ഇ​തൊ​രു പു​തി​യ രീ​തി​! ചൈ​ന​യു​ടെ പ്ര​തി​ച്ഛാ​യ വ​ർ​ധി​പ്പി​ക്കാ​ൻ വ്യാ​ജ പ്രൊ​ഫ​ലു​ക​ളു​മാ​യി വ​ൻ ശൃം​ഖ​ല; വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​ക്കു​ന്ന​തു ത​ട​യാ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന ക​ണ്ടെ​ത്ത​ൽ ഇങ്ങനെ…

ല​ണ്ട​ൻ: ചൈ​ന​യു​ടെ പ്ര​തി​ച്ഛാ​യ വ​ർ​ധി​പ്പി​ക്കാ​നും പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ള​ട​ക്ക​മു​ള്ള ​അ​വ​രു​ടെ എ​തി​രാ​ളി​ക​ളെ ഇ​ക​ഴ്ത്തി​ക്കാ​ട്ടാ​നും വ​ൻ ശൃം​ഖ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.

സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലെ 350നു ​മു​ക​ളി​ൽ​വ​രു​ന്ന വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​തു ചെ​യ്യു​ന്ന​ത്.

ചൈ​ന​യ്ക്കു പു​റ​ത്ത് ചൈ​ന​യു​ടെ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​യാ​ണ് ഈ ​നെ​റ്റ്‌​വ​ർ​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നു സെ​ന്‍റ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ റെ​സീ​ലി​യ​ൻ​സ്(​സി​ഐ​ആ​ർ) എ​ന്ന സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി.

വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​ക്കു​ന്ന​തു ത​ട​യാ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണി​ത്.

ട്വി​റ്റ​ർ, ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം, യൂ​ട്യൂ​ബ് തു​ട​ങ്ങി​യ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലാ​ണു വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ.

ചൈ​നീ​സ് സ​ർ​ക്കാ​രും അ​വി​ടു​ത്തെ മാ​ധ്യ​മ​ങ്ങ​ളും പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​ത്.

സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന ചൈ​നീ​സ് വി​മ​ത​രെ മോ​ശ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ക, കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക,

ജോ​ർ​ജ് ഫ്ലോ​യ്ഡി​ന്‍റെ മ​ര​ണ​മ​ട​ക്കം എ​ടു​ത്തു​പ​റ​ഞ്ഞ് അ​മേ​രി​ക്ക​യി​ൽ മ​നു​ഷ്യാ​വ​കാ​ശ​മി​ല്ലെ​ന്നും വ​ർ​ണ​വി​വേ​ച​നം ശ​ക്ത​മാ​ണെ​ന്നും പ​റ​യു​ക,

സി​ൻ​ജി​യാം​ഗി​ൽ പ​ത്തു ല​ക്ഷ​ത്തോ​ളം ഉ​യി​ഗ​ർ മു​സ്‌​ലിം​ക​ളെ ചൈ​ന ത​ട​വി​ലി​ട്ടി​രി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നു പ്ര​ച​രി​പ്പി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഇ​വ​ർ ചെ​യ്യു​ന്നു.

നി​ർ​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ കൃ​ത്രി​മ​മാ​യി ആ​ളു​ക​ളു​ടെ ചി​ത്ര​ങ്ങ​ള​ട​ക്കം നി​ർ​മി​ച്ചാ​ണ് വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തൊ​രു പു​തി​യ രീ​തി​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു.

Related posts

Leave a Comment