പാലക്കാട്: കരോൾ സംഘത്തിനെതിരായ ആക്രമണത്തെ വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും. പാലക്കാട് ജില്ലയിൽ 2500 യൂണിറ്റിലും ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും. ആർഎസ്എസിന് തടയാൻ ചങ്കൂറ്റമുണ്ടെങ്കിൽ അതിനെ ആ രീതിയിൽ കൈകാര്യം ചെയ്യുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. കരോൾ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം മതസൗഹാർദം തകർക്കാനുള്ള ആർഎസ്എസ്- ബിജെപി നീക്കമെന്ന് കോൺഗ്രസും വിമർശിച്ചു. തെരഞ്ഞെടുപ്പിൽ ക്രിസ്തീയ സമൂഹത്തിൽ നിന്ന് ബിജെപി ആഗ്രഹിച്ച പിന്തുണ ലഭിക്കാത്തതിന്റെ പ്രതികാരമാണ് ആക്രമണമെന്ന് ആരോപിച്ച കോൺഗ്രസ്, അക്രമത്തിന് പിന്നിലുള്ള ആർഎസ്എസ്-ബിജെപി പ്രവർത്തകരെ ബിജെപി നേതൃത്വം പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
Read MoreCategory: Top News
എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു: ഒഴിവാക്കിയത് 24, 08,503 പേരെ, ജനുവരി 22 വരെ പരാതികള്‍ നല്‍കാം
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in എന്ന വെബ്സൈറ്റിൽ പട്ടിക ലഭ്യമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. 24, 08,503 പേർ പട്ടികയിൽനിന്ന് പുറത്തായതായും അദ്ദേഹം അറിയിച്ചു. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ടികയിലുണ്ട്. ഒഴിവാക്കിയവരിൽ പേര് ചേർക്കേണ്ടവർ ഫോം 6 പൂരിപ്പിച്ച് നൽകണം. ഇതിനൊപ്പം സത്യവാംഗ്മൂലവും സമർപ്പിക്കണം. വിദേശത്തുള്ളവർക്കു പേരു ചേർക്കാൻ ഫോം 6 എ നൽകണം. എല്ലാ ഫോമുകളും വെബ്സൈറ്റിൽ ലഭ്യമാണ്. ജനുവരി 22 വരെ പരാതികൾ നൽകാമെന്നും ആയിരത്തോളം ഉദ്യോഗസ്ഥരെ പരാതി പരിഗണിക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. 6.45 ലക്ഷം പേരെ കണ്ടെത്താൻ കഴിഞ്ഞില്ല. മരിച്ചവർ 6.49 ലക്ഷം പേർ ഉൾപ്പെടും. 8.16 ലക്ഷം പേർ താമസം മാറി. 1.36…
Read Moreഗോസ്റ്റ് പെയറിംഗ് തട്ടിപ്പ്; സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്; വാട്ട്സ് ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഏജൻസി
ഗോസ്റ്റ് പെയറിംഗ് എന്നറിയപ്പെടുന്ന സൈബർ പ്രചാരണമാണ് പുതിയതായി തിരിച്ചറിഞ്ഞിട്ടുള്ളത്. “ഹായ്, ഈ ഫോട്ടോ പരിശോധിക്കുക’ എന്ന സന്ദേശമാകും ആദ്യം ലഭിക്കുക. ഒപ്പമുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നതിന് പിന്നാലെ വാട്സ്ആപ്പ് അക്കൗണ്ട് പൂർണമായും “ഹൈജാക്ക്’ ചെയ്യാൻ സന്ദേശം അയച്ചവർക്ക് സാധിക്കും. എന്താണ് “ഗോസ്റ്റ് പെയറിംഗ് ‘?സിം കാർഡ് മാറ്റാതെ, പാസ്വേഡ് ഉപയോഗിക്കാതെ സൈബർ ക്രിമിനലുകൾക്ക് വാട്ട്സ്ആപ്പ് അക്കൗണ്ടുകളിലേയ്ക്ക് പൂർണമായ പ്രവേശനം ലഭിക്കാൻ ഗോസ്റ്റ് പെയറിംഗ് സഹായിക്കുമെന്ന് കേന്ദ്ര ഏജൻസി മുന്നറിയിപ്പ് നൽകുന്നു. വാട്സ്ആപ്പിന്റെ ഡിവൈസ് ലിങ്കിംഗ് ഫീച്ചറാണ് ഇതിൽ പ്രയോജനപ്പെടുത്തുന്നത്. പെയറിംഗ് കോഡുകൾ ഉപയോഗിച്ച് അക്കൗണ്ടുകളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ആക്രമണകാരികളെ ഇത് അനുവദിക്കും. അക്കൗണ്ട് “ഹൈജാക്ക്’ ചെയ്യുന്നതോടെ ഇരയുടെ കോൺടാക്റ്റുകളിലേക്ക് അക്രമണകാരികൾക്ക് സന്ദേശങ്ങൾ അയയ്ക്കാൻ സാധിക്കും. ചുരുക്കത്തിൽ ആധികാരികമായി തോന്നുന്ന ഒരു പെയറിംഗ് കോഡ് ഉപയോഗിച്ച് ഉപയോക്താക്കളെ വഞ്ചിക്കുന്ന രീതിയാണ് ഗോസ്റ്റ് പെയറിംഗ്. പരവൂർ: രാജ്യത്തെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക്…
Read Moreനെൽകർഷകർ പറയുന്നു, ഇടയ്ക്കിടെ തെരഞ്ഞെടുപ്പു വേണം; കുട്ടനാട്ടിലെ കർഷകർ ഗതികേട് കൊണ്ട് അവര്‍ അങ്ങനെ ആഗ്രഹിച്ചുപോകുന്നതിൽ കുറ്റംപറയാനാകുമോ?
ചമ്പക്കുളം: ആറുമാസം കൂടുമ്പോഴെങ്കിലും തെരഞ്ഞെടുപ്പുകള്‍ ഉണ്ടാവണമെന്ന് ആഗ്രഹിക്കുകയാണ് കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍. അതിന് അവര്‍ക്ക് തക്കതായ കാരണവുമുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ കുട്ടനാട്ടിലെ നെല്കര്ഷകരില്നിന്നു സംഭരിച്ച നെല്ലിന്റെ വില അവര്‍ക്ക് ഏഴ് മുതല്‍ പത്ത് ദിവസ ങ്ങള്‍കൊണ്ട് ലഭിച്ചിരുന്നു. സംഭരണവും വലിയ കിഴിവ് ഇല്ലാതെ മുന്നേറി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടുകൂടി വീണ്ടും കാര്യങ്ങള്‍ പഴയ പോലെ ആകുന്നോ എന്ന പേടിയിലാണ് കര്‍ഷകര്‍. അതിനാലാണ് ഇടയ്ക്കിടെ തെരഞ്ഞെടുപ്പ് വന്നാല്‍ നെല്ല് വില യഥാസമയം കിട്ടും എന്ന് അവര്‍ പ്രതീക്ഷ വയ്ക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന നെല്ലിന്റെ വില ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കണമായിരുന്നു. പലപ്പോഴും സമരം ചെയ്തു കഴിഞ്ഞായിരുന്നു നെല്ല് വില ലഭിച്ചിരുന്നത്. അത് പലപ്പോഴും പിആര്‍എസ് വായ്പകളായിട്ടായിരുന്നു കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍, ഇക്കഴിഞ്ഞ രണ്ടാം കൃഷിയുടെ നെല്ലുസംഭരണം നടത്തിയ ഇനത്തിലുള്ള നെല്ലിന്റെ വില ഒരാഴ്ച മുതല്‍…
Read Moreഇരുനില വീട്, യൂസ്ഡ് കാറ്, ബുള്ളറ്റ്…. ഭാര്യയുടെ ചികിത്സയ്ക്കും ജപ്തി നടപടികൾ ഒഴിവാക്കാനും നറുക്കെടുപ്പ് കൂപ്പണുമായി മുൻ പ്രവാസി; പരാതിയു മായി ലോട്ടറി വകുപ്പ്
കണ്ണൂർ: ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താനും ജപ്തി നടപടികൾ ഒഴിവാക്കാനും1500 രൂപയുടെ നറുക്കെടുപ്പ് കൂപ്പണുമായി രംഗത്തെത്തിയ മുൻ പ്രവാസിയെ അറസ്റ്റ് ചെയ്തു. 1500 രൂപയുടെ കൂപ്പൺ എടുത്താൽ സമ്മാനമായി 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും വാഗ്ദാനം ചെയ്ത കേളകം പഞ്ചായത്ത് അടക്കാടത്തോട് കാട്ടുപാലം ബെന്നി തോമസാണ് പിടിയിലായത്. ലോട്ടറി വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശനിയാഴ്ചയാണ് നറുക്കെടുപ്പ് തീയതി നിശ്ചയിച്ചത്. ഇന്ന് രാവിലെ പോലീസെത്തി ബെന്നിയെ കസ്റ്റഡിയിൽ എടുക്കുകയും വിൽക്കാൻ ബാക്കിയുള്ള കൂപ്പണുകൾ പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ, 2025 മാർച്ചിൽ കൂപ്പൺ വിൽപ്പന തുടങ്ങിയപ്പോൾ പോലീസ് അന്വേഷണം നടത്തിയിരുന്നെന്നും തടസമില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് മുന്നോട്ടുപോയതെന്നും ബെന്നി പറയുന്നു. ബെന്നിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 26 സെന്റില്‍ ഏഴ് മുറികളും ആറ് ശുചിമുറിയും അടങ്ങുന്ന ഇരുനില വീടാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി…
Read Moreമക്കളെ ഭാര്യയോടൊപ്പം വിട്ടുനൽകണമെന്ന് കുടുംബ കോടതി; മക്കൾക്ക് വിഷം നൽകി കൊന്നശേഷം അമ്മയും മകനും ആത്മഹത്യ ചെയ്തു; ഞെട്ടൽ മാറാതെ രാമന്തളി
കണ്ണൂർ: രാമന്തളിയിൽ രണ്ടു കുട്ടികളുടെ കൊലപാതകവും രണ്ടുപേരുടെ ആത്മഹത്യയും നടന്നത് ദമ്പതികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന്. രാമന്തളി സെന്റർ വടക്കുമ്പാട് റോഡിന് സമീപം താമസിക്കുന്ന കൊയിത്തട്ട താഴത്തെ വീട്ടിൽ ഉഷ (56), മകൻ പാചകത്തൊഴിലാളി കലാധരൻ (36), കലാധരന്റെ മക്കളായ ഹിമ (ആറ്), കണ്ണൻ (രണ്ട്) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ഇവരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തിയശേഷം കലാധരനും അമ്മ ഉഷയും തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നു. കലാധരനും ഭാര്യ നയൻ താരയും തമ്മിൽ കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടുമക്കളെയും അമ്മക്കൊപ്പം പോകാൻ കോടതി വിധിയുണ്ടായിരുന്നു. തുടർന്ന് കലാധരന്റെ ഭാര്യ നിരന്തരം മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തിങ്കളാഴ്ച രാത്രി ഉഷയുടെ ഭർത്താവായ ഓട്ടോ ഡ്രൈവർ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ചനിലയിലും വീട്ടിനു…
Read Moreപായും പൊന്ന്; പവന് 1,01,600 രൂപ; ഒരുവർഷം കൊണ്ട് കുതിച്ചുകടന്നത് അരലക്ഷത്തോളം രൂപ; പിന്നാലെ കുതിച്ച് വെള്ളിയും
കൊച്ചി: സംസ്ഥാനത്ത് സകല റിക്കാർഡുകളും ഭേദിച്ച് ഒരുലക്ഷം കടന്ന് സ്വർണക്കുതിപ്പ്. ഗ്രാമിന് 220 രൂപയും പവന് 1,760 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 12,700 രൂപയിലും പവന് 1,01,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 180 രൂപ ഉയർന്ന് 10,440 രൂപയിലെത്തി. ഈ വർഷം ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്. ഈ മാസം 15ന് രേഖപ്പെടുത്തിയ പവന് 99,280 രൂപയും ഗ്രാമിന് 12,410 രൂപയുമെന്ന റിക്കാർഡാണ് പഴങ്കഥയായത്. ചാഞ്ചാട്ടത്തിനു ശേഷം തിരിച്ചുവരവിന്റെ പാതയിലായിരുന്ന സ്വർണവില തിങ്കളാഴ്ച ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഉയർന്നിരുന്നു. ഡിസംബർ തുടക്കത്തിൽ വൻകുതിപ്പിനു ശേഷം സ്വർണവില പിന്നീട് താഴ്ന്നിറങ്ങുകയും തിരിച്ചുകയറുകയുമായിരുന്നു. ഡിസംബർ 12ന് ഒറ്റയടിക്ക് 1,400 രൂപ ഉയർന്ന് വീണ്ടും 97,000 കടന്ന് കുതിച്ചുയർന്നു. വീണ്ടും…
Read Moreശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു: ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ; മരണകാരണം ഹൃദയാഘാതമെന്ന് ആശുപത്രി അധികൃതർ
ആലപ്പുഴ: മാവേലിക്കരയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ(39) ആണ് മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. മാവേലിക്കര വിഎസ്എം ആശുപത്രിയിലാണ് സംഭവം. ചികിത്സാ പിഴവ് ഇല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കു വേണ്ടിയാണ് ധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കീ ഹോൾ സർജറിയ്ക്കുള്ള അനുമതി പത്രം ആശുപത്രി അധികൃതർ ബന്ധുക്കളിൽ നിന്നും ഒപ്പിട്ടു വാങ്ങുകയും ചെയ്തു. എന്നാൽ ഓപ്പൺ സർജറി നടത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ശസ്ത്രക്രിയ ഇന്ന് പുലർച്ചെയാണ് നടത്തിയതെന്നും കീ ഹോൾ സർജറി തന്നെയാണ് നടത്തിയതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ശസ്ത്രക്രിയക്കിടെ കുടലിൽ ഒരു രക്ത സ്രാവം ഉണ്ടായി. രക്തസ്രാവം സങ്കീർണമായതോടെ ഓപ്പൺ സർജറി ചെയ്യേണ്ടിവന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. പോലീസ് സംഭവത്തിൽ…
Read Moreഅമ്പലപ്പുഴയിൽ രക്തസാക്ഷികളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സിപിഐ നേതാവ്; ഭരണ ഘടനയെ അവഹേളിച്ച അംഗത്തെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി ബിജെപി
അമ്പലപ്പുഴ: ബ്ലോക്ക് പഞ്ചായത്തംഗം രക്തസാക്ഷികളുടെ നാമധേയത്തിൽ സത്യപ്രതിജ്ഞ ചെയ്തു. അംഗത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി ബിജെപി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വാടയ്ക്കൽ ഡിവിഷനംഗം സിപിഐയിലെ കെ.എഫ്. ലാൽജിയാണ് രക്തസാക്ഷികളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിച്ച് ചട്ടലംഘനമാണ് അംഗം നടത്തിയതെന്ന് ബിജെപി ആരോപിച്ചു.ഭരണഘടനയെ അവഹേളിച്ചതിന് തുല്യമാണ് ഇതെന്നും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ പറഞ്ഞു. അംഗത്തെ അയോഗ്യനാക്കണമെന്നു കാട്ടി ജില്ലാ കളക്ടർ, ബ്ലോക്ക് റിട്ടേണിംഗ് ഓഫീസർ, ബിഡിഒ എന്നിവർക്കു പരാതി നൽകിയതായി അരുൺ അനിരുദ്ധൻ പറഞ്ഞു.
Read Moreആട്ടിറച്ചിയുടെ സ്വാദറിഞ്ഞ കടുവ വീണ്ടുമെത്തി; മണംപിടിച്ച് പിടിച്ച് എത്തിയത് വനപാലകർ ഒരുക്കിയ കൂട്ടിൽ; ആശ്വാസത്തിന്റെ നെടുവീർപ്പിൽ കുമ്പളത്താമണ്ണുകാർ
പത്തനംതിട്ട: വടശേരിക്കര കുമ്പളത്താമണ്ണില്‍ ഇറങ്ങിയ കടുവ കെണിയിൽ വീണു. വനം വകുപ്പ് സ്ഥാപിച്ചകൂട്ടിലാണ് കടുവ വീണത്. ഇന്ന് പുലർച്ചെയാണ് കടുവ കുടുങ്ങിയത്. ഞായറാഴ്ച ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ ജംഗിള്‍ ഫാമിലെ വളര്‍ത്ത് ആടുകളില്‍ ഒന്നിനെ കൊന്നിരുന്നു. ഇതോടെ കൂട് വനമേഖലയിലേക്ക് മാറ്റിസ്ഥാപിച്ചിരുന്നു. ഇതര സംസ്ഥാനക്കാരനായ ഫാമിലെ ജീവനക്കാരന് തീറ്റ കൊടുത്തുകൊണ്ടിരുന്ന ആടിനെയാണ് കടുവ പിടിച്ചുകൊണ്ടുപോയത്. തന്റെ തലയ്ക്കു മീതേകൂടി കടുവ ചാടിവരികയായിരുന്നുവെന്ന് ജീവനക്കാരന് പറഞ്ഞിരുന്നു. ബഹളം വച്ച് ആളുകളെ കൂട്ടി പരിശോധന നടത്തിയെങ്കിലും കടുവ കാട്ടിനുള്ളിലേക്കു കടന്നിരുന്നു. വനപാലകരുടെകൂടി സഹായത്തോടെ പ്രദേശവാസികള്‍ കാട്ടിനുള്ളില്‍ പരിശോധന നടത്തി ആടിന്റെ ജഡം കണ്ടെത്തി. ജഡത്തിന്റെ ഒരു ഭാഗം ഭക്ഷിച്ചശേഷം ഉപേക്ഷിച്ചിരിക്കുകയാണ്. ഇതുതേടി കടുവ വീണ്ടും എത്താനുള്ള സാധ്യത മുന്നില്‍ക്കണ്ട് ജഡാവശിഷ്ടങ്ങള്‍ ശേഖരിച്ച് സമീപത്തു നേരത്തേ സ്ഥാപിച്ചിരുന്ന കൂടിനുള്ളില്‍ വച്ചിരുന്നു. ഇതോടെയാണ് കടുവ കുടുങ്ങിയത്.
Read More