കോട്ടയം: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് കാമറയുടെ കണ്ണുവെട്ടിക്കാൻ ഒരു കോടി രൂപയുടെ കാറിന്റെ നന്പർ പ്ലേറ്റിൽ സ്റ്റിക്കർ ഒട്ടിച്ച് വന്ന വിരുതനെ പാലാ ഹൈവേ പോലീസ് പിടികൂടി. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. രാത്രി 11നു തൊടുപുഴ റൂട്ടിൽ അതിവേഗതയിൽ ഒരു ടൊയോട്ട വെൽഫയർ കാർ വരുന്നതു കണ്ടാണ് പാലാ ഹൈവേ പോലീസ് കൈ നീട്ടിയത്. നിർത്തിയ വണ്ടി വിശദമായി പരിശോധിക്കവേ യഥാർഥ നന്പർപ്ലേറ്റിന് മുകളിൽ മറ്റൊരു നന്പർ സ്റ്റിക്കറായി ഒട്ടിച്ചിരിക്കുന്നത് കണ്ടു. വണ്ടിയുടെ ബാക്കി രേഖകളെല്ലാം കൃത്യമായിരുന്നു. എന്താണ് നന്പർപ്ലേറ്റ് മറയ്ക്കാൻ കാരണമെന്ന് ഉടമയോട് ചോദിച്ചപ്പോഴാണ് സത്യം വെളിച്ചത്തുവന്നത്.അമിതവേഗതയിൽ വണ്ടിയോടിച്ച് പോകുന്പോൾ പുതുതായി സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് കാമറയിൽ കുടുങ്ങാതിരിക്കാൻ കാണിച്ച ‘നന്പർ’ ആയിരുന്നു ഇതെന്ന ഉടമയുടെ വെളിപ്പെടുത്തൽ പോലീസിനെയും ഞെട്ടിച്ചു. തൊടുപുഴയിൽനിന്നു തിരുവനന്തപുരത്തേക്ക് പോവുകയാണെന്നായിരുന്നു കാറുടമയുടെ മറുപടി. പിന്നീട് പരിശോധിച്ചപ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായും തെളിഞ്ഞു. മലപ്പുറത്തുനിന്നാണ് തൊടുപുഴ…
Read MoreCategory: Top News
പാക്കിസ്ഥാൻ പൗരൻ ഫിലിപ്പൻസ് കാമുകിയെ കൊന്നു പെട്ടിയിലാക്കി; ദുബായിലെ ഫ്ളാറ്റിൽ ഒന്നിച്ചു താമസിച്ചുവരുമ്പോൾ സംഭവിച്ചതിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
ദുബായ്: കാമുകിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച കേസിൽ പാക്കിസ്ഥാൻ പൗരനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഫിലിപ്പീൻസുകാരിയായ അന്നലിസ ആർഎൽ (32) ആണ് കൊല്ലപ്പെട്ടത്. പ്രതി മൃതദേഹം പെട്ടിയിലാക്കി ദുബായിലെ ദേര പാലത്തിനടിയിൽ ഉപേക്ഷിക്കുകയായിരുന്നു. മാർച്ച് ആറിന് സുരക്ഷാ ജീവനക്കാരനാണ് ദേര പാലത്തിനടിയിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ അറിയിച്ചു. തുടർന്നുനടന്ന അന്വേഷണത്തിലാണ് അന്നലിസയുടെ ആൺസുഹൃത്ത് അറസ്റ്റിലായത്. ദുബായ് ഹോർ അൽ അൻസിലെ താമസസ്ഥലത്ത് വച്ചായിരുന്നു അറസ്റ്റ്. വിസിറ്റിംഗ് വിസയിലായിരുന്ന യുവതി പ്രതിക്കൊപ്പം ഒരേ ഫ്ളാറ്റിൽ താമസിച്ചുവരികയായിരുന്നു. പണത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് തുണികൊണ്ട് കഴുത്തുഞെരിച്ച് യുവതിയെ കൊല്ലുകയായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു.
Read Moreചുവപ്പൻ തീരുമാനവുമായി കണ്ണൂരിലേക്ക്..! സിപിഎം സെമിനാറില്‍ പങ്കെടുക്കും; രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനമെന്ന് കെ.വി. തോമസ്
കൊച്ചി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് കോൺഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ.വി.തോമസ്. എറണാകുളത്തെ വസതിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചത്. രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. മാര്‍ച്ചില്‍ ഡല്‍ഹിയില്‍ വച്ചു യെച്ചൂരിയെ കണ്ടപ്പോഴാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ സംസാരിക്കുന്ന കാര്യം തന്നോടു പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതായതുകൊണ്ടാണ് സംസാരിക്കാന്‍ അനുമതി തേടിയത്. എന്നാല്‍ തനിക്ക് അനുമതി ലഭിച്ചില്ലെന്നു കെ.വി. തോമസ് പറഞ്ഞു. താന്‍ നൂലില്‍ കെട്ടി വന്നയാളല്ല. കോണ്‍ഗ്രസില്‍ അച്ചടക്കത്തോടെ നിന്നയാളാണ് താന്‍. പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്നു തന്നെ ഭീഷണിപ്പെടുത്തി. അതു ശരിയാണോയെന്നും തോമസ് ചോദിച്ചു. താന്‍ കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി. കെ.വി.തോമസിനെയും ശശി തരൂരിനെയുമാണ് സിപിഎം പാർട്ടി കോൺഗ്രസിൽ സെമിനാറിൽ…
Read Moreഞങ്ങൾക്ക് ആ വിഡിയോയെപ്പറ്റി ഒന്നും അറിയില്..! അൽ ക്വയ്ദ തലവന്റെ പ്രശംസ; പുലിവാലു പിടിച്ചു കർണാടക വിദ്യാർഥിനിയുടെ കുടുംബം
മാണ്ഡ്യ: ഹിജാബ് നിരോധനത്തിനെതിരേ പ്രതിഷേധം നയിച്ചതിനു കർണാടക കോളജ് വിദ്യാർഥിനി മുസ്കാൻ ഖാനെ പ്രശംസിച്ചുകൊണ്ട് അൽ ക്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയുടെ വിഡിയോ പെൺകുട്ടിയുടെ കുടുംബത്തിനു പുലുവാലായി മാറി. വിഡിയോ പുറത്തുവന്നു വിവാദമായതിനു പിന്നാലെ ഭീകരസംഘടനാ നേതാവിനെ തള്ളിപ്പറഞ്ഞുകൊണ്ട് പെൺകുട്ടിയുടെ പിതാവ് മുഹമ്മദ് ഹുസൈൻ ഖാൻ രംഗത്തുവന്നു. ഞങ്ങൾ ഇന്ത്യയിൽ സമാധാനത്തോടെയാണ് ജീവിക്കുന്നതെന്നും ഭീകരസംഘടനാ നേതാവിന്റെ പ്രസ്താവനയെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദയവായി കുടുംബത്തിന്റെ സമാധാനം കെടുത്തരുത്. ഇത്തരം സംഘടനകളുമായി യാതൊരു ബന്ധവും ഞങ്ങൾക്ക് ഇല്ല. സത്യാവസ്ഥ കണ്ടെത്താൻ പോലീസിനും സംസ്ഥാന സർക്കാരിനും ഏത് അന്വേഷണവും നടത്താമെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾക്ക് ആ വിഡിയോയെപ്പറ്റി ഒന്നും അറിയില്ല. അയാൾ ആരാണെന്നു ഞങ്ങൾക്ക് അറിയില്ല, അയാളെ ആദ്യമായിട്ടാണ് കാണുന്നത്. അയാൾ അറബിയിൽ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്. ഞങ്ങളെല്ലാം ഇവിടെ സ്നേഹത്തോടെയാണ് ജീവിക്കുന്നത്. സഹോദരങ്ങളെപ്പോലെ വിശ്വസിക്കുക- സവാഹിരിയുടെ വീഡിയോയെക്കുറിച്ചുള്ള ചോദ്യത്തിനു…
Read Moreതെറ്റിന്റെ ‘പൊടിപ്പാറ’ പൂരം..! മെഡിക്കൽകോളജ് ആശുപത്രി ലാബിൽനിന്ന് തെറ്റായ പരിശോധനാഫലം; ഡോക്ടർ എടുത്ത ശരീയായ തീരുമാനം യുവതിക്ക് ജീവൻ തിരിച്ചുകിട്ടി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ ലാബിൽ നിന്നു തെറ്റായ കരൾവീക്ക പരിശോധന ഫലം നല്കിയ സംഭവത്തിൽ ബന്ധുക്കൾ അധികൃതർക്കു പരാതി നല്‍കും. തലയോലപ്പറന്പ് സ്വദേശിനിയായ ഇരുപത്തേഴുകാരിക്കാണ് മെഡിക്കൽ കോളജിലെ പൊടിപ്പാറ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലാബിൽ നിന്നും കരൾവീക്ക പരിശോധനാഫലം തെറ്റായി ലഭിച്ചത്. പരിശോധനാ ഫലം ലഭിച്ച ഡോക്്ടർ മറ്റു രണ്ടു ലാബുകളിൽ പരിശോധന നടത്താൻ നിർദേശിച്ചു. ഇവിടെനിന്നു ലഭിച്ച പരിശോധനാ ഫലവും മെഡിക്കൽകോളജ് ലാബിലെ ഫലവും രണ്ടു തരത്തിലാണ്. കഴിഞ്ഞ ദിവസം വയറുവേദനയെത്തുടർന്ന് തലയോലപ്പറന്പ് സ്വദേശിനി ബന്ധപ്പെട്ട വിഭാഗത്തിലെ ഒപിയിലെത്തി ഡോക്ടറെ കണ്ടു. ഡോക്ടർ കരൾവീക്ക പരിശോധനയായ എസ്ജിഒടി നടത്താൻ നിർദേശിച്ചു. തുടർന്ന് മെഡിക്കൽ കോളജിലെ പൊടിപ്പാറ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലാബിൽ സാന്പിൾ പരിശോധനയ്ക്ക് നൽകി. പിന്നീട് എസ്ജിഒടി പരിശോധനാ ഫലം 2053 എന്ന് ലഭിക്കുകയും ഇതു ഡോക്ടറെ കാണിക്കുകയും ചെയ്തു. ഫലം കണ്ട ഡോക്ടർ ആശയക്കുഴപ്പത്തിലായി.…
Read Moreതലയ്ക്ക് മീതെ മേടസൂര്യൻ കത്തിജ്വലിക്കുന്നു; കണ്ണിമ തെറ്റാത്ത കണിശതയോടെ ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാർ; നഗരങ്ങളിലെ ഈ കാഴ്ച ഹൃദയഭേദകം
ഒറ്റപ്പാലം: സർ, പ്ലീസ്…. ട്രാഫിക് പോലീസിനോടും, ഹോംഗാർഡുമാരോടും ഇത്തിരി കരുണ കാണിക്കണം. ചുട്ടുപഴുത്ത ഭൂമി…..തിളച്ചുതൂവുന്ന ആകാശം. മേടസൂര്യൻ കനലെരിയുന്ന ചൂടിലും ഇവർ വാഹനഗതാഗതം നിയന്ത്രിക്കുകയാണ് കാക്കയ് ക്കിരിക്കാൻപോലും തണലിന്റെ ഇത്തിരിവെട്ടമില്ല. ടാറിന്റെ പൊള്ളലടരുകൾ ആവിയായി ശരീരത്തിൽ പടരുന്പോഴും കണ്ണിമ തെറ്റാത്ത കണിശതയോടെ ഗതാഗത ജോലികളിൽ ഏർപ്പെട്ടിരിക്കുകയാണ് ട്രാഫിക് പോലീസും മുൻ സൈനികരായ ഹോം ഗാർഡുകളും. വെന്തുരുകുന്ന വേനൽച്ചൂടിൽ മണിക്കൂറുകളോളം ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാർക്കു ചൂടിൽനിന്നു രക്ഷനേടാൻ യാതൊരു സംവിധാനവും ഇല്ലാത്തത് പരിഷ്കൃത സംവിധാനങ്ങൾക്ക് യോജിച്ചതല്ല. 42 ഡിഗ്രിയിലെത്തിയ വേനൽ ച്ചൂടിൽ വെറുമൊരു തൊപ്പികൊണ്ട് വേനലിനെ പ്രതിരോധിക്കണമെന്ന ദയനീയാവസ്ഥയാണ് മേൽപ്പറഞ്ഞവർക്കുള്ളത്. കൈ യിലും കഴുത്തിലും കാതിലുമൊക്കെ ഏൽക്കുന്ന ചൂടുകൊണ്ട് നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ളവർ പോലീസുകാർക്കിടയിലുണ്ട്. ചില സന്ദർഭങ്ങളിൽ സൂര്യാഘാതവും ഏൽക്കുന്നുണ്ട്. ട്രാഫിക് നിയന്ത്രിക്കുന്നതു ജോലിയുടെ ഭാഗമായിട്ടാണെങ്കിലും, മണിക്കൂറുകളോളം വെയിലേൽക്കുന്നത് അതിക്രൂരമാണെന്നതാണ് യാഥാർത്ഥ്യം. പ്രായംചെന്ന പല പോലീസുകാരും കനത്ത ചൂടിൽ…
Read Moreപണിപാളി! അപകടത്തിൽ പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിലെത്തിക്കാൻ സ്വയം മുന്നോട്ടുവന്നു; അനില്‍കുമാറിന്റെ ഉദ്ദേശം മറ്റൊന്നായിരുന്നു
ആലുവ: വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ വയോധികയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്വർണമാല മോഷ്ടിച്ച യുവാവിനെ ആലുവ പോലീസ് പിടികൂടി. കഴിഞ്ഞ 30ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ അമ്പാട്ടുകാവിലെ ദേശീയപാതയിൽ പത്തനംതിട്ട സ്വദേശിനി തുളസി (65) യെയാണ് വാഹനമിടിച്ചത്. ഇവരെ ആശുപത്രിയിലെത്തിച്ച അമ്പാട്ടുകാവ് മാങ്കായിപ്പറമ്പ് അനിൽകുമാർ (46) ആണ് മാല കവർന്നതിന് അറസ്റ്റിലായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തുളസിയെ ആശുപത്രിയിലെത്തിക്കാൻ അനിൽകുമാർ സ്വയം മുന്നോട്ടുവരികയായിരുന്നു. അതുവഴിവന്ന കാറിലാണ് ആശുപത്രിയിൽ എത്തിച്ചത്. യാത്രാമധ്യേ തുളസി മരണമടഞ്ഞു. മരണാനന്തര ചടങ്ങുകൾക്കിടയിലാണ് മാല കാണാതായ വിവരം ബന്ധുക്കൾ അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക പോലീസ് ടീം നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. പരിക്കേറ്റ് കിടക്കുമ്പോൾ തുളസിയുടെ കഴുത്തിൽ മാലയുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിയപ്പോൾ മാല ഉണ്ടായിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. തുടർന്നാണ് ആശുപത്രിയിലെത്തിക്കാൻ രംഗത്ത് വന്ന ആളിലേക്ക് അന്വേഷണം നീണ്ടതും പ്രതി പിടിയിലാകുന്നതും. യാത്രാമധ്യേ അനിൽകുമാർ…
Read Moreഇതുവരെ മനുഷ്യരെ ഉപദ്രവിച്ചിട്ടില്ലെങ്കിലും..! ആനവണ്ടിക്കു നേരേ പടയപ്പയുടെ പരാക്രമം! കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തു; ശ്വാസമടക്കിപ്പിടിച്ച് യാത്രക്കാര്‍
മൂന്നാർ: നാട്ടുകാർ പടയപ്പ എന്നു പേരിട്ടിരിക്കുന്ന കാട്ടാനയുടെ വികൃതിയിൽ ബസ് യാത്രക്കാർക്കു ശ്വാസം മുട്ടി. തേയിലക്കൊളുന്തുമായി വന്ന ട്രാക്ടർ തേയിലക്കാട്ടിൽനിന്നും തള്ളിയിട്ട് പരിഭ്രാന്തി സൃഷ്ടിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും വികൃതിയുമായി പടയപ്പ കെ എസ്ആർടിസി ബസിന്റെ ചില്ലു തകർത്തു. മൂന്നാർ – ഉടുമലപ്പേട്ട അന്തർസംസ്ഥാന പാതയിൽ മൂന്നാർ ഡിവൈഎസ്പി ഓഫീസിനു സമീപം ഇന്നലെ വൈകുന്നേരം നാലോടെയാണ് പടയപ്പ ബസ് കുത്തിമറിക്കാൻ ശ്രമിച്ചത്. മൂന്നാർ ഡിപ്പോയിൽനിന്നും ഉടുമലപ്പേട്ടയിലേക്ക് പോകുകയായിരുന്ന ബസിന്റെ മുന്നിലെത്തിയ കാട്ടുകൊന്പൻ ബസിന്റെ മുൻവശത്തെ ചില്ലുകൾ തകർക്കുകയായിരുന്നു. നിർത്തിയ ബസിന്റെ മുൻഭാഗത്ത് എത്തിയ ആന തുന്പിക്കൈകൊണ്ട് ബസിന്റെ ചില്ലിൽ അമർത്തുകയായിരുന്നു. ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. ക്രൗര്യം തീർത്തശേഷം ആന അല്പം ഒഴിഞ്ഞുനിന്ന തക്കംനോക്കി ബസ് വെട്ടിച്ചു മുന്നോട്ടെടുത്തു രക്ഷപ്പെടുകയായിരുന്നു. ബസ് രക്ഷപ്പെട്ടു പോയെങ്കിലും പിന്നാലെ വന്ന മറ്റു വാഹനങ്ങളും തടഞ്ഞ് ആന ഏറെനേരം റോഡിൽ നിലയുറപ്പിച്ചു.…
Read More13 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സ്കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ ! പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ ജന്മം നല്‍കിയത് ഒമ്പത് കുട്ടികള്‍ക്ക്…
പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ. ഇന്‍ഡൊനീഷ്യയിലെ ഒരു ഇസ്ലാമിക് ബോര്‍ഡിങ് സ്കൂളിലെ പ്രിന്‍സിപ്പലായ ഹെറി വിരാവനാണ് ബന്ദുങ് ഹൈക്കോടതി വധശിക്ഷ വിധിച്ചത്. പ്രിന്‍സിപ്പലിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത പതിമൂന്ന് വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 11 വയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥിനികളാണ് പീഡനത്തിനിരയായത്. വെസ്റ്റ് ജാവയിലെ സ്കൂളില്‍വെച്ചും ഹോട്ടലുകളില്‍വെച്ചും വാടക ഫ്ളാറ്റുകളില്‍ വെച്ചുമാണ് പ്രിന്‍സിപ്പല്‍ കുട്ടികളെ പീഡിപ്പിച്ചത്. ഇതില്‍ ചില പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാവുകയും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. പ്രിന്‍സിപ്പലിന്റെ ലൈംഗിക പീഡനത്തിന് ഇരകളായ വിവിധ പെണ്‍കുട്ടികള്‍ ആകെ ഒമ്പത് കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കിയത്. ബന്ദുങ്ങിലെ ജില്ലാ കോടതിയാണ് കേസ് ആദ്യം പരിഗണിച്ചിരുന്നത്. വാദം കേട്ട ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ ജില്ലാ കോടതി പ്രിന്‍സിപ്പലിനെ ജീവപര്യന്തം…
Read Moreഎങ്ങനെ തീപ്പൊള്ളലേറ്റു..? ഒറ്റയ്ക്കു താമസിച്ചു വന്ന യുവതിയുടെയും കുഞ്ഞിന്റെയും ദുരൂഹമരണം; യുവതിയുടെ ഭര്‍ത്താവ് വിദേശത്ത്; അന്വേഷണം തുടങ്ങി
റാന്നി: ഒറ്റയ്ക്കു താമസിച്ചു വന്ന യുവതിയും കുഞ്ഞും ദുരൂഹ സാഹചര്യത്തില്‍ തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി. ഐത്തല മങ്കുഴിമുക്ക് മീന്‍മുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാന്റെ ഭാര്യ റിന്‍ഫ (21), മകള്‍ അല്‍ഹാന അന്ന (ഒന്നര) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം സംഭവം പുറം ലോകമറിയുന്നത്. കുടുംബ വീടിനു സമീപം ഒറ്റയ്ക്കു താമസിക്കുന്ന യുവതിയും കുഞ്ഞും ഇന്നലെ പകല്‍ വീടിനു വെളിയിലേക്ക് ഇരുവരെയും കണ്ടിരുന്നില്ല. യുവതിയുടെ ഭര്‍ത്താവ് സജു ചെറിയാന് വിദേശത്താണ്.റാന്നി പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കുമാറ്റി. ഇന്ന് കൂടുതല്‍ തെളിവെടുപ്പുകള്‍ക്കു ശേഷമേ മരണത്തിലെ ദുരൂഹത അറിയാനാകുവെന്ന് പോലീസ് അറിയിച്ചു. സജുവിന്റെ സഹോദരങ്ങള്‍ റിന്‍ഫ താമസിച്ചിരുന്ന വീടിനു സമീപത്താണ് താമസിച്ചത് സജു ചെറിയാന്റെ സഹോദരന്റെ മകള്‍ സ്കൂള്‍വിട്ടുവന്നശേഷം ഫോണില്‍ ബന്ധപ്പെട്ടെങ്കിലും റിന്ഫയെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അസ്വാഭാവികത വീടിന്റെ കതകുകള്‍ ഉള്ളില്‍ നിന്നു പൂട്ടിയിരുന്നതിനാല്‍ ജനാലയിലൂടെ നോക്കിയപ്പോഴാണ…
Read More