കാസര്‍ഗോഡ്: മലയാളി മാധ്യമപ്രവര്‍ത്തക ബംഗളൂരുവിലെ ഫ്ളാറ്റില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. റോയിട്ടേഴ്സില്‍ സബ് എഡിറ്ററായിരുന്ന ശ്രുതി നാരായണനെ (35) കഴിഞ്ഞ ബുധനാഴ്ചയാണ് നല്ലൂര്‍ഹള്ളി സിന്ധിപുരയിലെ മേഫെയര്‍ അപ്പാര്‍ട്ട്മെന്റിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുമുമ്പേ നാട്ടിലേക്ക് പോയിരുന്നതായി പറയുന്ന ഭര്‍ത്താവ് തളിപ്പറമ്പ് സ്വദേശി അനീഷി (42) നെ ഇനിയും കണ്ടെത്താനായിട്ടില്ല. ശ്രുതിയുടെ മുറിയില്‍നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ അനീഷിനെതിരായി പരാമര്‍ശങ്ങളുണ്ടായിരുന്നു. ഭര്‍ത്താവിന്റെ ഭാഗത്തുനിന്നും കടുത്ത പീഡനങ്ങളാണ് ശ്രുതിക്ക് സഹിക്കേണ്ടിവന്നതെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. വീട്ടുകാരെ വിഷമിപ്പിക്കേണ്ടെന്നു കരുതിയാണ് ഭര്‍ത്താവിന്റെ ക്രൂരതകള്‍ നേരത്തേ പറയാതിരുന്നതെന്നാണ് ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. തുടര്‍ന്ന് ബംഗളൂരു വൈറ്റ്ഫീല്‍ഡ് പോലീസ് അനീഷിനെതിരേ കേസെടുത്തിരുന്നു. എന്നാല്‍ തളിപ്പറമ്പ് ചുഴലിയിലെ വീട്ടിലും ബംഗളൂരുവിലെ ജോലിസ്ഥലത്തുമെല്ലാം അന്വേഷിച്ചിട്ടും അനീഷിനെ കണ്ടെത്താനായില്ല. നാലുവര്‍ഷം മുമ്പാണ് ബംഗളൂരുവില്‍ സോഫ്റ്റ്വേര്‍ എന്‍ജിനിയറായ അനീഷും കാസര്‍ഗോഡ് വിദ്യാനഗര്‍ ചാല സ്വദേശിനിയായ ശ്രുതിയും വിവാഹിതരായത്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു.…
Read MoreCategory: Top News
രണ്ടുദിവസത്തെ പണിമുടക്കിൽ ബാലൻ പണിയെടുത്തു; 40 ലിറ്റർ കോടയും വ്യാജ വൈനും നിർമിക്കുന്നതിനിടെ പണി മുടക്കിച്ച് പോലീസിന്റെ നടപടി
ചങ്ങനാശേരി: പണിമുടക്കിന്റെ മറവിൽ ചാരായ വാറ്റ് നടത്തിയ കേസിൽ ഓരാളെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. കറുകച്ചാൽ ചന്പക്കര തൊമ്മച്ചേരി ഇലയ്ക്കാട് അഞ്ചേരിയിൽ ബാബുക്കുട്ടിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് 40 ലിറ്റർ കോടയും വാറ്റുപകരണങ്ങളും ഒരുലിറ്റർ വ്യാജ വൈനും കണ്ടെടുക്കുകയും വീട്ടുജോലിക്കാരനായ ബാലൻ(56)നെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. സ്ഥലത്തില്ലാതിരുന്ന വീട്ടുടമ അഞ്ചേരിയിൽ ബാബുക്കുട്ടിയെ രണ്ടാം പ്രതിയായി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി എക്സൈസ് റേഞ്ച് ഇസ്പെക്ടർ അൽഫോൻസ് ജേക്കബ്, പ്രിവന്റീവ് ഓഫിസർ ബി. സന്തോഷ് കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ അജിത് കുമാർ, കെ.എൻ. സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുണ്‍ പി. നായർ, എ. നാസർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ.വി. സബിത, ഡ്രൈവർ മനീഷ് കുമാർ എന്നിവർ റെയ്ഡിനും അറസ്റ്റിനും നേതൃത്വം നൽകി.
Read Moreഎണ്ണത്തില്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷപദവി ! സുപ്രീംകോടതിയില്‍ സത്യവാങ്മൂലവുമായി കേന്ദ്ര സര്‍ക്കാര്‍…
ഹിന്ദുക്കള്‍ ന്യൂനപക്ഷമായ സംസ്ഥാനങ്ങളില്‍ അവര്‍ക്കു ഭരണഘടനയുടെ 29, 30 വകുപ്പുകള്‍ പ്രകാരമുള്ള അവകാശങ്ങള്‍ നല്‍കാവുന്നതാണെന്നു കേന്ദ്ര സര്‍ക്കാര്‍. അതത് സംസ്ഥാന സര്‍ക്കാരിന് ഇതിനാവശ്യമായ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിയുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മിസോറം, നാഗാലാന്‍ഡ്, മണിപ്പുര്‍, മേഘാലയ, അരുണാചല്‍ പ്രദേശ്, പഞ്ചാബ്, ലക്ഷദ്വീപ്, ലഡാക്ക്, കശ്മീര്‍ എന്നിവിടങ്ങളില്‍ എണ്ണത്തില്‍ കുറവായതിനാല്‍ ഹിന്ദുക്കള്‍ക്കു ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹര്‍ജിയിലാണു കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ ഇക്കാര്യം അറിയിച്ചത്. മത, ഭാഷാ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം സംബന്ധിച്ചുള്ളതാണ് ഭരണഘടനയുടെ 29-ാം അനുഛേദം. ന്യൂനപക്ഷങ്ങള്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും നടത്താനുമുള്ള അവകാശമാണ് 30-ാം അനുഛേദത്തില്‍ പറയുന്നത്. സംസ്ഥാനത്തെ ജനസംഖ്യ പരിശോധിച്ച് ന്യൂനപക്ഷങ്ങളെ നിര്‍ണയിക്കാന്‍ സംസഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നു ന്യൂനപക്ഷങ്ങള്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശം സംബന്ധിച്ച ടി.എം.എ. പൈ കേസിലെ വിധിന്യായത്തില്‍ സുപ്രീം കോടതിയുടെ പതിനൊന്നംഗ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.…
Read Moreറിപ്പോർട്ട് പുറത്തുവിട്ടാൽ വിഗ്രഹങ്ങൾ ഉടയും! സര്‍ക്കാര്‍ സ്ത്രീസൗഹൃദമാകുന്നത് തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം; സർക്കാരിനെതിരേ ആഞ്ഞടിച്ചു നടി പാർവതി
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നടി പാര്‍വതി തിരുവോത്ത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്നും പാര്‍വതി പറഞ്ഞു. ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീസൗഹൃദമാകുന്നത്. ആഭ്യന്തരപരാതി പരിഹാര സെല്‍ ഇല്ലാത്തതു പലരും മുതലെടുക്കുന്നു. സിനിമയിലെ കരുത്തരായ ചിലരാണ് പരിഹാര സെല്ലിനെ എതിര്‍ക്കുന്നത്. റിപ്പോര്‍ട്ട് നടപ്പാകാന്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും. അവകാശ സംരക്ഷണത്തിനു വേണ്ടി സംസാരിച്ചപ്പോള്‍ അവസരം ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചുവെന്നും തന്നെ മാറ്റി നിര്‍ത്തി നിശബ്ദയാക്കാന്‍ ശ്രമം നടന്നുവെന്നും പാര്‍വതി വെളിപ്പെടുത്തി.
Read Moreബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച മുസ്ലിം യുവാവിനെ അയല്‍വാസികള്‍ തല്ലിക്കൊന്നു ! അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി…
ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് നടത്തിയ പരിപാടിയില്‍ പങ്കെടുത്ത മുസ്ലീം യുവാവിനെ അയല്‍ക്കാര്‍ തല്ലിക്കൊന്നു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. 25 വയസ്സുള്ള ബാബര്‍ അലിയാണ് അയല്‍വാസികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. കുശിനഗര്‍ ജില്ലയില്‍ മാര്‍ച്ച് 20നായിരുന്നു സംഭവം. അയല്‍വാസികള്‍ ബാബര്‍ അലിയെ അടിച്ചുകൊന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ പങ്കെടുത്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. അയല്‍വാസികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കേ ലക്നൗ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ബിജെപിയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബാബറുമായി അയല്‍വാസികള്‍ വഴക്കിടാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മാര്‍ച്ച് 10ന് ബാബര്‍ മധുരം വിതരണം ചെയ്തിരുന്നു. ബിജെപിയെ പിന്തുണയ്ക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് പറഞ്ഞ് അയല്‍വാസികള്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
Read Moreഫിലിപ്പിനെ മർദിച്ചവർ തന്നെയും മർദിച്ചു; പ്രാണരക്ഷാർഥമാണ് ഫിലിപ്പ് വെടി ഉതിർത്തത്; അശോക കവലയിലെ തട്ടുകടയിലെ വെടിവയ്പ്പിൽ ഫിലിപ്പിന്റെ അമ്മയുടെ വെളിപ്പെടുത്തൽ ഇങ്ങനെ
മൂലമറ്റം (തൊടുപുഴ): തട്ടുകടയിലെ വാക്കുതർക്കത്തെത്തുടർന്നുണ്ടായ വെടിവയ്പിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ തന്റെ മകൻ പ്രാണരക്ഷാർഥമാണ് വെടിവച്ചതെന്നു ഫിലിപ്പ് മാർട്ടിന്റെ അമ്മ. ആളുകൾ കൂട്ടംകൂടി ഫിലിപ്പിനെ മർദിക്കു കയായിരുന്നെന്നു കൂടെയുണ്ടായിരുന്ന ബന്ധു ജോജുവും മാധ്യമങ്ങളോടു പറഞ്ഞു. ആളുകൾ കൂട്ടം കൂടി തന്നെയും മകൻ ഫിലിപ്പിനെയും ആക്രമിക്കാൻ ശ്രമിച്ചു. തന്നെ ആക്രമിക്കുന്ന തു കണ്ടു പ്രാണരക്ഷാ ർഥമാണ് ഫിലിപ്പ് വെടി ഉതിർത്തതെന്നും അമ്മ മാധ്യമങ്ങളോടു പറഞ്ഞു. തട്ടുകടയിൽ എത്തിയ ഫിലിപ്പ് ബീഫും പൊറോട്ടയും ചോദിച്ചപ്പോൾ ഇല്ലെന്നു പറഞ്ഞു. എന്നാൽ, പിന്നീട് മറ്റൊരാൾ ആവശ്യപ്പെട്ടപ്പോൾ കൊടുത്തു. ഇതു ചോദ്യം ചെയ്തതോടെ ഒരാൾ ഫിലിപ്പിനെ പിടിച്ചു തള്ളുകയും പിന്നീട് കൂട്ടം ചേർന്നു മർദിക്കുകയുമായിരുന്നെന്നു അമ്മ പറയുന്നു. ശനിയാഴ്ച രാത്രി 10.50 ഓടെയാണ് മൂലമറ്റം അറക്കുളം അശോക കവലയിൽ വെടിവയ്പിലേക്കു നയിച്ച അനിഷ്ടസംഭവങ്ങളുണ്ടായത്. മൂലമറ്റം മാവേലിപുത്തൻപുരയിൽ ഫിലിപ്പ് മാർട്ടിൻ (കുട്ടു-26) വെടിവച്ചതിനെത്തുടർന്നു സ്വകാര്യ ബസ്…
Read Moreഭാര്യയെയും മക്കളെയും സമരക്കാർ മർദിച്ചു, ഓട്ടോ തകർത്തു; പൊതു പണിമുടക്കിൽ യാത്രക്കാർ നേരിടേണ്ടിവന്നത് കൊടും ക്രൂരത
കോഴിക്കോട്: സമരാനുകൂലികൾ മർദിച്ചെന്നും സഞ്ചരിച്ച ഓട്ടോറിക്ഷ തകർത്തെന്നും ആരോപിച്ച് പാലക്കാട് ഗോവിന്ദാപുരം സ്വദേശികൾ കസബ പോലീസ് സ്റ്റേഷനിൽ. ഷിബിജിത്ത് എന്നയാളും ഭാര്യയും കുട്ടികളും സഞ്ചരിച്ച വാഹനമാണ് സമരക്കാർ തടഞ്ഞത്. ഇവരെ മർദിക്കുകയും വാഹനത്തിന്റെ ഗ്ലാസ് തകർക്കുകയും ചെയ്തു. സമരക്കാരുടെ കൂടെയുണ്ടായിരുന്ന സ്ത്രീകൾ റോഡിലേക്ക് തള്ളിയിട്ടെന്ന് ഷിബിജിത്തിന്റെ ഭാര്യ പറഞ്ഞു. ഉപജീവനത്തിനായി ലോണെടുത്ത് വാങ്ങിയ ഓട്ടോയാണ് സമരക്കാർ തകർത്തതെന്ന് ഇവർ പറഞ്ഞു. സംഭവത്തിൽ പോലീസിൽ പരാതി നൽകാനാണ് ഇവരുടെ തീരുമാനം.
Read Moreവിവാഹിതനായ യുവാവുമായുള്ള ബന്ധത്തെ വീട്ടുകാർ എതിർത്തു; ബന്ധം തുടർന്ന പത്തൊമ്പതുകാരിയുടെ ഫോൺവിളി തടഞ്ഞു; പിന്നീട് വീട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന ആ കാഴ്ച
വെഞ്ഞാറമൂട്: ഡയറി ഫാമിൽ യുവതി തൂങ്ങി മരിച്ചനിലയിൽ. കോലിയക്കോട് കൺസ്യൂമർ സൊസൈറ്റിയുടെ കീഴിൽ തങ്കമലയിൽ ആരംഭിച്ച ഡയറി ഫാമിലാണ് നേപ്പാൾ സ്വദേശിനിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡയറി ഫാമിലെ തൊഴിലാളികൾ കൂടിയായ നേപ്പാൾ സ്വദേശികളായ കിഷൻ ബഹദൂർ സൗത് – സിക്രാദേവി സൗത് ദമ്പതികളുടെ മകൾ ലക്ഷ്മി സൗത് (19) ആണ് മരിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: യുവതി നേപ്പാൾ സ്വദേശിയായ മറ്റൊരു ചെറുപ്പക്കാരനുമായി അടുപ്പത്തിലായിരുന്നു.ഇയാൾ വിവാഹിതനാണ്. ഈ അടുപ്പം പെൺകുട്ടിയുടെ വീട്ടുകാർ ശക്തമായി എതിർത്തു. ഞായറാഴ്ച്ച പുലർച്ചയും പെൺകുട്ടി ഇയാളുമായി ഫോണിൽ ചാറ്റ് ചെയ്തു. ഇതു കണ്ട രക്ഷിതാക്കൾ യുവതിയെ ശകാരിച്ചു. ഇതിലുള്ള മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ശക്തമാണ്. വെഞ്ഞാറമൂട് പോലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കിയ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
Read Moreവിൽസ് സ്മിത്ത് മികച്ച നടൻ; അവാർഡ് വേദിയിൽ മികച്ച നടന്റെ കൈയ്യാങ്കളി; അവതാരകന്റെ മുഖത്തടിച്ചു; നടൻ മുഖത്തടിച്ചപ്പോൾ അവതാരകന്റെ പ്രതികരണം കണ്ടോ..! വീഡിയോ കാണാം
ലോഞ്ച്ആഞ്ചലസ്: മികച്ച നടനുള്ള ഓസ്കർ പുരസ്കാരം വിൽസ് സ്മിത്തിന്. കിംഗ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയമാണ് വിൽസ് സ്മിത്തിന് പുരസ്കാരത്തിന് അർഹനാക്കിയത്. ഓസ്കർ ചടങ്ങിനിടെ ഭാര്യ ജേഡ് പിങ്കറ്റിനെ കളിയാക്കിയതിന്റെ പേരിൽ അവതാരകൻ ക്രിസ് റോക്കിനെ വിൽസ് സ്മിത്ത് തല്ലിയിരുന്നു. അവതാരകനെ തല്ലാൻ ഇടയായതിൽ അദ്ദേഹം പിന്നീട് മാപ്പപേക്ഷിച്ചു. ടെന്നീസിലെ ഇതിഹാസ താരങ്ങളും സഹോദരിമാരുമായ വീനസ് വില്യംസ്, സെറീന വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് കിംഗ് റിച്ചാർഡ്. റെയ്ഡനാഡോ മർകസ് ഗ്രീൻ സംവിധാനം ചെയ്ത ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വിൽസ് സ്മിത്ത് അവതരിപ്പിച്ചിരുന്നത്. മികച്ച നടനുള്ള അവാർഡ് ലഭിച്ച വിൽസ് സ്മിത്ത് ആണ് ഭാര്യയെ കളിയാക്കിയതിന് അവതാരകനെ തല്ലിയത്. ഞായറാഴ്ച രാത്രി ടെലികാസ്റ്റിന്റെ മൂന്നാം മണിക്കൂറിൽ അവതാരകൻ ക്രിസ് റോക്ക് മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് പ്രഖ്യാപിക്കാനായി വേദിയിലെത്തി. നടി ജേഡ് പിങ്കറ്റ് സ്മിത്തിനെക്കുറിച്ച്…
Read Moreപതിനഞ്ചുകാരിയെ മയക്കുമരുന്ന് നല്കി ലൈംഗികമായി പീഡിപ്പിച്ചു ! കോണ്‍ഗ്രസ് എംഎല്‍എയുടെ മകനെതിരേ കേസ്; ഭീഷണിപ്പെടുത്തി 15 ലക്ഷം തട്ടി…
15 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകനും മറ്റ് നാലുപേര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. ആല്‍വാര്‍ ജില്ലയിലെ രാജ്ഗഡ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ജോഹാരി ലാല്‍മീണയുടെ മകന് ദീപക് മീണയാണ് കേസിലെ പ്രധാനപ്രതി. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് 15 ലക്ഷം രൂപയും ആഭരണങ്ങളും തട്ടിയെടുത്തെന്ന പരാതിയില്‍ അഞ്ച് പ്രതികളില്‍ ഒരാളായ വിവേക് ശര്‍മയ്ക്കെതിരെ കേസ് എടുത്തതായി മാണ്ഡവാര്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ നാഥുലാല്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതതെന്ന് പോലീസ് പറഞ്ഞു. തന്റെ ജനപ്രീതി ഇഷ്ടപ്പെടാത്തവര്‍ കെട്ടിച്ചമച്ച കേസാണിതെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് എംഎല്‍എ പറയുന്നത്. പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. 2021 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ…
Read More