ഗാന്ധിനഗർ: ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയുടെ ആരോഗ്യനിലയിൽ പുരോഗതി. തൊടുപുഴ ഒറ്റല്ലൂർ സണ്ണിയുടെ മകളും കരിങ്കുന്നം ഒറ്റല്ലൂർ പള്ളിക്കത്തടത്തിൽ രാഹുൽ രാജിന്റെ ഭാര്യയുമായ സോന സണ്ണി (25)യാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ബേണ്സ്യൂണിറ്റിൽ ചികിത്സയിൽ കഴിയുന്നത്. സോനയുടെ മുഖത്തും തോളിനുമായി 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ തൊടുപുഴ മുട്ടം കോളപ്ര മഞ്ഞപ്രയിലായിരുന്നു സംഭവം. സോനയുടെ കുടുംബ സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങി വരുന്പോഴാണ് ആസിഡ് ആക്രമണം നടന്നത്. 2015ൽ പ്രണയ വിവാഹിതരായ ഇവർ തമ്മിൽ എപ്പോഴും വഴക്ക് പതിവായിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു. കുറച്ചുനാൾ മുന്‍പ് ഭർത്താവിന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഭർത്താവിന്റെ ബന്ധുവിന്റെ വീട്ടിൽ പോയി വിശ്രമിച്ചു. ഈ സമയം ഈ…
Read MoreCategory: Top News
ആ സമയത്ത് പ്രതികരിക്കാതിരുന്നത് സൂചി ശരീരത്തില്‍ ഉണ്ടായതിനാല്‍; പ്രതികരിച്ചിരുന്നെങ്കില്‍… ടാറ്റൂ സ്റ്റുഡിയോയിലെ പീഡനം; ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ്
കൊച്ചി: ടാറ്റൂ സ്റ്റുഡിയോയില്‍ യുവതികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ കേസില്‍ സുജീഷിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുന്നു. ഇന്ന് പീഡനത്തിന് ഇരയായ യുവതികളുടെയും ടാറ്റൂ സ്ഥാപനത്തിലെ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തും. ടാറ്റൂ ചെയ്യുന്ന സൂചി ശരീരത്തില്‍ ഉണ്ടായതിനാല്‍ ഭയന്നിട്ടാണ് പീഡനം നടന്ന സമയത്ത് പ്രതികരിക്കാതിരുന്നതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറില്‍നിന്ന് ഇതു സംബന്ധിച്ച് വിശദാംശങ്ങള്‍ പോലീസ് തേടിയിരുന്നു. യുവതി പ്രതികരിച്ചിരുന്നെങ്കില്‍ നട്ടെല്ലില്‍ സൂചി തറച്ച് അപായപ്പെടുത്താന്‍ പ്രതിക്ക് കഴിയുമായിരുന്നുവെന്ന് ഡോക്ടർ പോലീസിനെ അറിയിക്കുകയുണ്ടായി. അതേസമയം കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും ഇന്നു പരിശോധിക്കും. പരാതിക്കാരായ യുവതികളെ അറിയാമെങ്കിലും ആരോപണങ്ങള്‍ സംബന്ധിച്ച് അറിവില്ലെന്ന നിലപാടിലാണ് ഇയാള്‍. പത്ത് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് സുജീഷിന്റെ ചിറ്റൂരിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി.…
Read Moreപ്രിയങ്ക ഇനിയെന്തു ചെയ്യും? പുതിയൊരു മാറ്റത്തിനായി പ്രിയങ്ക നടത്തിയ ശ്രമങ്ങൾ വെള്ളത്തിൽ വരച്ച വര പോലെയായി
ഉത്തർപ്രദേശിൽ ഒരു ചലനവും സൃഷ്ടിക്കാൻ എഐസിസി സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് കഴിഞ്ഞില്ല. യുവാക്കളെയും വനിതാ വോട്ടർമാരെയും കൂട്ടുപിടിച്ച് പുതിയൊരു മാറ്റത്തിനായി പ്രിയങ്ക നടത്തിയ ശ്രമങ്ങൾ വെള്ളത്തിൽ വരച്ച വര പോലെയായി. ഇതോടെ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ ഭാവി ചോദ്യ ചിഹ്നമാകുകയാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് കോണ്‍ഗ്രസിന്റെ എഐസിസി സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത് പ്രിയങ്ക ഗാന്ധി യുപിയിൽ എത്തുന്നത്. എന്നാൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുപിയിൽ കാര്യമായ ചലനങ്ങളുണ്ടാക്കാൻ പ്രിയങ്കയുടെ സാന്നിധ്യത്തിനു കഴിഞ്ഞില്ല. ഇപ്പോഴിതാ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രിയങ്കയുടെ സാന്നിധ്യം വോട്ടാക്കി മാറ്റാൻ കഴിയാതെ പോയിരിക്കുന്നു കോണ്‍ഗ്രസിന്. ഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ ഹഥ്റസ്, ലഖിംപുർ പോലുള്ള വലിയ വിവാദ സംഭവങ്ങൾ ഹൈജാക്ക് ചെയ്ത് വലിയ മുന്നേറ്റം നടത്താൻ പ്രിയങ്കയ്ക്ക് കഴിഞ്ഞെങ്കിലും ഇതൊന്നും വോട്ടാക്കി മാറ്റാൻ എന്തുകൊണ്ട് കഴിയുന്നില്ല എന്ന ചോദ്യം കോണ്‍ഗ്രസിൽ ഉയരുന്നു. പാർട്ടിയുടെ അടിത്തറ താഴേത്തട്ടിൽ അത്രയ്ക്കു മോശമാണ്…
Read Moreപാടേ പരാജിത നിലയില്‍ കോണ്‍ഗ്രസ് ! ഒരു വര്‍ഷത്തോളം നീണ്ടു നിന്ന കര്‍ഷക പ്രക്ഷോഭം പോലും അഞ്ചു സംസ്ഥാനങ്ങളിലും ഉപയോഗിക്കാനായില്ല
സെബി മാത്യു ന്യൂഡല്‍ഹി: രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ അതിദാരുണമായ വിധം ചുരുങ്ങി ഒതുങ്ങുകയാണ് കോണ്‍ഗ്രസ് എന്ന സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ദീര്‍ഘകാലത്തെ ഭരണപാരമ്പര്യമുള്ള പാര്‍ട്ടി. ഒരു വര്‍ഷത്തോളം നീണ്ടു നിന്ന കര്‍ഷക പ്രക്ഷോഭം പോലും മത്സരിച്ച അഞ്ചു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ഉപയോഗിക്കാനായില്ല. ഉത്തര്‍പ്രദേശില്‍ വലിയ പ്രതീക്ഷയൊന്നും വെച്ചു പുലര്‍ത്തിയിരുന്നില്ലെങ്കിലും ഭരണം കൈവശമുണ്ടായിരുന്ന പഞ്ചാബ് കൂടി കൈവിട്ടു പോയതോടെ കോണ്‍ഗ്രസിന്റെ പതനം പരിപൂര്‍ണമായി. ദേശീയ തലത്തില്‍ പ്രതിപക്ഷം ഒരുമിച്ചും ഒറ്റയ്ക്കൊറ്റയ്ക്കും ഉയര്‍ത്തിയ പ്രതിഷേധങ്ങളൊന്നും ബിജെപിയെ തരിമ്പും ഏശിയിട്ടു പോലുമില്ലെന്നാണ് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പു ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശില്‍ നേരിട്ടേറ്റുമുട്ടിയിരുന്ന ബിജെപിയേയും സമാജ് വാദി പാര്‍ട്ടിയേക്കാളും ഏറ്റവും കൂടുതല്‍ റാലികള്‍ നടത്തിയത് പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസുമായിരുന്നു. പ്രിയങ്കയ്ക്കൊപ്പം ബിജെപിയെ പോലും അമ്പരപ്പിക്കുന്ന വിധത്തില്‍ മൃദുവായോ അതിലപ്പുറം കടന്നോ കോണ്‍ഗ്രസും യുപിയില്‍ ഹിന്ദുത്വം പയറ്റി. പ്രിയങ്കയ്ക്കൊപ്പം രാഹുലും പലവട്ടം കളത്തിലിറങ്ങി. പ്രിയങ്കയുടെ…
Read Moreകുഞ്ഞുങ്ങളുമായി ഭര്‍തൃമാതാവ് പലയിടത്തും കറങ്ങിനടക്കുകയുമായിരുന്നു..! കുഞ്ഞിന്റെ അമ്മ ഡിക്സി പറയുന്നത് ഇങ്ങനെ…
കൊച്ചി: തന്റെ കുഞ്ഞിനെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊന്നതാണെന്ന് കൊല്ലപ്പെട്ട നോറ മരിയയുടെ അമ്മ ഡിക്സി. കുട്ടിയെ തന്നെ കാണിക്കില്ലെന്നു ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയും പറഞ്ഞിരുന്നു. താന്‍ വിദേശത്തുനിന്നു വരുന്നതി ന്റെ തലേദിവസം കൊന്നത് അതിനാലാണെന്നും നാട്ടിലെത്തിയ ഡിക്സി പറഞ്ഞു. ആ കുഞ്ഞ് എന്തു തെറ്റു ചെയ്തിട്ടാ അതിനോടിതു ചെയ്തത്. എന്റെ അമ്മയുടെ അടുത്ത് കുഞ്ഞിനെ കൊണ്ടുചെന്നാക്കിയിരുന്നെങ്കില് അതിന്ന് ജീവനോടെ ഉണ്ടായേനെയെന്നും ഡിക്സി മാധ്യമങ്ങളോടു പറഞ്ഞു. ഭര്‍ത്താവ് പണം ധൂര്‍ത്തടിക്കുകയും കുഞ്ഞുങ്ങളുമായി ഭര്‍തൃമാതാവ് പലയിടത്തും കറങ്ങിനടക്കുകയുമായിരുന്നുവെന്നും അറിഞ്ഞപ്പോള്‍ വിദേശത്തുനിന്നു പണം അയ്ക്കുന്നത് നിര്‍ത്തിയിരുന്നു. ഇതിന്റെ പേരിൽ ഭർത്താവും ഭർതൃമാതാവും തന്നോടു ദേഷ്യത്തിലായിരുന്നു. കുഞ്ഞുങ്ങളെ എന്റെ വീട്ടില്‍ കൊണ്ടുചെന്നാക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടപ്പോൾ താന്‍ വരാതെ കുട്ടിയെ തിരികെ നല്‍കില്ലെന്നാണ് പറഞ്ഞത്. ഇതേത്തുടർന്നു തന്റെ അമ്മയെകൊണ്ട് ചൈല്‍ഡ് ലൈനില്‍ പരാതി കൊടുപ്പിച്ചിരുന്നു. കുട്ടികളുമായി വീഡിയോ കോള്‍ ചെയ്യാന്‍ പോലും സമ്മിതിക്കില്ലായിരുന്നുവെന്നും നമ്പറുകള്‍…
Read Moreഎല്ലാ വിവരങ്ങളുമുള്ള ഹാര്‍ഡ് ഡിസ്ക് മുംബൈയില്‍ നിന്ന് പിടിച്ചെടുത്ത് അന്വേഷണസംഘം ! തെളിവു നശിപ്പിച്ചവര്‍ കുടുങ്ങും; ദിലീപ് പ്രതിസന്ധിയില്‍…
ദിലീപിന്റെ ഫോണ്‍ പരിശോധിച്ച വിവരങ്ങള്‍ ലഭിച്ചതു മുംബൈയിലെ ലാബിന്റെ ഡയറക്ടറെയും ജീവനക്കാരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതില്‍ നിന്ന്. ഫോറന്‍സിക് പരിശോധനയില്‍ തെളിവു നശിപ്പിച്ചതു വ്യക്തമായതോടെയാണു ലാബിന്റെ ഡയറക്ടറെയും ജീവനക്കാരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു തെളിവുകള്‍ ശേഖരിച്ചത്. ഇതുവഴി അഭിഭാഷകര്‍ മുംബൈയില്‍ എത്തിയതടക്കമുള്ള വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. കൊച്ചിയില്‍വച്ചും ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെന്നും ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി. ഇതെല്ലാം പോലീസ് തുടരന്വേഷണ പരിധിയില്‍ കൊണ്ടു വരും. അഭിഭാഷകര്‍ തെളിവു നശിപ്പിക്കാന്‍ കൂട്ടു നിന്നുവെന്ന ഗുരുതര ആരോപണം ചര്‍ച്ചയാക്കാനാണു ക്രൈംബ്രാഞ്ചിന്റെ ശ്രമം. അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ വധശ്രമ ഗൂഢാലോചന നടത്തിയെന്ന കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന്റെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് കോടതിക്കു കൈമാറിയിട്ടുണ്ട്. 13 നമ്പരുകളില്‍ നിന്നുള്ള വാട്സാപ് ചാറ്റ് ഉള്‍പ്പെടെ നശിപ്പിച്ചതായി പ്രോസിക്യൂഷന് പറയുന്നു. അതേസമയം, ദിലീപിന്റെ ഫോണില്‍നിന്നു ക്ലോണ്‍ ചെയ്തു നീക്കിയ വിവരങ്ങള്‍ ഒരു ഹാര്‍ഡ് ഡിസ്കിലാക്കി അഭിഭാഷകര്‍ക്കു കൈമാറിയിരുന്നു. ഇതിന്റെ…
Read Moreഅവര്‍ പിരിഞ്ഞു കഴിയുകയാണ്..! സിപ്സി നയിച്ചിരുന്നത് വഴിവിട്ട ജീവിതം; ഇടപാടുകളെല്ലാം നിയന്ത്രിച്ചിരുന്നത് ബിനോയി; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊച്ചി: കൊച്ചിയിലെ ലോഡ്ജില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന ന്ന സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അങ്കമാലി കോടുശേരി സ്വദേശികളായ സജീവിന്റെയും ഡിക്സിയുടെയും മകള്‍ ഒരുവയസും എട്ടുമാസവും പ്രായമുള്ള നോറ മരിയ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സജീവിന്റെ അമ്മ സിപ്സി (52)യുടെ സുഹൃ ത്തും പള്ളുരുത്തി സ്വദേശിയുമായി ജോണ്‍ ബിനോയ് ഡിക്രൂസിനെ (28) എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് നോറ മരിയ കൊല്ലപ്പെട്ടത്. കുട്ടിയെ ലോഡ്ജിലെ ശുചിമുറിയിലെ ബക്കറ്റില്‍ വെള്ളംനിറച്ച് തലകുനിച്ച് നിറുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കുഞ്ഞിന്റെ അമ്മൂമ്മ സിപ്സി തന്നിലേക്ക് അടുക്കാന്‍ ശ്രമിക്കുകയും ഇതിനായി കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛൻ താനാണെന്ന് മറ്റുള്ളവരോട് പറയുകയും ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നു പോലീസ് പറയുന്നു. സജീവും ഭാര്യ ഡിക്സിയും പിണങ്ങിക്കഴിയുകയാണ്. ഇവര്‍ക്ക് അഞ്ച് വയസുള്ള ഒരു മകൻ കൂടിയുണ്ട്. മൂന്നു മാസം മുമ്പ്…
Read Moreവെറുതെ എന്തിന് കോൺഗ്രസിന് വോട്ടു ചെയ്യണം? ഗോവയിലും കോൺഗ്രസ് തന്ത്രങ്ങൾ പാളി; വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ ഇങ്ങനെ…
പനാജി: കോൺഗ്രസ് ഏറെ പ്രതീക്ഷ വച്ചുപുലർത്തിയിരുന്ന സംസ്ഥാനമാണ് ഗോവ. ഭരണം പിടിക്കാൻ കഴിയുമെന്നായിരുന്നു കോൺഗ്രസ് കണക്കുകൂട്ടിയിരുന്നത്. അതുകൊണ്ടു തന്നെ സീറ്റ് നിലയിൽ മുന്നിലെത്തിയാൽ കഴിഞ്ഞ തവണത്തെപ്പോലെ അംഗങ്ങളെ ബിജെപി ചാക്കിട്ടു പിടിച്ചുകൊണ്ടുപോകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എല്ലാം ഇത്തവണ കോൺഗ്രസ് കൈക്കൊണ്ടിരുന്നു. ഇലക്ഷനു മുന്‍പു തന്നെ സീറ്റ് ലഭിച്ച എല്ലാവരെക്കൊണ്ടും ജയിച്ചുകഴിഞ്ഞാൽ കാലുമാറില്ലെന്നു പ്രതിജ്ഞയെടുപ്പിച്ചു. പാർട്ടി തലത്തിൽ മാത്രമല്ല, പള്ളികളിലും ക്ഷേത്രങ്ങളിലും കൊണ്ടുപോയി പ്രതിജ്ഞയെടുപ്പിച്ചു. ജയിച്ചുകഴിഞ്ഞാലുള്ള ചാക്കിട്ടു പിടിത്തവും മറകണ്ടം ചാടലും ഒഴിവാക്കാൻ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിനെ തന്നെ ഗോവയിലേക്കു മേൽനോട്ടത്തിന് അയച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാനാർഥികളെ മുൻകൂട്ടി റിസോർട്ടിലേക്കു മാറ്റി പാർപ്പിച്ചു. അങ്ങനെ എല്ലാ വിധ മുൻകരുതലുകൾ സ്വീകരിച്ചെങ്കിലും ജനങ്ങൾ കോൺഗ്രസിനെ വിശ്വാസത്തിലെടുക്കാൻ തയാറായില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞ തവണ കോൺഗ്രസിനെ ജനങ്ങൾ വോട്ടു ചെയ്ത് ഏറ്റവും വലിയ ഒറ്റക്കക്ഷി ആക്കിയെങ്കിലും കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ…
Read Moreആ സത്യം ബിജെപി തിരിച്ചറിഞ്ഞിരുന്നു..! മോദിയുടെയും അമിത് ഷായുടെയും തന്ത്രങ്ങൾ വിജയിച്ചു
ന്യൂഡൽഹി: കർഷകരോഷത്തിന്റെ തീച്ചൂളയിൽ ബിജെപി നിൽക്കുന്പോഴാണ് അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. കർഷകരോഷം പഞ്ചാബിൽ മാത്രമല്ല യുപിയിലെ ചില മേഖലകളിലും വീശിയടിക്കാൻ സാധ്യതയുണ്ടെന്നു ബിജെപി തിരിച്ചറിഞ്ഞിരുന്നു. ഇതു മുൻകൂട്ടി കണ്ട് ഏറെ കൂടിയാലോചനകൾക്കു ശേഷം കാർഷിക നിയമങ്ങൾ നാടകീയമായി പിൻവലിക്കാൻ ബിജെപി തയാറായി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്നു പ്രഖ്യാപിച്ചു. ബിജെപിയുടെ ഈ നീക്കം ഒരു പരിധിവരെ കർഷകരോഷത്തെ തണുപ്പിക്കാൻ സഹായിച്ചു എന്നതാണ് ഇപ്പോൾ ബിജെപിക്കു തെരഞ്ഞെടുപ്പിൽ ഉണ്ടായ വിജയം സൂചിപ്പിക്കുന്നത്. യുപിയിൽ പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയത്തിലേക്കാണ് ബിജെപി നീങ്ങിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ 300 സീറ്റ് എന്ന മാജിക് സംഖ്യയിലേക്കു പാർട്ടി എത്തുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ. നരേന്ദ്രമോദിയും അമിത്ഷായും യുപിയിൽ മത്സരിച്ചു നടത്തിയ രാഷ്ട്രീയ റാലികൾ അവർക്കു വലിയ ഗുണം ചെയ്തെന്നാണ് വ്യക്തമാകുന്നത്.
Read Moreകര്‍ഷകരോഷം തിരിച്ചടിക്കുമെന്ന പ്രവചനം തെറ്റി! അഞ്ചു സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പില്‍ ബിജെപി കാഴ്ചവച്ചത് മിന്നും പ്രകടനം
ന്യൂഡൽഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്നു വിശേഷിപ്പിക്കാവുന്ന അഞ്ചു സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിൽ ബിജെപി മിന്നും പ്രകടനം കാഴ്ചവയ്ക്കുന്നതാണ് കാണുന്നത്. കർഷകരോഷം തിരിച്ചടിക്കുമെന്നു പലരും പ്രവചിച്ചിരുന്ന യുപിയിൽ പ്രതീക്ഷകളെ മറികടക്കുന്ന പ്രകടനമാണ് ബിജെപി കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. 403 സീറ്റുകളുള്ള യുപിയിൽ മുന്നൂറു സീറ്റിന് അടുത്ത് ഇപ്പോൾ ബിജെപി ഇപ്പോൾ ലീഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. എക്സിറ്റ് പോളുകളിൽ പറഞ്ഞതിനേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. യുപിയിൽ മാത്രമല്ല, കോൺഗ്രസ് ഏറെ പ്രതീക്ഷ വച്ചുപുലർത്തിയിരുന്ന ഗോവയിലും ഉത്തരാഖണ്ഡിലും ബിജെപി തന്നെ മുന്നിൽനിൽക്കുകയാണ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ് ഒപ്പത്തിനൊപ്പം നിന്നെങ്കിലും പതിയെപ്പതിയെ ബിജെപി ആധിപത്യം നേടുന്ന കാഴ്ചയാണ് കണ്ടത്. മണിപ്പൂരിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ഒരു സർക്കാരിനു തന്നെയാണ് സാധ്യതയെന്നാണ് ആദ്യ ഘട്ടത്തിലെ ഫലസൂചന. 25 സീറ്റിൽ ബിജെപി മുന്നിൽ നിൽക്കുകയാണ്. 12 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിനു ലീഡ് ഉള്ളത്. അതേസമയം, മറ്റുള്ള കക്ഷികൾ…
Read More