വ​യ​ല്‍​ക്കി​ളി നേ​താ​വ് സു​രേ​ഷ് കീ​ഴാ​റ്റൂ​ർ മ​ത്സ​രി​ക്കു​ന്ന​തി​നെ ചൊ​ല്ലി ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി​യി​ൽ വാ​ക്കേ​റ്റം

ത​ളി​പ്പ​റ​മ്പ്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള വ​യ​ല്‍​ക്കി​ളി നേ​താ​വ് സു​രേ​ഷ് കീ​ഴാ​റ്റൂ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ കീ​ഴാ​റ്റൂ​ര്‍ ഐ​ക്യ​ദാ​ര്‍​ഢ്യ സ​മി​തി​യി​ല്‍ പോ​ര്.ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് വ​യ​ല്‍​ക്കി​ളി​ക​ളും ഐ​ക്യ​ദാ​ര്‍​ഢ്യ​സ​മി​തി​യു​ടെ ഭാ​ര​വാ​ഹി​ക​ളു​മാ​യി വാ​ക്കേ​റ്റം ന​ട​ന്നു.

വ​യ​ല്‍​ക്കി​ളി​ക​ള്‍​ക്ക് സ്വ​ന്തം നി​ല​യി​ല്‍ മ​ത്സ​രി​ക്കാ​മെ​ന്നും ഐ​ക്യ​ദാ​ര്‍​ഢ്യ​സ​മി​തി അ​തി​ന് പി​ന്തു​ണ ന​ല്‍​കി​ല്ലെ​ന്നും ചെ​യ​ര്‍​മാ​ന്‍ ഡോ.​ഡി.​സു​രേ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ ഉ​റ​ച്ചു​നി​ന്ന സു​രേ​ഷ് കീ​ഴാ​റ്റൂ​ര്‍ ഐ​ക്യ​ദാ​ര്‍​ഢ്യ​സ​മി​തി​യി​ലെ മു​പ്പ​തി​ലേ​റെ വ​രു​ന്ന സം​ഘ​ട​ന​ക​ളി​ല്‍ എ​സ്ഡി​പി​ഐ​യും വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യും ഉ​ള്‍​പ്പെ​ടെ മ​ത്സ​ര​രം​ഗ​ത്തു​ണ്ടെ​ന്നും അ​തു​കൊ​ണ്ടു താ​നും മ​ത്സ​രി​ക്കും എ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ന്നു.

ഇ​തേ​പ്പ​റ്റി ചേ​രി​തി​രി​ഞ്ഞ് വാ​ക്കേ​റ്റം ന​ട​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യും അ​ടു​ത്ത ദി​വ​സം ചേ​രു​ന്ന വ​യ​ൽ​ക്കി​ളി​ക​ളു​ടെ യോ​ഗ​ത്തി​ന് ശേ​ഷം സ്ഥാ​നാ​ര്‍​ത്ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സു​രേ​ഷ് കീ​ഴാ​റ്റൂ​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ത​ങ്ങ​ളു​ടെ അ​ജ​ണ്ട​യി​ലി​ല്ലെ​ന്നും, ഇ​ക്കാ​ര്യ​ത്തി​ല്‍ വ​യ​ല്‍​ക്കി​ളി​ക​ള്‍​ക്ക് പി​ന്തു​ണ​ന​ല്‍​കി​ല്ലെ​ന്നും ക​ണ്‍​വീ​ന​ര്‍ നോ​ബി​ള്‍ പൈ​ക​ട പ​റ​ഞ്ഞു.

Related posts