നി​ന്നെ അ​ങ്ങ​നെ മ​ര​ണ​ത്തി​നു വി​ട്ടു കൊ​ടു​ക്കാ​ന്‍ പ​റ്റു​മോ​ മു​ത്തേ ! അ​ണ​ലി​യെ കൊ​ന്ന് വീ​ട്ടു​കാ​രെ ര​ക്ഷി​ച്ച നാ​യ്ക്കു​ട്ടി​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍…

വീ​ട്ടു​മു​റ്റ​ത്തു വ​ന്ന അ​ണ​ലി​യെ കൊ​ന്ന് വീ​ട്ടു​കാ​രെ ര​ക്ഷി​ച്ച നാ​യ്ക്കു​ട്ടി​യെ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍.

ആ​ക്ര​മ​ണ​ത്തി​നി​ടെ മു​ഖ​ത്ത് ക​ടി​യേ​റ്റ നാ​യ്ക്കു​ട്ടി​യെ ആ​റു ഡോ​സ് ആ​ന്റി​സീ​റം കു​ത്തി​വ​ച്ചാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

മൂ​ന്നു വ​യ​സു​ള്ള സ്പി​റ്റ്‌​സ് ഇ​ന​ത്തി​ല്‍​പ്പെ​ട്ട നാ​യ്ക്കു​ട്ടി​യാ​ണ് സി​നി​മ​യി​ലെ ഹീ​റോ​ക​ളെ​പ്പോ​ലെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​യ​ത്.

രാ​വി​ലെ ബ​ഹ​ളം കേ​ട്ട് ഉ​ട​മ​യെ​ത്തി​യ​പ്പോ​ള്‍ ക​ണ്ട​ത് വീ​ട്ടു​മു​റ്റ​ത്ത് നാ​യ അ​ണ​ലി​യെ കൊ​ന്നി​ട്ടി​രി​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു.

പി​ന്നീ​ട് ഛര്‍​ദ്ദി​ക്കാ​ന്‍ തു​ട​ങ്ങി​യ പ​ത്തു​മ​ണി​യോ​ടെ ഉ​ട​മ ആ​റ്റി​ങ്ങ​ല്‍ വെ​റ്റ​റി​ന​റി ഹോ​സ്പി​റ്റ​ലി​ല്‍ എ​ത്തി​ച്ചു.

അ​ണ​ലി​യു​ടെ ക​ടി​യേ​റ്റാ​ല്‍ ര​ക്തം ക​ട്ട​പി​ടി​ക്കി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ മു​ഖ​ത്തെ മു​റി​വി​ല്‍​നി​ന്ന് ര​ക്തം പൊ​യ്‌​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

മ​നു​ഷ്യ​രി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ന്റി​വെ​നം ഉ​ട​ന്‍​ത​ന്നെ ന​ല്‍​കി. ര​ണ്ടു വ​യ​ല്‍ ആ​ന്റി​വെ​നം ഒ​റ്റ​ത്ത​വ​ണ ന​ല്‍​കു​ന്ന രീ​തി​യി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട് മൂ​ന്നു ത​വ​ണ ആ​ന്റി​വെ​നം ന​ല്‍​കി.

ഓ​രോ ത​വ​ണ മ​രു​ന്നു ന​ല്‍​കു​മ്പോ​ഴും ര​ക്തം ക​ട്ട​യാ​കാ​നെ​ടു​ക്കു​ന്ന സ​മ​യം പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.

പാ​മ്പി​ന്റെ ക​ടി​യേ​റ്റാ​ല്‍ സാ​ധാ​ര​ണ സ്വീ​ക​രി​ക്കു​ന്ന ചി​കി​ത്സാ പ്രോ​ട്ടോ​കോ​ളി​ല്‍ ര​ക്തം ക​ട്ട​യാ​കാ​നെ​ടു​ക്കു​ന്ന സ​മ​യം (WBCT-Whole Blood Clotting Time) പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്.

ര​ക്തം ക​ട്ട പി​ടി​ക്കു​ന്ന​തി​ന് 20 മി​നി​റ്റി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം എ​ടു​ത്താ​ല്‍ അ​ത് ഗു​രു​ത​ര​മാ​ണ്. സാ​ധാ​ര​ണ ര​ക്തം 67 മി​നി​റ്റി​ല്‍ ക​ട്ട​യാ​കേ​ണ്ട​താ​ണ്.

അ​ണ​ലി​യു​ടെ ക​ടി​യേ​റ്റാ​ല്‍ ഇ​തി​ന് 20 മി​നി​റ്റി​ല്‍ കൂ​ടു​ത​ല്‍ വ​രാം. ആ​റു വ​യ​ല്‍ ആ​ന്റി​വെ​നം ന​ല്‍​കി​യ​തോ​ടെ ര​ക്തം സാ​ധാ​ര​ണ രീ​തി​യി​ല്‍ ക​ട്ട​പി​ടി​ക്കാ​ന്‍ തു​ട​ങ്ങി.

അ​തോ​ടെ മ​റ്റു മ​രു​ന്നു​ക​ള്‍ തു​ട​ങ്ങി. ര​ക്തം പ​രി​ശോ​ധി​ച്ച് ക്രി​യാ​റ്റി​ന്‍ നി​ല സാ​ധാ​ര​ണ​യാ​യി എ​ന്ന് ഉ​റ​പ്പി​ച്ച​ശേ​ഷ​മാ​ണ് നാ​യ​യെ ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്.

ആ​ന്റി​വെ​നം ഒ​രു വ​യ​ലി​ന് 650 രൂ​പ​യോ​ളം വി​ല​യു​ണ്ട്. നാ​ലു വ​യ​ല്‍ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്നു. അ​വ​സാ​ന ര​ണ്ടു ഡോ​സ് മാ​ത്ര​മാ​ണ് ഉ​ട​മ​യ്ക്ക് പു​റ​മേ​നി​ന്ന് വാ​ങ്ങേ​ണ്ടി​വ​ന്ന​ത്.

ഡോ. ​സി.​ജെ. നി​തി​ന്‍, ഡോ. ​അ​ഞ്ജി​ത, ഇ​ന്റേ​ണ്‍​ഷി​പ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഡോ. ​ഭാ​ഗ്യ ഉ​ണ്ണി​ത്താ​ന്‍, ഡോ. ​എ​സ്.​അ​ന​വ​ദ്യ, ഡോ. ​റോ​ഹി​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ചി​കി​ത്സി​ച്ച​ത്.

Related posts

Leave a Comment