തിരുവനന്തപുരം: അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ കാറ്റിനും, ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക്ക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും ശ്രദ്ധിക്കുക. കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിന്റെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക. ഓല…
Read MoreCategory: Top News
കാവ്യ മാധവൻ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണി! നടിയെ ആക്രമിച്ച കേസ്; കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക ശബ്ദരേഖ പുറത്ത്. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച ശബ്ദരേഖയാണ് പുറത്തുവന്നത്. ഗൂഢാലോചനയിൽ കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്. ദിലീപിന്റെ ബന്ധു സുരാജും ശരതും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. നടി കാവ്യ മാധവൻ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയിൽ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സുരാജിന്റെ ഫോണിൽ നിന്നാണ് ശബ്ദരേഖ വീണ്ടടുത്തത്. അതേസമയം കേസിൽ തിങ്കളാഴ്ച തന്നെ കാവ്യയെ ചോദ്യം ചെയ്യാനുള്ള നീക്കവുമായാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. നടിയെ ആക്രമിച്ച കേസ് മൂന്ന് ശബ്ദരേഖ കൂടി അന്വേഷണസംഘം ഹൈക്കോടതിയിൽ ഹാജരാക്കി.
Read Moreയുപിഐ ഉപയോഗിച്ച് ഇനി എടിഎമ്മില്‍നിന്നും പണമെടുക്കാം ! വിപ്ലവകരമായ പുതിയ സൗകര്യം ഇങ്ങനെ…
യുപിഐ സേവനം ഉപയോഗിച്ച് എടിഎം കൗണ്ടറുകളില്‍ നിന്നും പണം പിന്‍വലിക്കാനുള്ള സംവിധാനമൊരുക്കാന്‍ റിസര്‍വ് ബാങ്ക്. കാര്‍ഡില്ലാതെ തന്നെ പണം പിന്‍വലിക്കല്‍ കൂടുതല്‍ ലളിതമാക്കുന്നതിനും കാര്‍ഡ് സ്കിമ്മിങ്, കാര്‍ഡ് ക്ലോണിങ് പോലുള്ള തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം. നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ വികസിപ്പിച്ച ഐഎംപിഎസ് അധിഷ്ടിതമായ അതിവേഗ പണമിടപാട് സംവിധാനമാണ് യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്സ് അഥവാ യുപിഐ. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് രംഗത്ത് വന്‍കുതിച്ചുചാട്ടമാണ് യുപിഐയുടെ വരവോടെ ഉണ്ടായത്. നിലവില്‍ എസ്ബിഐ അടക്കം വളരെ ചുരുക്കം ചില ബാങ്കുകള്‍ മാത്രമാണ് കാര്ഡ്ലെസ് പണമിടപാടിനുള്ള സൗകര്യം നല്‍കുന്നത്. എന്നാല്‍ എല്ലാ ബാങ്കുകളിലേക്കും ഈ സൗകര്യം എത്തിക്കാനുള്ള നിര്‍ദേശമാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. എടിഎം കാര്‍ഡുകള്‍ കൈവശമില്ലെങ്കിലും ഏത് എടിഎം യന്ത്രത്തില്‍ നിന്നും യുപിഐ വഴി പണം…
Read Moreഉത്തരേന്ത്യൻ മോഡൽ കൊലപാതകം പാലക്കാട്ട് തുടർക്കഥയാവുന്നു; മധുവും റഫീഖും ആൾക്കൂട്ട മർദ്ദനത്തിന്റെ രക്തസാക്ഷികളാകുമ്പോൾ കേരളം എങ്ങോട്ട് …
സ്വന്തം ലേഖകൻപാലക്കാട്: നാലുവർഷംമുന്പ് അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവ്, ഇപ്പോൾ ഒലവക്കോട് റഫീഖ് എന്ന 27കാരൻ.. ഇരുവരും മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആൾക്കൂട്ടത്തിന്റെ ക്രൂരമായ മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടവർ. ജനങ്ങൾ നിയമം കയ്യിലെടുക്കുന്ന പ്രാകൃതമായ കാഴ്ചയ്ക്കാണ് ഈ നാലു വർഷത്തിനിടെ ഉണ്ടായ രണ്ടു സംഭവങ്ങൾ വിരൽചൂണ്ടുന്നത്. പശുവിനെ മോഷ്ടിച്ചതിനും റൊട്ടി മോഷ്ടിച്ചതിനും ചെറുപ്പക്കാരെ ആൾക്കൂട്ടം തല്ലിക്കൊല്ലുന്ന വാർത്ത ഉത്തരേന്ത്യയിൽനിന്ന് ധാരാളമായി കേൾക്കാറുണ്ടെങ്കിലും അതൊന്നും ഇവിടെ നടക്കില്ല എന്ന് അഹങ്കരിച്ചിരുന്ന കേരളത്തിനുള്ള തിരിച്ചടിയാണ് ഈ രണ്ടു സംഭവങ്ങളും. മോഷണക്കുറ്റം ആരോപിച്ച് ആളുകളെ തല്ലിക്കൊല്ലുന്ന രണ്ടു സംഭവങ്ങളും പാലക്കാട് ജില്ലയിലാണ് ഉണ്ടായത് എന്നതും ഗൗരവമർഹിക്കുന്ന കാര്യമാണ്. ഇന്ത്യയൊട്ടാകെ തന്നെ ഏറെ ചർച്ച ചെയ്യപ്പെടുകയും പരക്കെ അപലപിക്കപ്പെടുകയും ചെയ്ത സംഭവമാണ് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഉൗരിലെ മധു എന്ന യുവാവ് ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത് . മോഷണക്കുറ്റം ആരോപിക്കപ്പെട്ടാണ്…
Read Moreയുവാവായ കാമുകൻ തന്നെ വിട്ട് മറ്റ് സ്ത്രീകളെതേടി പോകുമോയെന്ന ആശങ്ക; കാമുകനെ ക്വട്ടേഷൻ നൽകി കൊന്ന കാമുകിക്കും സംഘത്തിനും ജീവപര്യന്തം തടവ്
കോട്ടയം: മിമിക്രി താരത്തിന്റെ കൊലപാതകത്തിൽ പ്രതികൾക്കെല്ലാം ജീവപര്യന്തം തടവും പിഴയും ശിക്ഷയും വിധിച്ച കോടതി. സെയിൽസ്മാനും മിമിക്രിതാരവുമായിരുന്ന ചങ്ങനാശേരി മുങ്ങോട്ടുപുതുപ്പറന്പിൽ ലെനീഷി(31)നെ കൊന്നു ചാക്കിൽക്കെട്ടി റോഡരികിൽ തള്ളിയ കേസിലാണ് ശിക്ഷ. ലെനീഷിന്റെ കാമുകിയും എസ്എച്ച് മൗണ്ടിനുസമീപം നവീൻ ഹോം നഴ്സിംഗ് സ്ഥാപന ഉടമയുമായ തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറന്പിൽ ശ്രീകല, ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റ്യൻ (37), ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ (ഹിപ്പി ശ്യാം-40), വിത്തിരിക്കുന്നേൽ രമേശൻ (ജൂഡോ രമേശൻ-37) എന്നിവരെയാണ് ശിക്ഷിച്ചത്. പ്രണയത്തിൽനിന്നു പിൻമാറി മറ്റ് സ്ത്രീകൾക്കൊപ്പം പോയതിന്റെ പകയിലാണ് പ്രതി ശ്രീകല കൊലപാതകം ആസൂത്രണം ചെയ്തത്. 2013 നവംബർ 23നാണു പാന്പാടി കുന്നേൽപ്പാലത്തിനുസമീപം ചാക്കിൽകെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ലെനീഷിന്റെ മൃതദേഹം കണ്ടത്. തുടർന്ന് ലെനീഷിന്റെ കാമുകിയും ഹോം നഴ്സിംഗ് സ്ഥാപന നടത്തിപ്പുകാരിയുമായ ശ്രീകലയിലേക്ക് അന്വേഷണം എത്തുകയായിരുന്നു. ലെനീഷിനെ എസ്എച്ച് മൗണ്ടിലെ…
Read Moreഅശ്ലീലദൃശ്യങ്ങള്‍ ദിലീപിനു ലഭിച്ചെന്ന തെളിവുകള്‍ കിട്ടി! കാവ്യാ മാധവനെ ചോദ്യം ചെയ്യണമെന്നു സര്‍ക്കാര്‍; അന്വേഷണസംഘം പറയുന്നു…
കൊച്ചി: നടിയെ ആക്രമിച്ചു പകര്‍ത്തിയ അശ്ലീലദൃശ്യങ്ങള്‍ ദിലീപിനു ലഭിച്ചെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന തെളിവുകള്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ഫോണില്‍നിന്ന് ലഭിച്ചതായും തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ചോദ്യം ചെയ്യണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം കൂടി സമയം വേണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്കിയ ഹര്‍ജിയിലാണ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ദിലീപിന്റെ രണ്ടു മൊബൈലുകളിലെ 90 ശതമാനം ഡേറ്റകള്‍ മാത്രമേ ഇതുവരെ പരിശോധിച്ചുള്ളൂവെന്ന് അന്വേഷണസംഘം പറയുന്നു. മറ്റുള്ള രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണം. ദിലീപിന്റെ ഫോണുകളില്‍നിന്ന് തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോണുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചശേഷമാണ് ഇതു നശിപ്പിച്ചത്. ഫോണ്‍ രേഖകള്‍ നശിപ്പിച്ചതില്‍ അഭിഭാഷകര്‍ക്കു പങ്കുണ്ടെന്നും സായ് ശങ്കറിന്റെ മൊഴിയുണ്ട്. ഇയാളിപ്പോള്‍ ഒളിവിലാണ്. ഇയാളെയും അഭിഭാഷകരെയും വിശദമായി ചോദ്യം ചെയ്യണം. തുടരന്വേഷണത്തിന്റെ ഭാഗമായി…
Read Moreവിനയായത് ആ വസ്ത്രം! പാലക്കാട്ട് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; റഫീഖ് അടിയേറ്റ് വീഴുമ്പോൾ പതിനഞ്ചോളം പേർ സ്ഥലത്തുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷി
പാലക്കാട്: ഒലവക്കോട്ട് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ് (27) ആണ് മരിച്ചത്. ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം. ഇന്ന് പുലർച്ചെ ഒന്നിനായിരുന്നു സംഭവം. സംഭവത്തിൽ മൂന്ന് പേരെ പാലക്കാട് നോർത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തു. ആലത്തൂർ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പൻ, പല്ലശന സ്വദേശി സൂര്യ എന്നിവരാണ് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. മുണ്ടൂർ കുമ്മാട്ടിക്കെത്തിയ ഇവർ അടുത്തുള്ള ബാറിൽ കയറിപ്പോൾ ഇവരുടെ ബൈക്ക് ആരോ മോഷ്ടിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ ബൈക്ക് കൊണ്ടുപോകുന്നത് കണ്ടു. മോഷ്ടാവിനായുള്ള തെരച്ചലിനിടെയാണ് റഫീക്ക് ഇവരുടെ മുന്നിൽപ്പെടുന്നത്. ബൈക്ക് കൊണ്ടുപോയ ആൾ ധരിച്ച അതേ വസ്ത്രങ്ങളായിരുന്നു റഫീക്കും ധരിച്ചിരുന്നത്. റഫീക്കാണ് മോഷ്ടാവെന്ന ധാരണയിലായിരുന്നു മർദ്ദനം. ബൈക്ക് കൊണ്ടുപോയത് റഫീഖ് തന്നെയാണോയെന്നതിൽ വ്യക്തതയില്ല. റഫീഖ് നേരത്തെയും മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്നാണ് പോലീസ്…
Read Moreഎന്നെ ഏതെങ്കിലും കേസിൽ പ്രയിയാക്കു, അകത്തിടൂ… ശാസിച്ചുവിട്ട യുവാവ് പിന്നീട് സ്റ്റേഷനിൽ കാട്ടിക്കൂട്ടിയ അക്രമം ഞെട്ടിക്കുന്നത്
പത്തനംതിട്ട: ചിറ്റാർ പോലീസ് സ്റ്റേഷനിൽ പ്രതിയുടെ അതിക്രമം. ഗ്രേഡ് എസ്ഐയുടെ നെഞ്ചത്ത് ചവിട്ടി പരിക്കേല്‍പ്പിച്ച പ്രതി സ്റ്റേഷനിലെ ഫര്‍ണീച്ചറുകളും സ്കാനറും ബെഞ്ചും തകര്‍ത്തു. ചിറ്റാർ മണക്കയം സ്വദേശി ഷാജി തോമസാണ് അക്രമം കാട്ടിയത്. തന്നെ ഏതെങ്കിലും കേസില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാജി ആദ്യം പോലീസ് സ്റ്റേഷനിലെത്തിയത്. എന്നാൽ ഇയാളെ ശാസിച്ച് പോലീസ് പറഞ്ഞയച്ചു. ഇതിനിടെ, ഇയാൾ സ്വകാര്യ ബസിനു നേരെകല്ലെറിയുകയായിരുന്നു. ഇതോടെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. ഇതോടെ പ്രതി പോലീസ് സ്റ്റേഷനിൽ വ്യാപക നാശനഷ്ടമാണ് വരുത്തിയത്. ഇതു തടയാനെത്തിയപ്പോഴാണ് ഗ്രേഡ് എസ്ഐയുടെ നെഞ്ചത്ത് ചവിട്ടേറ്റത്. കഞ്ചാവ് ലഹരിയിലാണ് ഷാജി തോമസ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ സംശയം. സ്റ്റേഷനില്‍ 25,000 രൂപയുടെ നാശനഷ്ടമുണ്ടായതായും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreപ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികളുമായി അധ്യാപികയുടെ ഗ്രൂപ്പ് സെക്സ് ! വീഡിയോ പോണ്‍സൈറ്റുകളില്‍ അപ്ലോഡ് ചെയ്തെന്ന് സംശയം; പ്രചരിപ്പിച്ചവരും കുടുങ്ങും…
തമിഴ്നാട്ടില്‍ കോളിളക്കം സൃഷ്ടിച്ച ഗ്രൂപ്പ് സെക്സ് കേസില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചവരും കുടുങ്ങും. സംഭവത്തില്‍ അന്വേഷണം സജീവമാക്കുകയാണ് സൈബര്‍ സെല്‍. തമിഴ്നാട്ടിലെ മധുരയില്‍ നടന്ന സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്നു കുട്ടികളും അധ്യാപികയും തമ്മിലുള്ള അശ്ലീല വീഡിയോ അധ്യാപികയുടെ കാമുകനാണ് പ്രചരിപ്പിച്ചത്. പോണ്‍സൈറ്റുകള്‍ക്ക് വില്‍ക്കാനാണോ വീഡിയോ ചിത്രീകരിച്ചതെന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍, 42-കാരിയായ ഒരു അധ്യാപികയും കാമുകനും അറസ്റ്റിലായിരുന്നു. ഇവര്‍ക്കെതിരെ നിരവധി കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. മധുരയിലെ ഒരു സ്കൂള്‍ അധ്യാപിക ക്ലാസിലെ മൂന്ന് ആണ്‍കുട്ടികളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി ഗ്രൂപ്പ് സെക്സ് നടത്തി എന്നാണ് കേസ്. 42-കാരിയായ അധ്യാപിക വാടകയ്ക്ക് താമസിക്കുന്നു വീട്ടില്‍ വെച്ചാണ് ഗ്രൂപ്പ് സെക്സ് നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇവരുടെ കാമുകനായ ഒരു ബിസിനസുകാരന് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. കുട്ടികള്‍ അറിയാതെയാണ് അവരുടെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ഈ വീഡിയോ…
Read Moreആർട്ടിഫിഷ്യൽ കാമറാക്കണ്ണ് വെട്ടിക്കാൻ നമ്പർ പ്ലേറ്റിൽ സ്റ്റിക്കർ; അമിത വേഗത്തിൽ പാഞ്ഞെത്തിയ കാറുടമയുടെ ‘നമ്പർ’ പൊളിച്ചടുക്കി പാലാ പോലീസ്
കോട്ടയം: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് കാമറയുടെ കണ്ണുവെട്ടിക്കാൻ ഒരു കോടി രൂപയുടെ കാറിന്റെ നന്പർ പ്ലേറ്റിൽ സ്റ്റിക്കർ ഒട്ടിച്ച് വന്ന വിരുതനെ പാലാ ഹൈവേ പോലീസ് പിടികൂടി. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. രാത്രി 11നു തൊടുപുഴ റൂട്ടിൽ അതിവേഗതയിൽ ഒരു ടൊയോട്ട വെൽഫയർ കാർ വരുന്നതു കണ്ടാണ് പാലാ ഹൈവേ പോലീസ് കൈ നീട്ടിയത്. നിർത്തിയ വണ്ടി വിശദമായി പരിശോധിക്കവേ യഥാർഥ നന്പർപ്ലേറ്റിന് മുകളിൽ മറ്റൊരു നന്പർ സ്റ്റിക്കറായി ഒട്ടിച്ചിരിക്കുന്നത് കണ്ടു. വണ്ടിയുടെ ബാക്കി രേഖകളെല്ലാം കൃത്യമായിരുന്നു. എന്താണ് നന്പർപ്ലേറ്റ് മറയ്ക്കാൻ കാരണമെന്ന് ഉടമയോട് ചോദിച്ചപ്പോഴാണ് സത്യം വെളിച്ചത്തുവന്നത്.അമിതവേഗതയിൽ വണ്ടിയോടിച്ച് പോകുന്പോൾ പുതുതായി സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് കാമറയിൽ കുടുങ്ങാതിരിക്കാൻ കാണിച്ച ‘നന്പർ’ ആയിരുന്നു ഇതെന്ന ഉടമയുടെ വെളിപ്പെടുത്തൽ പോലീസിനെയും ഞെട്ടിച്ചു. തൊടുപുഴയിൽനിന്നു തിരുവനന്തപുരത്തേക്ക് പോവുകയാണെന്നായിരുന്നു കാറുടമയുടെ മറുപടി. പിന്നീട് പരിശോധിച്ചപ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായും തെളിഞ്ഞു. മലപ്പുറത്തുനിന്നാണ് തൊടുപുഴ…
Read More