Moreനാല് പെൺകുട്ടികളും ഒരു യുവാവും കെഎസ് ആർടിസി ബസിൽ ആറാടി; ഇടപെട്ട് യാത്രക്കാരും കണ്ടക്ടറും; ഒടുവിൽ സംഭവിച്ചത് കണ്ടോ!
ആറ്റിങ്ങല്‍: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ യാത്രക്കാരോടും ജീവനക്കാരോടും മോശമായി പെരുമാറിയെന്ന പരാതിയില്‍ രണ്ട് യുവതികളെയും ഒരു യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരിസ്വദേശിനി തസ്നി (24), തൃശൂര്‍ സ്വദേശിനി അശ്വതി (24), എഴുകോണ്‍ സ്വദേശി ജിബിന്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇ വര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത മറ്റൊരുപെണ്‍കുട്ടി നിരപരാധിയാണെന്ന് കണ്ട് കേസില്‍ നിന്നൊഴിവാക്കിയതായും ഒരു പെണ്‍കുട്ടി സ്റ്റേഷനിലെത്തും മുമ്പ് രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. അറസ്റ്റിലായവരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.ഞായറാഴ്ച രാത്രി 1.30 ഓടെയാണ് സംഭവം. എറണാകുളത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ കല്ലമ്പലത്തുനിന്ന് കയറിയ നാല് പെണ്‍കുട്ടികളും ഒരു യുവാവുമാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. യാത്രക്കാരോട് തട്ടിക്കയറിയ ഇവര്‍ ജീവനക്കാര്‍ക്ക് നേരെയും മോശമായി പെരുമാറി.തുടര്‍ന്ന് ജീവനക്കാര്‍ ബസ് ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയശേഷവും ഇവര്‍ യാത്രക്കാരോടും ബസ് ജീവനക്കാരോടും പോലീസിനോടും കയര്‍ത്തു. ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. തിരുവനന്തപുരം കേന്ദ്രീകരിച്ച്…
Read More