കൊച്ചി: സിനിമാ തിയറ്ററിലെ തര്‍ക്കത്തെത്തുടര്‍ന്ന് ഗര്‍ഭിണിയെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സംഭവത്തിൽ ഉൾപ്പെട്ട നാല് പേർ ഒളിവിലാണ്. കറുകപ്പള്ളി സഫിയ മന്‍സിലില്‍ ഉമ്മര്‍ ഫാറൂഖി(18)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയവർക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ 21-ന് രാത്രിയാണ് സംഭവം നടന്നത്. നഗരത്തിലെ ഒരു സിനിമ തിയറ്ററില്‍ സിനിമ കാണുന്നതിനിടെ യുവതിയും ഭര്‍ത്താവും സിനിമയിലെ ഡയലോഗുകള്‍ക്ക് കമന്റ് പറഞ്ഞതായി പോലീസ് പറഞ്ഞു. ഇത് തൊട്ടടുത്ത സീറ്റിലിരുന്ന യുവാക്കളെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് തീയറ്ററില്‍നിന്ന് പുറത്തിറങ്ങിയ സംഘം ഗര്‍ഭിണിയോടും ഭര്‍ത്താവിനോടും തട്ടിക്കയറി. പിന്നീട് ദമ്പതികൾ വീട്ടിലേക്കു പോകുന്ന വഴിയില്‍ കറുകപ്പള്ളി മൈക്രോ ജംഗ്ഷനില്‍ വച്ച് കാറിലെത്തി സംഘം യുവതിയെ മർദ്ദിക്കുകയായിരുന്നു.
Read MoreCategory: Top News
കുതിച്ചുയർന്ന് ഇന്ധനവില; കൊച്ചിയിൽ ഡീസൽ വില സെഞ്ചുറിക്കടുത്തേക്ക്; തലസ്ഥാനത്തെ വില ഞെട്ടിക്കുന്നത്
കൊച്ചി: ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്നു വര്‍ധിച്ചത്. 11 ദിവസത്തിനിടെ പെട്രോളിന് 6.98 രൂപയും ഡീസലിന് 6.74 രൂപയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 111.38 രൂപയും ഡീസലിന് 98.38 രൂപയുമായാണ് വില. തിരുവനന്തപുരത്ത് ഡീസല്‍ വില വീണ്ടും ലീറ്ററിന് 100 രൂപ കടന്നു. തിരുവനന്തപുരം നഗരത്തിൽ ഡീസല്‍ ലിറ്ററിന് 100 .14 രൂപയായി. കഴിഞ്ഞ ഒക്ടോബർ 11നാണ് ഇതിനുമുമ്പ് തിരുവനന്തപുരത്ത് ഡീസൽ വില 100 കടന്നത്. നവംബർ മൂന്നിന് എക്സൈസ് ഡ്യൂട്ടി കുറച്ചപ്പോൾ വില വീണ്ടും നൂറിൽ താഴെയെത്തി.
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പതിനെട്ടുകാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ബൈക്ക് പണയപ്പെട്ടുത്തി മുങ്ങാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിൽ
വെച്ചൂച്ചിറ: പതിനേഴുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിന് വിധേയയാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. വെച്ചൂച്ചിറ കൊല്ലമുള മണ്ണടിശാല കട്ടിക്കല്ല് പൂതക്കുഴിയില്‍ ആല്ബിന് വര്‍ഗീസാണ് (ജിനു, 18) ആണ് വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 26 ന് സ്കൂളില്‍ പോയിട്ട് പെണ്‍കുട്ടി തിരികെ വരാതിരുന്നതിനേതുടര്ന്നുള്ള പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ യുവാവ് സ്കൂട്ടറില്‍ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായി. പിറ്റേന്ന് വൈകുന്നേരം നാലിന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഇരുവരെയും കണ്ടെത്തി്. വെച്ചൂച്ചിറ പോലീസ് പെണ്‍കുട്ടിയെ കൊല്ലം വനിതാ പോലീസ് സ്റ്റേഷനിലേക്കും ആല്‍ബിനെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്കും മാറ്റി. പിറ്റേന്ന് രാവിലെ പെണ്‍കുട്ടിയെ സ്റ്റേഷന് പരിസരത്തുള്ള ചൈല്‍ഡ് ഫ്രണ്ട്ലി റൂമിലെത്തിച്ചു മൊഴി രേഖപ്പെടുത്തി. സ്കൂട്ടർ പണയംവച്ചത്യുവാവ് ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്കി. കൂടാതെ പ്രതി…
Read Moreഉത്തരം മുട്ടി തടിതപ്പിയതല്ല എന്ന് വിശ്വസിക്കണം ! തന്റെ വീഡിയോ പ്രചരിപ്പിക്കുന്നത് അരാഷ്ട്രീയവാദികളും തൊഴിലാളി വിരുദ്ധരുമെന്ന് ഡിവൈഎഫ്ഐ നേതാവ്…
കഴിഞ്ഞ ദിവസം നടന്ന തൊഴിലാളി പണിമുടക്കില്‍ ബൈക്ക് യാത്രികന്റെ ചോദ്യത്തിന് മറുപടി നല്‍കാതെ വയനാട്ടില്‍ പ്രതിഷേധക്കാരിലൊരാള്‍ സ്ഥലംകാലിയാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചുണ്ടേല്‍ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി പ്രജീഷ് ആയിരുന്നു വീഡിയോയിലുള്ളത്. ബൈക്കിലെത്തിയയാള്‍ എന്തിനാണ് സമരം എന്ന് ചോദിക്കുമ്പോള്‍ ‘ഒരു മിനിറ്റ്’ എന്നു പറഞ്ഞ് പ്രജീഷ് പോകുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്. ഇതോടെ ഇയാള്‍ ഉത്തരംമുട്ടി തടിതപ്പിയതാണെന്ന തരത്തില്‍ വീഡിയോ വൈറലാവുകയും ചെയ്തു. എന്നാല്‍ ഇത് തെറ്റായ പ്രചാരണമാണെന്ന് പ്രജീഷ് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രജീഷ് കാര്യങ്ങള്‍ വിശദീകരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഞാന്‍ പ്രജീഷ്. വയനാട്ടിലെ ഒരു തോട്ടം തൊഴിലാളി കുടുംബത്തില്‍ നിന്നുള്ള തൊഴിലാളിയാണ്. എന്റെ പേരിലുളള ഒരു വീഡിയോ ഇപ്പോള്‍ ഈ നാട്ടിലെ അരാഷ്ട്രീയ വാദികളും തൊഴിലാളി വിരുദ്ധരും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്തിനാണ് പണിമുടക്ക് എന്ന് ഒരു വഴിയാത്രക്കാരന് ചോദിക്കുമ്പോള്‍ എനിക്ക് ഉത്തരം മുട്ടി ഞാന്‍…
Read Moreആഹ്ലാദിപ്പിന്‍ അറുമാദിപ്പിന്‍ ! ഐ.ടി മേഖലയില്‍ പബ്ബുകള്‍, കൂടുതല്‍ മദ്യശാലകള്‍; പുതിയ മദ്യനയം ഇങ്ങനെ…
മദ്യപന്മാര്ക്ക് സന്തോഷമേകി പുതിയ മദ്യനയം. 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള മദ്യനയത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരിക്കുന്നത്. ഐടി മേഖലയില്‍ പബ് ആരംഭിക്കാനും സംസ്ഥാനത്ത് വിദേശ മദ്യ ചില്ലറ വില്‍പ്പന ശാലകളുടെ എണ്ണം വര്‍ധിപ്പിക്കാനും മന്ത്രിസഭ അംഗീകാരം നല്കി. പുതിയ മദ്യനയപ്രകാരം നൂറില്‍പരം വിദേശ മദ്യ ചില്ലറ വില്പന ശാലകള്‍ പുതുതായി ആരംഭിക്കാനുള്ള നിര്‍ദേശമാണുള്ളത്. ജനവാസ മേഖലയില്‍ നിന്ന് മാറി ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ബെവ്കോയുടേയും കണ്‍സ്യൂമര്‍ ഫെഡിന്റെയും കീഴില്‍ ആരംഭിക്കാനാണ് തീരുമാനം. ഐടി മേഖലയുടെ നിരന്തരം ആവശ്യം പരിഗണിച്ചാണ് പബുകള്‍ ആരംഭിക്കാന്‍ അംഗീകാരം നല്‍കുന്നത്. ഐടി സ്ഥാപനങ്ങളിലെ സംഘടനകളിലടക്കം സര്‍ക്കാരിനോട് ഇക്കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പലതവണപെടുത്തിയതാണ്. ഫൈവ് സ്റ്റാര്‍ നിലവാരത്തിലായിരിക്കും പബുകള്‍ വരിക എന്നാണ് എക്സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് വ്യക്തമാകുന്നത്.
Read Moreപണിമുടക്കിൽ പണിതേടുന്ന കൗതുകക്കാഴ്ച..! പണിമുടക്ക് തൊഴിലാളികളുടെ പേരിലാണെങ്കിലും പണിമുടക്കുദിനം പണി തേടിയെത്തിയത് നൂറുകണക്കിന് ഭായിമാർ…
പുത്തൂർ: പണിമുടക്കോ… എന്തു പണിമുടക്ക്…..ഭായി….ഞങ്ങൾക്കു ദിവസവും പണിയുണ്ടായിട്ടുവേണ്ടേ പണിമുടക്കാൻ. തൊഴിലാളികളുടെ പേരിലാണ് പണിമുടക്ക് എങ്കിലും പണി തേടി പണിമുടക്കുദിനം തൊഴിലാളികൾ കൂട്ടമായി എത്തിയതു കൗതുകക്കാഴ്ചയായി. രാജ്യവ്യാപകമാണ് പണിമുടക്കെങ്കിലും തങ്ങളുടെ നാട്ടിൽ പണിമുടക്ക് ബാധിച്ചിട്ടില്ലെന്നും കുട്ടനെല്ലൂർ ഓവർബ്രിഡ്ജിനു സമീപം പണിതേടി എത്തിയ ബംഗാൾ സ്വദേശി റഹീം പറഞ്ഞു. ഭാര്യയും മൂന്നു കുട്ടികളുമാണ് റഹീമിനുള്ളത്. ആഴ്ചയിലാണു വീട്ടിലേക്കു പൈസ അയയ്ക്കുക. രണ്ടു ദിവസം പണി നഷ്ടപ്പെട്ടാൽ പൈസ അയയ്ക്കാൻ പറ്റില്ല. ഇത് ഒരു റഹീമിന്റെ മാത്രം കാര്യമല്ല. ഇവിടെ പണി തേടി വന്നെത്തുന്നവർക്കു സ്ഥിരമായി പണി ലഭിക്കാറില്ല. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട തൊഴിലാളികളാണ് ഇവിടെ ഏറെയും ഉള്ളത്. കഴിഞ്ഞ രണ്ടു ദിവസമായി നടന്ന പണിമുടക്കിൽ ജോലിയില്ലാതെ ബുദ്ധിമുട്ടിലായതു നൂറുകണക്കിനു സാധാരണക്കാരായ തൊഴിലാളികളാണ്. രാവിലെ തന്നെ ഭക്ഷണമൊക്കെ ഉണ്ടാക്കി പൊതിയാക്കിയാണ് തൊഴിൽ തേടി ഈ ഓവർബ്രിഡ്ജിന് അടിയിലേക്കു തൊഴിലാളികൾ പണിതേടി വരുന്നത്.…
Read Moreജീവിതത്തിലെ പൊരുത്തം ഉത്തരത്തിൽ ഉണ്ടാകുമോ? ഒമ്പതര മണിക്കൂർ ദിലീപിനോടു ചോദിച്ച ചോദ്യങ്ങൾ കാവ്യയോടും; ശരത്കുമാറിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണത്തിന്റെ ഭാഗമായി നടൻ ദിലീപിനെ ചോദ്യം ചെയ്യുന്നത് ക്രൈംബ്രാഞ്ച് പൂർത്തിയാക്കി. ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ ഒമ്പതര മണിക്കൂറോളമാണ് നീണ്ടു നിന്നത്. ഇതിൽ നാലു മണിക്കൂർ നടനെതിരേ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പമായിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. ചോദ്യം ചെയ്യൽ പൂർത്തിയാക്കി ദിലീപ് ആലുവ പോലീസ് ക്ലബിൽനിന്നും മടങ്ങുകയും ചെയ്തു. ഇതിനിടെ, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിന്റെ ചോദ്യം ചെയ്യലും പൂർത്തിയായി. ദിലീപുമായി സൗഹൃദമുണ്ടെന്നും എന്നാൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നും ശരത് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ദിലീപിനെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നുമാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ദിലീപ് നൽകിയ മൊഴി നൽകി. ദിലീപിന്റെ ചോദ്യം ചെയ്യല്‍…
Read Moreപതിനാലുകാരിയെ പീഡനത്തിനിരയാക്കി മധ്യവയസ്കന് ! പ്രതിയെ വെട്ടിയരിഞ്ഞ് പുഴയില്‍ തള്ളി അച്ഛനും അമ്മാവനും…
പതിനാല്കാരിയെ പീഡിപ്പിച്ച മധ്യവയസ്കനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ് അച്ഛനും അമ്മാവനും. മധ്യപ്രദേശിലെ ഖാണ്ട്വ ജില്ലയിലാണ് സംഭവം. ഞായറാഴ്ച അജ്നാല് നദിയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം തെളിഞ്ഞത്. സക്ലാപൂര് ജില്ലയിലെ ത്രിലോക്ചന്ദി(55)ന്റെ മൃതദേഹമാണ് നദിയില്‍ കണ്ടെത്തിയത്. ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പ്രതികാരമായി കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്തി പുഴയില്‍ തള്ളുകയായിരുന്നു. പെണ്‍കുട്ടിയെ ത്രിലോക്ചന്ദ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് ശനിയാഴ്ച ബൈക്കില്‍ അജ്നാല് തീരത്തേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് ത്രിലോക്ചന്ദിനെ തലവെട്ടി കൊലപ്പെടുത്തിയ ശേഷം മീന്‍വെട്ടുന്ന കത്തി ഉപയോഗിച്ച് മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി പുഴയില്‍ തള്ളുകയായിരുന്നുവെന്ന് സബ് ഡിവിഷണല്‍ ഓഫീസര്‍ ഓഫ് പോലീസ് രാകേഷ് പെന്‍ഡ്രോ പറഞ്ഞു. സംഭവത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ത്രിലോക്ചന്ദും പ്രതികളും ബന്ധുക്കളാണെന്നും സംഭവത്തില്‍ വേറെ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന്…
Read Moreദേശീയ പണിമുടക്ക് ആവേശത്തോടെ ഏറ്റെടുത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ! നഷ്ടം ആറു കോടി രൂപ; ഹാജരായത് പത്തിലൊന്നുപേര്‍…
നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയ്ക്കു മുകളില്‍ വെള്ളിടിയായി രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക്. സര്‍വീസുകള്‍ മുടങ്ങിയതോടെ കോര്‍പറേഷന്റെ വരുമാന നഷ്ടം ഏകദേശം 6 കോടി രൂപയാണ്. കോര്‍പറേഷന്റെ ദൈനംദിന ടിക്കറ്റ് കലക്ഷന്‍ 5-6 കോടി രൂപയാണ്. ഇന്ധനത്തിനുള്ള ഒരു ദിവസത്തെ ചെലവ് മൂന്നു കോടി. ഇങ്ങനെ കണക്കുകൂട്ടിയാല്‍, രണ്ടു ദിവസങ്ങളിലായി 6 കോടിയോളം രൂപയുടെ വരുമാന നഷ്ടം സ്ഥാപനത്തിനുണ്ടായതായി അധികൃതര്‍ പറയുന്നു. ടിക്കറ്റ് വരുമാനവും ഇന്ധന ചെലവും മാത്രം അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ഇരുപതില്‍ താഴെ ഷെഡ്യൂളുകളാണ് കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്തത്. ചില സ്ഥലങ്ങളില്‍ സമരക്കാര്‍ ബസ് തടഞ്ഞതിനെ തുടര്‍ന്ന് സര്‍വീസ് മുടങ്ങി. സര്‍വീസുകള്‍ നടത്തേണ്ടെന്ന നിലപാടാണ് യൂണിയനുകള്‍ സ്വീകരിച്ചത്. പണിമുടക്കിനോട് എതിര്‍പ്പുള്ള യൂണിയനിലുള്ളവര്‍ ചിലയിടങ്ങളില്‍ ഡ്യൂട്ടിക്കെത്തിയെങ്കിലും ബഹുഭൂരിഭാഗവും സമരാനുകൂലികള്‍ ആയിരുന്നതിനാല്‍ ബസുകള്‍ സ്റ്റാന്‍ഡില്‍നിന്ന് പുറത്തിറക്കാന്‍ അവര്‍ സമ്മതിച്ചില്ല. സമരത്തിനു സര്‍ക്കാര്‍…
Read Moreരണ്ടാം ദിനവും ദിലീപ് പോലീസിന് മുന്നിൽ! ചോദ്യം ചെയ്യൽ ബാലചന്ദ്രകുമാര്‍ നല്കിയ ഓഡിയോ, വീഡിയോ ക്ലിപ്പുകൾ മുന്‍നിര്‍ത്തി; കാവ്യ മാധവനെയും ചോദ്യം ചെയ്യും
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നടന് ദിലീപ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുന്നില്‍ ഇന്നും ചോദ്യം ചെയ്യലിനു ഹാജരായി. തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത്, എസ്പി എം.ജെ. സോജന്, അന്വേഷണോദ്യോഗസ്ഥന് ബൈജു എം. പൗലോസ് എന്നിവരുടെ നേതൃത്വത്തില്‍ ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്. സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് കൈമാറിയ തെളിവുകളും സംവിധായകന് ബാലചന്ദ്രകുമാര്‍ നല്കിയ ഓഡിയോ വീഡിയോ ക്ലിപ്പുകളും മുന്‍ നിര്‍ത്തിയാണ് ചോദ്യം ചെയ്യുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആലുവയിലെ പത്മസരോവരം വീട്ടിലിരുന്നു ദിലീപും കൂട്ടു പ്രതികളും കണ്ടതിനു താന്‍ ദൃക്സാക്ഷിയാണെന്നാണ് ബാലചന്ദ്ര കുമാറിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്. കാവ്യ മാധവനെയും ചോദ്യം ചെയ്യും ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം വരും ദിവസങ്ങളില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെയും മറ്റു കുടുംബാംഗങ്ങളെയും…
Read More