ആക്രമിക്കപ്പെട്ട നടിക്ക് ദിലീപ് കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്; ചോദിച്ചപ്പോള്‍ ആവശ്യമില്ലാത്ത കാര്യത്തില്‍ തലയിടരുതെന്ന് ദിലീപ്; ഇടവേള ബാബുവിന്റെ മൊഴി ഇങ്ങനെ…

കൊ​ച്ചി: ആക്രമിക്കപ്പെട്ട നടിക്ക് ദിലീപ് കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പരാതി ലഭിച്ചിരുന്നതായി ഇടവേള ബാബുവിന്‍റെ മൊഴി. നടിയുടെ പ​രാ​തി​യി​ൽ കു​റ​ച്ച് വാ​സ്ത​വ​മു​ണ്ടെ​ന്ന് ത​നി​ക്കും തോ​ന്നി​യി​രു​ന്നു. ഇ​തി​നെ​ക്കു​റി​ച്ച് ദി​ലീ​പി​നോ​ട് സം​സാ​രി​ച്ച​പ്പോ​ൾ ആ​വ​ശ്യ​മി​ല്ലാ​ത്ത കാ​ര്യ​ത്തി​ൽ ത​ല​യി​ടു​ന്ന​ത് എ​ന്തിനാ​ണെന്ന് ചോ​ദി​ച്ച​താ​യും ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

ഇ​ര​യാ​യ ന​ടി​യും ദി​ലീ​പും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ സം​ഘ​ട​ന ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. ഇ​ര​യാ​യ ന​ടി​യും കാവ്യ മാ​ധ​വനും ത​മ്മി​ൽ സ്റ്റേ​ജ് ഷോ ​റി​ഹേ​ഴ്സ​ലി​നി​ടെ വ​ഴ​ക്കു​ണ്ടാ​യി. ഇ​തി​നു​ശേ​ഷം ദി​ലീ​പ് ഇ​ര​യാ​യ ന​ടി​യോ​ട് ദേ​ഷ്യ​പ്പെ​ട്ട​താ​യി പ​റ​ഞ്ഞു​കേ​ട്ടി​ട്ടു​ണ്ട്. പിന്നീട് ന​ട​ൻ സി​ദ്ദി​ഖ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ മൊ​ഴി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ആക്രമിക്കപ്പെട്ട നടിക്ക് ദിലീപ് കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടെന്ന നടന്‍ സിദ്ദിഖിന്‍റെ മൊഴിയും നേരത്തേ പുറത്തുവന്നിരുന്നു. ദിലീപ് കാരണം നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടെന്നു തനിക്ക് അറിയാമെന്നായിരുന്നു എന്നാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിനു സിദ്ദിഖ് മൊഴി നല്‍കിയത്.

Related posts