കോവളം: സിവില്‍ പോലീസ് ഓഫീസർ ജീവനൊടുക്കിയ നിലയിൽ. വെള്ളാര്‍ ഒലിപ്പുവിള അനിൽ ഭവനില്‍ അഖില്‍(27) ആണ് മരിച്ചത്. വയനാട് സ്വദേശിയായ യുവതിയുമായി ഇദ്ദേഹം അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസം യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതറിഞ്ഞ് ആശുപത്രിയിലെത്തി യുവതിയുടെ മൃതദേഹം കണ്ട ശേഷം അഖില്‍ തിരികെ വീട്ടിലേക്ക് മടങ്ങി. യുവതിയുടെ മരണം അഖിലിനെ മാനസികമായി തളർത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പോലീസ് ക്യാംപിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അഖിൽ ഒരു മണിക്കൂറിനുള്ളില്‍ വീട്ടിലേക്ക് മടങ്ങിയെത്തി. എന്തിനാണ് ഇത്രവേഗം തിരികെ എത്തിയതെന്ന് മാതാവ് തിരക്കിയെങ്കിലും വ്യക്തമായ മറുപടി ഇയാളിൽ നിന്ന് ലഭിച്ചിരുന്നില്ല. മുറി അടച്ച് ഒരേ ഇരുപ്പ് തുടന്നു. പുലർച്ചെ രണ്ടേകാലോടെ സുഹൃത്തിനു മെസേജ് അയച്ചു. കാര്‍ വാങ്ങിയതും പോസ്റ്റ് ഓഫിസില്‍ ഉള്ള പണത്തിന്റെ കണക്കുകളും ആയിരുന്നു മെസേജ് മുഴുവൻ. അതിനുശേഷമാണ് സംഭവം.
Read MoreCategory: Top News
സി.ജെ. റോയിയുടെ മരണം: തോക്ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു
ബംഗളൂരു: ആദായനികുതി റെയ്ഡിനിടെ സ്വയം വെടിവച്ചു മരിച്ച വ്യവസായി സി.ജെ. റോയിയുടെ തോക്ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. അദ്ദേഹത്തിന്റെ മൃതദേഹത്തിൽ നിന്ന് 6.35 എംഎം ബുള്ളറ്റ് കണ്ടെടുത്തിരുന്നു. തോക്കിൽ സൈലൻസർ ഘടിപ്പിച്ച ശേഷമാണ് അദ്ദേഹം സ്വയം നിറയൊഴിച്ചത്. നെഞ്ചിന്റെ ഇടതുഭാഗം തുളഞ്ഞു കയറിയ വെടിയുണ്ട ശ്വാസകോശവും ഹൃദയവും തകര്‍ത്തതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം, റോയിയുടെ സംസ്കാരം ഇന്നു നടക്കും. ഉച്ചയ്ക്ക് 3.30 ന് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബെന്നാര്‍ഘട്ട റോഡ് കല്‍ക്കെരെയിലുള്ള നേച്ചേഴ്സ് ലക്ഷ്വറി റിസോര്‍ട്ടിലാണ് സംസ്കാരം. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ ഇവിടെ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് 2.30ന് കല്‍ക്കെരെ സെന്റ് ജോസഫ്സ് പള്ളിയില്‍ ശുശ്രൂഷയ്ക്കു ശേഷമാണു സംസ്കാരം നടത്തുക. നേച്ചേഴ്സ് ലക്ഷ്വറി റിസോര്‍ട്ടില്‍ അന്ത്യവിശ്രമം ഒരുക്കണമെന്ന റോയിയുടെ ആഗ്രഹപ്രകാരമാണ് അവിടെ സംസ്കരിക്കുന്നത്.
Read Moreഅമ്മയെ കെട്ടിയിട്ട് തീവച്ചുകൊന്ന കേസിൽ മകന് ജീവപര്യന്തം തടവും പിഴയും; ഞെട്ടിക്കുന്ന കാഴ്ച കണ്ണിൽ നിന്നുമായാതെ ഇളയ മകനും നാട്ടുകാരും
നെടുമങ്ങാട്: മദ്യ ലഹരിയിൽ അമ്മയെ തീകത്തിച്ച് കൊലപ്പെടുത്തിയ കേസിൽ വെള്ളറട ആനപ്പാറ എലിവാലൻകോണം വടക്കേക്കര പുത്തൻവീട്ടിൽ പി.മോസസ് വിപിന്‍ (39) ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജ് ആർ.രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം കഠിനതടവ് അനുഭവിക്കണം.പിഴ സംഖ്യ ഒന്നാം സാക്ഷിക്ക് കൈമാറണമെന്നും വിധി ന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി. 2024 ജനുവരി 26ന് രാവിലെ 7നും 7.15നും ഇടയ്ക്കാണ് കേസിനാസ്പദസമായ സംഭവം.മോസസും അമ്മ നളിനിയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇളയമകൻ ജെയിൻ ജേക്കബ് മോസസിനെ പേടിച്ച് മറ്റൊരിടത്താണ് താമസം, രാവിലെ അമ്മക്ക് കാപ്പി വാങ്ങി വീട്ടിൽകൊണ്ട് കൊടുക്കാറുള്ളത് ജെയിൻ ജേക്കബാണ്. സംഭവ ദിവസം കാപ്പിയുമായി എത്തിയ ജെയിൻ കണ്ടത് വീടിനുള്ളിൽ അരക്ക് മുകളിലുള്ള ഭാഗം കത്തിയ നിലയിലും ഇരുകാലുകളും ഒരു കമ്പ് കൊണ്ട് കെട്ടിയ നിലയിലുമുള്ള…
Read Moreസംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തിന് പുല്ലുവില; സിപിഎമ്മിനു വേണ്ടി സമൂഹമാധ്യമത്തിൽ “പോരാളി എസ്ഐ’ യുടെ പടയോട്ടം; പോലീസ് ഗ്രൂപ്പുകളിൽ ചർച്ച കൊഴുക്കുന്നു
കണ്ണൂർ: പോലീസ് സേനയിലുള്ളവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും കമന്റുകളുമിടുന്നതിൽ ജാഗ്രത പുലർത്തണമെന്നും കക്ഷി രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്നുമുള്ള സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തിന് പുല്ലുവില കൽപിച്ച് കണ്ണൂർ കെഎപി നാലാം ബറ്റാലിയനിലെ എസ്ഐ. പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സിപിഎമ്മിന്റെ ന്യായീകരണ തൊഴിലാളിയായി സിനിലാൽ എന്ന എസ്ഐ മാറുന്നതായാണ് ആക്ഷേപം. ഗതികേടു കൊണ്ടു പോലീസ് ഉന്നതന്റെ മനുഷ്യത്വരഹിത കാര്യങ്ങൾ ഫേസ്ബുക്കിൽ കുറിപ്പായി ഇട്ട പോലീസുകാരനെ അടുത്തിടെ സർവീസിൽ നിന്നും പിരിച്ചു വിട്ട പശ്ചാത്തലം പോലീസ് സേനയിലുണ്ട്. പോലീസ് സേനയിൽ അച്ചടക്കം കർശനമാക്കി നടപ്പാക്കുന്നതിനായാണ് പോലീസുകാർ സേനയെ പൊതുസമൂഹത്തിൽ ഇകഴ്ത്തിക്കാട്ടുന്ന പോസറ്റുകളും രാഷ്ട്രീയ പോസ്റ്റുകളും ഇടരുതെന്ന് ഡിജിപി ഉത്തരവിറക്കിയത്. അതേസയമം സിപിഎമ്മിനു വേണ്ടി പോരാളിയായി എസ്ഐ മാറുന്പോൾ ഡിജിപിയും ഭരണകൂടവും ഇതു കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആരോപണമുണ്ട്. പോലീസ് സേനയിലെ ഗ്രൂപ്പുകളിൽ ഇക്കാര്യം സജീവ ചർച്ചയായിട്ടും ഔദ്യോഗിക…
Read Moreനിയമസഭ തെരഞ്ഞെടുപ്പ്; യുവാക്കളും എസ്എഎഫ് ഐക്കാരും എൽഡിഎഫിന് വോട്ട് ചെയ്യില്ല; പ്രധാന മത്സരം യുഡിഎഫും എന്‍ഡിഎയും തമ്മിലെന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രധാന മത്സരം യുഡിഎഫും എന്‍ഡിഎയും തമ്മിലായിരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന് അനുകുലമാകാനുള്ള സാധ്യത പൂജ്യം ശതമാനം മാത്രമാണ്. യുവാക്കള്‍ ആരും എല്‍ഡിഎഫിന് വോട്ട് ചെയ്യില്ല. എസ്എഫ്ഐക്കാര്‍ പോലും വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു വോട്ട് പിടിക്കാനും തുടര്‍ഭരണം ആവര്‍ത്തിക്കാനും എല്‍ഡിഎഫ് എന്തൊക്കെ കസര്‍ത്തുകള്‍ നടത്തിയാലും അതു വിജയിക്കില്ലെന്നും ജനങ്ങള്‍ എല്‍ഡിഎഫിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Read Moreഹോട്ടൽ മുറിയിൽ പ്രണയിതാക്കൾ മരിച്ച നിലയിൽ; ഇരുമതക്കാരായ ഇരുവരുടേയും പ്രണയത്തെ വീട്ടുകാർ എതിർത്തു; ആത്മഹ്യക്കുറിപ്പ് കണ്ടെത്തി പോലീസ്
കോട്ടയം: ഹോട്ടലിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോട്ടയം ശാസ്ത്രി റോഡിലെ ഹോട്ടലിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാരിശേരി സ്വദേശി ആസിയ (20 ), പുതുപ്പള്ളി സ്വദേശി നന്ദുകുമാർ (23) എന്നിവരാണ് മരിച്ചത്. ശാസ്ത്രി റോഡിലെ നിഷ കോണ്ടിനെന്റൽ ഹോട്ടലിൽ 202-ാം മുറിയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഭിന്നമതക്കാരായ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. വീട്ടുകാർ വിവാഹത്തെ എതിർത്തതാണ് ജീവനൊടുക്കാൻ കാരണമെന്ന് വ്യക്തമാക്കിയ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി പോലീസ് പറയുന്നു. ഇന്നലെ വൈകുന്നേരമാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. പെൺകുട്ടിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ കോട്ടയം ഗാന്ധിനഗർ പോലീസ് കേസെടുത്തിരുന്നു. തിരച്ചിലിനിടെയാണ് ഹോട്ടലിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് നടപടികൾക്ക് ശേഷം ഇരുവരെയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read Moreഡോ. സി. ജെ. റോയിയുടെ മരണം; ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായെന്ന കുടുംബത്തിന്റെ പരാതി; അന്വേഷണം സിഐഡിക്ക് കൈമാറി കർണാടക സർക്കാർ
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് സ്വയം വെടിവച്ച് മരിച്ച സംഭവത്തിൽ അന്വേഷണം സിഐഡിക്ക് കൈമാറി കർണാടക സർക്കാർ. റിയൽ എസ്റ്റേറ്റ് മേഖലയിൽ അടക്കം വിപുലമായ പരിശോധന വേണ്ടിവരും എന്നതിനാലാണിത്. ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായെന്ന കുടുംബത്തിന്റെ പരാതി വിശദമായി അന്വേഷിക്കും. കുറ്റമറ്റ അന്വേഷണത്തിനാണ് സർക്കാർ നിർദേശം നല്‍കിയിരിക്കുന്നത്. അതേസമയം, അഞ്ച് പേജുള്ള പരാതിയാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ സി.ജെ. ബാബു നൽകിയത്. ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് റോയ് ജീവനൊടുക്കിയതെന്ന് റോയിയുടെ സഹോദരന് ആരോപിച്ചിരുന്നു. ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദാണ് റോയിയുടെ മരണത്തിന് ഉത്തരവാദി. റോയ് മരിച്ചിട്ടും ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടര്‍ന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ച് പോലീസില്‍ പരാതിയും നല്കി. പരിശോധന നടത്തിയ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.
Read Moreഇഡി റെയ്ഡിനിടെ സ്വയം വെടിവച്ചു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് ജീവനൊടുക്കി
ബെംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് രംഗത്തെ അതികായനും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായസി.ജെ. റോയ് ജീവനൊടുക്കി. ഇഡി റെയ്ഡിനിടെ ആയിരുന്നു ആത്മഹത്യ. അശോക് നഗറിലെ ഓഫിസിൽവച്ച് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. ഉടൻ തന്നെ എച്ച് എസ്ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫിസുകളിൽ ഇഡി റെയ്ഡ് നടക്കുന്നുണ്ട്. ഇന്ന് രാവിലെ റെയ്ഡിനിടെ ഉദ്യോഗസ്ഥർ റോയിയെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാൻ വേണ്ടി അടുത്ത മുറിയിലേക്ക് പോയ റോയി അവിടെവച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. കേരളത്തിനകത്തും പുറത്തും ഗൾഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് സി ജെ റോയി. കൊച്ചി സ്വദേശിയാണ്.
Read Moreമരുമകൾക്ക് അവിഹിതബന്ധം: ശക്തമായി എതിർത്ത് അമ്മായി അച്ഛൻ; കാമുകനും കൂട്ടരും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ നോക്കി; ഗുരതരാവസ്ഥയിൽ വയോധികൻ
ചെന്നൈ: തമിഴ്നാട്ടിലെ കടലൂരിൽ മരുമകളുടെ അവിഹിത ബന്ധത്തെ എതിർത്ത കർഷകനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. മാലിഗാംപട്ട് സ്വദേശി രാജേന്ദ്രന് (64) ആണ് ഗുരുതര പൊള്ളലേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മരുമകൾ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണികണ്ഠൻ (39), ജയപ്രിയ (28), ഗുബേന്ദ്രൻ (29), പാർഥിബൻ (29) എന്നിവരാണ് പ്രതികൾ. രാജേന്ദ്രൻ സുഹൃത്തിനൊപ്പം ബൈക്കിന്റെ പിൻ സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോഴാണ് ആക്രമണം ഉണ്ടായത്. മണികണ്ഠൻ, ഗുബേന്ദ്രൻ, പാർഥിബൻ എന്നിവർ ഒരു വാനിലെത്തി ബൈക്ക് തടഞ്ഞ് നിർത്തി രാജേന്ദ്രന്റെ നേർക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ആസമയം കൂടെയുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. മുഖ്യപ്രതി മണികണ്ഠനും രാജേന്ദ്രന്റെ മരുമകൾ ജയപ്രിയയും പ്രണയത്തിലായിരുന്നുവെന്നും…
Read Moreരാത്രിയിൽ ഇക്കിളി സന്ദേശവും ഫോൺ വിളിയും; പരാതിക്കാരിയുടെ ഫോൺ നമ്പരിലേക്ക് പോലീസുകാരന്റെ രാത്രിലീല; അസോസിയേഷൻ നേതാവിനെതിരെ പരാതി നൽകി യുവതി
കഴക്കൂട്ടം: പരാതി നൽകാനെത്തിയ യുവതിയുടെ മൊബൈൽ നമ്പർ ശേഖരിച്ചു രാത്രിയിൽ സന്ദേശമയച്ചു ശല്യപ്പെടുത്തിയ പോലീസുകാരനെതിരേ പരാതി. തുമ്പ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സന്തോഷിനെതിരേയാണു യുവതി സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകിയത്. സംഭവത്തിൽ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണം ആരംഭിച്ചു. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി നൽകാനാണു ഹോട്ടൽ ജീവനക്കാരിയായ യുവതി തുമ്പ പോലീസ് സ്റ്റേഷനിലെത്തിയത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സന്തോഷ് കേസ് സംബന്ധമായ ആവശ്യത്തിനെന്ന വ്യാജേന യുവതിയുടെ ഫോൺ നമ്പർ വാങ്ങുകയായിരുന്നു. തുടർന്ന് അർധരാത്രികളിൽ തുടർച്ചയായി സന്ദേശങ്ങൾ അയക്കുകയും വിളിച്ചു ശല്യപ്പെടുത്തുകയായിരുന്നുവെന്നു യുവതി പരാതിയിൽ പറയുന്നു. പോലീസ് അസോസിയേഷൻ നേതാവ് കൂടിയാണ് ആരോപണവിധേയനായ സന്തോഷ്. കാറിലിരുന്നു മദ്യപിച്ചതിനു കഴക്കൂട്ടം സ്റ്റേഷനിലെ ആറുദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ തൊട്ടടുത്ത സ്റ്റേഷനായ തുമ്പയിലാണ് ഇപ്പോൾ ഈ സംഭവം. പോലീസിനെതിരെയുള്ള യുവതിയുടെ ആരോപണവും…
Read More