ആ​ശ​യ​മാ​ണ്, സ്വ​യം പി​രി​ഞ്ഞു​പോ​കി​ല്ല

ആ​റു ദി​വ​സ​മാ​യി കേ​ര​ള​ത്തി​ന്‍റെ മ​നഃ​സാ​ക്ഷി ഒ​രു മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം മോ​ർ​ച്ച​റി​യി​ലാ​ണ്. പാ​ല​ക്കാ​ട്ട് ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്ന മു​പ്പ​ത്തൊ​ന്നു​കാ​ര​നാ​യ റാം ​നാ​രാ​യ​ണ​ൻ ഛത്തീ​സ്ഗ​ഡി​ൽ​നി​ന്നു ജോ​ലി തേ​ടി എ​ത്തി​യ​താ​യി​രു​ന്നു. കൊ​ല​യാ​ളി​ക​ൾ ആ​രോ​പി​ച്ച​തു​പോ​ലെ അ​യാ​ൾ മോ​ഷ്ടാ​വാ​യി​രു​ന്നി​ല്ല. പ​ക്ഷേ, ഒ​രാ​ൾ മോ​ഷ്ടാ​വാ​ണോ വ്യ​ഭി​ചാ​രി​യാ​ണോ കാ​ലി​ക്ക​ട​ത്തു​കാ​ര​നാ​ണോ ത​ങ്ങ​ൾ​ക്കി​ഷ്ട​പ്പെ​ടാ​ത്ത മ​ത​ത്തി​ൽ പെ​ട്ട​വ​നാ​ണോ ബം​ഗ്ലാ​ദേ​ശി​യാ​ണോ… തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ൾ​ക്കു പ്ര​സ​ക്തി​യേ ഇ​ല്ല.

അ​ത്ത​ര​ക്കാ​രാ​യി​രു​ന്നെ​ങ്കി​ൽ കൊ​ന്നാ​ലും സ​ഹി​ക്കാ​മാ​യി​രു​ന്നെ​ന്ന ചി​ന്ത​യു​ടെ സ്ഫു​ര​ണം​പോ​ലും ഒ​ഴി​വാ​ക്ക​ണം. ത​ങ്ങ​ൾ ഒ​രു കോ​ട​തി​യോ കൊ​ല്ലാ​ൻ അ​ധി​കാ​ര​മു​ള്ള ഗോ​ത്ര​മോ റി​പ്പ​ബ്ലി​ക് ത​ന്നെ​യോ ആ​ണെ​ന്നു ക​രു​തു​ന്ന ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ പെ​രു​കി എ​ന്ന​തി​നാ​ണ് പ്ര​സ​ക്തി. ഈ ​കൊ​ല​യാ​ളി​സം​ഘ​ങ്ങ​ൾ സ്വ​യം​ഭൂ​വ​ല്ല, രാ​ഷ്‌​ട്രീ​യ-​ഭ​ര​ണ​കൂ​ട നി​ശ​ബ്ദ​ത​യി​ലും പ്രോ​ത്സാ​ഹ​ന​ത്തി​ലും ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ ഗോ​ത്ര​കാ​ല അ​ക്ര​മോ​ത്സു​ക​ത​യാ​ണ്. ത​ട​ഞ്ഞി​ല്ലെ​ങ്കി​ൽ അ​വ​സ​ര​മെ​ത്തു​ന്പോ​ൾ ഇ​തു കേ​ര​ള​ത്തെ​യും വ​ള​യും.

ഡി​സം​ബ​ർ 17ന് ​പാ​ല​ക്കാ​ട് അ​ട്ട​പ്പ​ള്ള​ത്തു​നി​ന്നു കൊ​ല​യാ​ളി​ക​ൾ​ത​ന്നെ പ​ക​ർ​ത്തി​യ ത​ത്സ​മ​യ ദൃ​ശ്യ​ങ്ങ​ളി​ലെ ര​ണ്ടു രം​ഗ​ങ്ങ​ൾ ഹൃ​ദ​യം ത​ക​ർ​ക്കു​ന്നു. ഒ​ന്ന് മ​രി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ന്പു​ള്ള റാം ​നാ​രാ​യ​ണ​ന്‍റെ ദൈ​ന്യ​ത​യാ​ർ​ന്ന മു​ഖ​മാ​ണ്. ത​ന്നെ ത​ല്ലു​ന്ന​ത് എ​ന്തി​നെ​ന്നു​പോ​ലും തി​രി​ച്ച​റി​യാ​നാ​കാ​തെ അ​ന്ത്യ​ശ്വാ​സ​മെ​ടു​ക്കു​ന്ന, മ​നു​ഷ്യ​ന്‍റെ നി​സ​ഹാ​യ​ത​യു​ടെ അ​ങ്ങേ​യ​റ്റ​മാ​ണി​ത്. മ​റ്റൊ​രു ചി​ത്രം, കൈ​യി​ൽ ത​ല​വ​ച്ച് ഉ​റ​ങ്ങു​ന്ന​തു​പോ​ലെ വ​ഴി​യ​രി​കി​ൽ ചെ​രി​ഞ്ഞു​കി​ട​ന്ന മൃ​ത​ദേ​ഹ​മാ​ണ്. ര​ണ്ടു മ​ക്ക​ളു​ടെ ദ​രി​ദ്ര​നാ​യ ഒ​ര​ച്ഛ​നാ​യി​രു​ന്നു അ​യാ​ൾ.

15 അം​ഗ കൊ​ല​യാ​ളി​സം​ഘ​ത്തി​ൽ സ്ത്രീ​ക​ളു​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ബം​ഗ്ലാ​ദേ​ശി​യാ​ണെ​ന്ന വി​വ​രം മ​ർ​ദ​ന​ത്തി​ന്‍റെ തീ​വ്ര​ത കൂ​ട്ടി​യ​താ​യി വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. ബം​ഗ്ലാ​ദേ​ശി​യെ​ന്നു കേ​ട്ട​പ്പോ​ൾ അ​യാ​ളു​ടെ മ​ത​ത്തെ​ക്കു​റി​ച്ചു​ണ്ടാ​യ തെ​റ്റാ​യ മു​ൻ​വി​ധി​യാ​ണ് കൊ​ല​പാ​ത​ക കാ​ര​ണ​മെ​ങ്കി​ൽ കൊ​ല​യാ​ളി​ക​ൾ വ​ർ​ഗീ​യ​വാ​ദി​ക​ളാ​ണ്. ബീ​ഫ് ക​യ​റ്റു​മ​തി​യി​ൽ മു​ന്നി​ലു​ള്ള രാ​ജ്യം, ബീ​ഫ് കൈ​വ​ശം വ​ച്ച​തി​ന്‍റെ പേ​രി​ൽ മ​നു​ഷ്യ​രെ ത​ല്ലി​ക്കൊ​ല്ലു​ന്ന ക​പ​ട​ത ലോ​കം ക​ണ്ട​താ​ണ്.

അ​ട്ട​പ്പ​ള്ള​ത്തെ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ആ​ർ​എ​സ്എ​സ്-​ബി​ജെ​പി ക്രി​മി​ന​ലു​ക​ളാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചി​രു​ന്നു. സം​ഘ​പ​രി​വാ​റി​ന്‍റെ വി​ദ്വേ​ഷ​രാ​ഷ്‌​ട്രീ​യ​മാ​ണ് കാ​ര​ണ​മെ​ന്നു മ​ന്ത്രി എം.​ബി. രാ​ജേ​ഷും പ​റ​ഞ്ഞു. പ​ക്ഷേ, എ​ഫ്ഐ​ആ​റി​ൽ അ​തു​ണ്ടോ, ഉ​ണ്ടാ​യി​ട്ടു കാ​ര്യ​മു​ണ്ടോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. അ​തെ​ന്താ​യാ​ലും, ബി​ജെ​പി ഭ​ര​ണ​ത്തി​നു കീ​ഴി​ൽ സം​ഘ​പ​രി​വാ​ർ വ്യാ​പി​പ്പി​ച്ച ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ – കൊ​ല​പാ​ത​ക സം​സ്കാ​രം പാ​ല​ക്കാ​ടു​വ​ഴി കേ​ര​ള​ത്തി​ൽ നു​ഴ​ഞ്ഞു​ക​യ​റ​രു​ത്.

നാ​ഴി അ​രി​യെ​ടു​ത്ത​തി​ന് മ​ധു എ​ന്ന ‘മ​നു​ഷ്യ​ക്കോ​ല’​ത്തെ മോ​ഷ്ടാ​വെ​ന്നു വി​ധി​ക്കു​ക​യും വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ക​യും ചെ​യ്ത അ​ട്ട​പ്പാ​ടി​യും പാ​ല​ക്കാ​ട് ജി​ല്ല​യി​ലാ​ണ്. റാം ​നാ​രാ​യ​ണ​ന് മ​ത​മ​ല്ല വി​ശ​പ്പാ​യി​രു​ന്നു പ്ര​ധാ​നം. കൊ​ല്ല​പ്പെ​ട്ട​വ​ർ ദ​രി​ദ്ര​രാ​യി​രു​ന്നു, നി​ര​പ​രാ​ധ​രാ​യി​രു​ന്നു തു​ട​ങ്ങി​യ ചി​ന്ത​ക​ൾ മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. പ​ക്ഷേ, അ​ത്ത​രം സ​ഹ​താ​പ​ങ്ങ​ളി​ൽ​നി​ന്നോ, ആ​ൾ​ക്കൂ​ട്ടം ഉ​ദ്ദേ​ശി​ച്ച മ​ത​ത്തി​ൽ പെ​ട്ട​വ​രാ​യി​രു​ന്നി​ല്ല കൊ​ല്ല​പ്പെ​ട്ട​ത് എ​ന്ന അ​ബ​ദ്ധ​മോ​ർ​ത്തു​ള്ള പ​ശ്ചാ​ത്താ​പ​ത്തി​ൽ​നി​ന്നോ ഉ​രു​ത്തി​രി​യേ​ണ്ട​ത​ല്ല ന​മ്മു​ടെ നീ​തി​ബോ​ധം.

കു​റ്റ​വാ​ളി​ക​ളെ ശി​ക്ഷി​ക്കാ​നു​ള്ള അ​വ​കാ​ശം കോ​ട​തി​ക്കാ​ണെ​ന്ന തി​രി​ച്ച​റി​വി​ൽ​നി​ന്നാ​ണ്. വെ​റു​പ്പി​ന്‍റെ​യും വി​ദ്വേ​ഷ​ത്തി​ന്‍റെ​യും കാ​ട​ൻ​സം​സ്കാ​ര​ത്തി​ലേ​ക്ക് മ​നു​ഷ്യ​രെ വി​ളി​ച്ചു​ണ​ർ​ത്തു​ന്ന​വ​ർ രാ​ഷ്‌​ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കൊ​പ്പം രാ​ഷ്‌​ട്ര​ശി​ഥി​ലീ​ക​ര​ണ​വും സാ​ധി​ച്ചി​രി​ക്കു​ന്നു. ത​ന്നെ​പ്പോ​ലെ ത​ന്‍റെ അ​യ​ൽ​ക്കാ​ര​നെ​യും സ്നേ​ഹി​ക്കു​ക​യെ​ന്നു പ​റ​ഞ്ഞ ക്രി​സ്തു​വി​ന്‍റെ ജ​ന്മ​ദി​ന​മാ​ണ് ക്രി​സ്മ​സ്.

അ​ത് ആ​ഘോ​ഷി​ക്ക​രു​തെ​ന്നും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്ക​രു​തെ​ന്നും ഉ​ത്ത​ര​വി​ടു​ക​യും ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യും ചെ​യ്യു​ന്ന വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളെ ഉ​ത്ത​രേ​ന്ത്യ​യി​ൽ ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ ത​ട​യു​ന്ന​താ​യി കാ​ണു​ന്നി​ല്ല. വ​ർ​ഗീ​യ​ത ത​ല​പൊ​ക്കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും ഭേ​ദം കേ​ര​ള​മാ​ണെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ഉ​ത്ത​രേ​ന്ത്യ​യി​ൽ ആ​ശം​സി​ക്കാ​നാ​വാ​ത്ത ക്രി​സ്മ​സും മു​റി​ക്കാ​നാ​കാ​ത്ത കേ​ക്കും ഇ​വി​ടെ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നി​ല്ല.

റാം ​നാ​രാ​യ​ൺ എ​ന്ന ദ​രി​ദ്ര​നെ ക്രി​മി​ന​ലു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ല്ലി​യും ഇ​ടി​ച്ചും ച​വി​ട്ടി​യും ഒ​രു പ​ഴ​ന്തു​ണി​ക്കെ​ട്ടു​പോ​ലെ നി​ശ്ച​ല​മാ​ക്കി​യ​പ്പോ​ൾ ത​ട​യാ​ത്ത കാ​ണി​ക​ൾ അ​ട്ട​പ്പ​ള്ള​ത്തും ഉ​ണ്ടാ​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ മ​നഃ​സാ​ക്ഷി​യെ​യും ഉ​ത്ത​രേ​ന്ത്യ​യി​ലെ രാ​ഷ്‌​ട്രീ​യ പ​രീ​ക്ഷ​ണ​ശാ​ല​ക​ൾ പു​റ​ത്തി​റ​ക്കി​യ വി​ദ്വേ​ഷ വൈ​റ​സു​ക​ൾ ബാ​ധി​ക്കു​ക​യാ​ണോ? ചി​ല മ​ത​ങ്ങ​ളു​ടെ അ​ക്ര​മോ​ത്സു​ക​ത​യെ മാ​ത്രം എ​തി​ർ​ക്കു​ന്ന സം​ഘ​ട​ന​ക​ളും ‘പു​ൽ​ക്കൂ​ട് പ​ണി’​യി​ലാ​യ​തി​നാ​ൽ മൗ​ന​ത്തി​ലാ​യി.

രാ​ഷ്‌​ട്രീ​യ​ക്കാ​ർ ന​ട​ത്തി​യി​ട്ടു​ള്ള ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളെ മ​ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​ത് മ​ത​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ സ്വാ​ധീ​ന​മു​ള്ള ഇ​ന്ത്യ​യി​ൽ കൂ​ടു​ത​ൽ ആ​പ​ത്ക​ര​മാ​ണ്. മ​റ്റു​ള്ള​വ​രെ വി​ചാ​ര​ണ ചെ​യ്യാ​നും കൊ​ല്ലാ​നും അ​വ​കാ​ശ​മു​ണ്ടെ​ന്നു ക​രു​തു​ന്ന ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ പ​ര​മാ​ധി​കാ​ര രാ​ഷ്‌​ട്ര​ത്തി​നു​ള്ളി​ലെ സ്വ​യം​പ്ര​ഖ്യാ​പി​ത റി​പ്പ​ബ്ലി​ക്കു​ക​ളാ​ണ്.

രാ​ഷ്‌​ട്രീ​യ-​ഭ​ര​ണ​കൂ​ട-​വ​ർ​ഗീ​യ പി​ന്തു​ണ​യി​ൽ വ​ള​രു​ന്ന ഈ ​സാ​മ​ന്ത​രാ​ജ്യ​ങ്ങ​ളെ വ​ച്ചു​പൊ​റു​പ്പി​ക്ക​രു​ത്. ആ​ൾ​ക്കൂ​ട്ടം ആ​ശ​യ​ങ്ങ​ളു​ടെ സൃ​ഷ്ടി​യാ​യ​തി​നാ​ൽ രാ​ജ്യ​ത്തൊ​രി​ട​ത്തും അ​തു സ്വ​യം പി​രി​ഞ്ഞു​പോ​കി​ല്ല. അ​ട്ട​പ്പ​ള്ള​ത്തേ​ത് അ​വ​സാ​ന​ത്തേ​താ​കാ​ൻ ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​ക​ണം.

Related posts

Leave a Comment