വീ​ട്ടി​ൽ നി​ന്നു 30 പ​വ​ൻ മോഷണം പോയി; കി​ട​പ്പു​മു​റി​യു​ടെ ജ​ന​ൽ തു​റ​ന്നാ​ണ് മോഷ്ടാവ് അകത്തുകയറിയത്; മോ​ഷ്ടാ​വ്  പോ​ലീ​സ് വ​ല​യി​ൽ

ക​ണ്ണ​ർ: ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വാ​രം ശാ​സ്താം​കോ​ട്ട ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച. 30 പ​വ​ൻ സ്വ​ർ​ണം മോ​ഷ​ണം പോ​യി. ബ​ന്ധ​മ്പേ​ട്ട് സു​രേ​ശ​ന്‍റെ വീ​ട്ടി​ലാ​ണ് വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷം ക​വ​ർ​ച്ച ന​ട​ന്ന​ത്.

സു​രേ​ശ​ന്‍റെ മ​ക​ൾ വ​ർ​ഷ​യു​ടെ​യും പേ​ര​ക്കു​ട്ടി​യു​ടെ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്. വ​ർ​ഷ പ്ര​സ​വ​ത്തി​നാ​യി വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. പ്ര​സ​വം ക​ഴി​ഞ്ഞ് ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന ച​ട​ങ്ങ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

അ​ല​മാ​ര​യി​ൽ വ​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പെ​ട്ടി​യി​ലാ​ക്കി കി​ട​പ്പു​മു​റി​യി​ൽ സൂ​ക്ഷി​ച്ച​താ​യി​രു​ന്നു. കി​ട​പ്പു​മു​റി​യു​ടെ ജ​ന​ൽ തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് ക​രു​തു​ന്നു. ച​ക്ക​ര​ക്ക​ൽ എ​സ്ഐ ബി​ജു, എ​എ​സ്ഐ ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു സം​ഘ​മാ​യി തി​രി​ഞ്ഞ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, മാ​ത​മം​ഗ​ലം എ​ന്നീ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. മോ​ഷ്ടാ​വ് വ​ല​യി​ലാ​യ​താ​യി സൂ​ച​ന​യു​ണ്ട്. പ​യ്യ​ന്നൂ​ർ മേ​ഖ​ല​യി​ൽ സ്വ​ർ​ണം വി​റ്റ​താ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts