ഇതേ ആവേശം മുന്‍പ് ആര്യയില്‍ നിന്ന് കേട്ടതാണ്! ആദ്യം ചെയ്തു കാണിക്കട്ടെ; മമ്മൂട്ടിയുടെ ആക്ഷനെ പരിഹസിച്ച പ്രേക്ഷകന് യുവനടന്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ കിടിലന്‍ മറുപടിയില്‍ ത്രില്ലടിച്ച് സോഷ്യല്‍മീഡിയ

മലയാള സിനിമയിലെ യുവഅഭിനേതാക്കളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഉണ്ണി മുകുന്ദന്‍. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുള്ള ഉണ്ണി മുകുന്ദന് നിരവധി ആരാധകരുമുണ്ട്. പൊതുവേ വിവാദങ്ങളില്‍ നിന്നകന്ന് നില്‍ക്കുന്ന ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്, നടന്‍ മമ്മൂട്ടിയെ അനുകൂലിച്ച് സംസാരിച്ചതിനാണ്.

സംഭവം ഇങ്ങനെയാണ്…മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം മാസ്റ്റര്‍പീസിന്റെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടും സംവിധായകന്‍ അജയ് വാസുദേവിന്റെ കഴിവിനെ പ്രശംസിച്ചുകൊണ്ടും ഉണ്ണി മുകുന്ദന്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിനും കുറിപ്പിനും താഴെ മമ്മൂട്ടിയെ താഴ്ത്തികെട്ടി സംസാരിച്ച ഒരു വ്യക്തിയ്ക്ക് കുറിക്കുകൊള്ളുന്ന മറുപടി നല്‍കികൊണ്ടാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

ഇതേ ആവേശം മുന്‍പ് ആര്യയില്‍ നിന്ന് കേട്ടതാണ്. മമ്മൂട്ടിയുടെ ആക്ഷനെ ജാക്കി ചാനുമായി താരതമ്യപ്പെടുത്തിയായിരുന്നു അത്. ആദ്യം ചെയ്തു കാണിക്കട്ടെ. മമ്മൂട്ടിയുടെ ആക്ഷന് പരിമിതികള്‍ ഉണ്ട്. ഈ കമന്റാണ് ഉണ്ണിയെ ചൊടിപ്പിച്ചത്. അധികം വൈകാതെ ഉണ്ണിയുടെ മറുപടി അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു, അതിങ്ങനെയായിരുന്നു…

എന്റെ പേര് ഉണ്ണി മുകുന്ദന്‍. ഡിസംബര്‍ 21ന് സിനിമ കണ്ടശേഷം നിങ്ങള്‍ ഇവിടെ മറുപടി തരണം. മമ്മൂട്ടി ആവേശമുയര്‍ത്തുമെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. ഞാന്‍ കാത്തിരിക്കുന്നു. ഡിസംബര്‍ 21നായും നിങ്ങളുടെ മറുപടിക്കായും. ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്.

 

 

 

Related posts