സ​ന്ദ​ർ​ശ​ക വി​സ​യി​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ! ദു​ബാ​യ് ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ പേ​രി​ൽ വ്യാ​ജ സ​ന്ദേ​ശം

ദു​ബാ​യ് : സ​ന്ദ​ർ​ശ​ക വി​സ​യി​ൽ യു​എ​ഇ​യി​ലു​ള്ള മു​തി​ർ​ന്ന പൗ​രന്മാ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ല​ഭി​ക്കു​ന്ന​തി​ന് ദു​ബാ​യി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ശ്ര​മി​ക്കു​ന്ന​താ​യു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ വ്യാ​ജ​മെ​ന്ന് അ​ധി​കൃ​ത​ർ.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്ന​ത്. യു​എ​ഇ​യി​ൽ സ​ന്ദ​ർ​ശ​ക വി​സ​യി​ലു​ള്ള മു​തി​ർ​ന്ന പൗ​രന്മാ​രു​ടെ വി​വ​രം എ​ത്ര​യും വേ​ഗം അ​റി​യി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ദു​ബാ​യി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

കോ​ണ്‍​സു​ലേ​റ്റി​ന്‍റെ ഹെ​ൽ​പ് ലൈ​നി​ലേ​ക്കു​ള്ള ഒ​രു ലി​ങ്ക് സ​ഹി​ത​മാ​ണ് സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്ന​ത്. മു​തി​ർ​ന്ന പൗ​ര·ാ​രു​ടെ വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ചാ​ൽ കോ​ണ്‍​സു​ലേ​റ്റ് മു​ൻ​കൈ​യെ​ടു​ത്തു വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​മെ​ന്നാ​ണ് സ​ന്ദേ​ശ​ത്തി​ലൂ​ടെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഇ​ത് വ്യാ​ജ​മാ​ണെ​ന്നും നി​ല​വി​ൽ യു​എ​ഇ​യി​ൽ റെ​സി​ഡ​ന്‍റ്സ് വി​സ​യു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തെ​ന്നും കോ​ണ്‍​സു​ലേ​റ്റ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്ക​രു​തെ​ന്നും മ​റ്റു​ള്ള​വ​ർ​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​യ​ച്ചു കൊ​ടു​ത്ത് കൂ​ടു​ത​ൽ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ സൃ​ഷ്ടി​ക്ക​രു​തെ​ന്നും കോ​ണ്‍​സു​ലേ​റ്റ് അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

Related posts

Leave a Comment