മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ റേ​റ്റി​ങ് വ​ർ​ധി​പ്പിക്കാൻ;. മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കുമെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല


തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

സ​ർ​ക്കാ​രി​ന്‍റെ റേ​റ്റി​ങ് വ​ർ​ധി​പ്പി​ക്കാ​നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത്. ചാ​ന​ലു​ക​ൾ പു​റ​ത്തു​വി​ടു​ന്ന സ​ർ​വ്വേ​ക​ൾ ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റിയാ​ണ് സ​ർ​ക്കാ​ർ പ​ര​സ്യ​ങ്ങ​ൾ വാ​ങ്ങി ഉ​പ​കാ​രസ്മ​ര​ണ കാ​ട്ടു​ക​യാ​ണ് മാ​ധ്യ​മ​ങ്ങ​ളെ​ന്നും രമേശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

‌അ​തേ സ​മ​യം ഒ​രേ വ്യ​ക്തി​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് മ​റ്റു പേ​രു​ക​ളി​ലും വി​ലാ​സ​ങ്ങ​ളി​ലും വ്യാ​ജ​വോ​ട്ട​ര്‍​മാ​രെ സൃ​ഷ്ടി​ക്കു​ന്ന ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്ന​താ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി. മാ​ധ്യ​മ വാ​ർ​ത്ത ഉ​ദ്ധ​രി​ച്ചാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

Related posts

Leave a Comment