മധ്യവയസ്കൻ  വീട്ടിലെ ചായ്പിൽ മരിച്ച നിലയിൽ;  മൃ​ത​ദേ​ഹ​ത്തി​ലു​ട​നീ​ളം വെ​ട്ടേ​റ്റ പാ​ടു​ക​ൾ; കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്

കൊ​ടു​മ​ണ്‍: ച​ന്ദ​ന​പ്പ​ള്ളി-ഏ​ഴം​കു​ളം റോ​ഡി​ൽ ഇ​ട​ത്തി​ട്ട ഗ​വ​ണ്‍​മെ​ന്‍റ്. എ​ൽ.​പി. സ്കൂ​ളി​നു സ​മീ​പ​ത്തു​ള്ള വീ​ടി​ന്‍റെ ചാ​യ്പ്പി​ൽ മ​ധ്യ​വ​യ​സ്ക​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ന്ദ​ന​പ്പ​ള്ളി വ​ട്ട​മു​രു​പ്പേ​ൽ ശ​ങ്ക​ര​ൻ (50) ആ​ണ് മ​രി​ച്ച​ത്.

കൊ​ല​പാ​ത​ക​മാ​ണ​ന്ന് സം​ശ​യി​ക്കു​ന്നു. മൃ​ത​ദേ​ഹ​ത്തി​ലു​ട​നീ​ളം വെ​ട്ടേ​റ്റ പാ​ടു​ക​ളു​ണ്ട​ന്ന് പോ​ലീസ് പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു. ഇ​ന്ന് രാ​വി​ലെ വീ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം വീ​ട​ന്‍റെ ചാ​യ്പ്പി​ൽ ക​ണ്ട​ത്.
കൊ​ടു​മ​ണ്‍ പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Related posts