പെട്ടെന്ന് പണക്കാരനാകാൻ കേരളത്തിലേക്ക്  വണ്ടികയറി; പ​​ച്ച​​ക്ക​​റി വി​​ല്‍​പ്പ​​നക്കാരൻ രാജികുളിന്‍റെ വളർച്ച പെട്ടെന്ന്; പച്ചക്കറിതട്ടിൽ എക്സൈസ് കണ്ടത്…

നീ​​ലി​​മം​​ഗ​​ല​​ത്ത് പ​​ഴം​​പ​​ച്ച​​ക്ക​​റി വി​​ല്‍​പ്പ​​ന​​യു​​ടെ മ​​റ​​വി​​ല്‍ മ​​യ​​ക്കു​​മ​​രു​​ന്നു വി​​ല്‍​പ്പ​​ന ന​​ട​​ത്തി​​യ ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി ആ​​സാം സോ​​ണി​​പു​​ര്‍ പ​​ഞ്ച്‌​​മൈ​​ല്‍ ബ​​സാ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ രാ​​ജി​​കു​​ള്‍ അ​​ല (33) മി​നെ​​യാ​​ണു കോ​​ട്ട​​യം എ​​ക്സൈ​​സ് എ​​ന്‍​ഫോ​​ഴ്സ്‌​​മെ​​ന്‍റ് ആ​​ന്‍​ഡ് ആ​ന്‍റി നാ​​ര്‍​കോ​​ട്ടി​​ക് സ്‌​​പെ​​ഷ​ല്‍ സ്‌​​ക്വാ​​ഡ് പി​​ടി​​കൂ​​ടി​​യ​​ത്.

78 ചെ​​റി​​യ പ്ലാ​​സ്റ്റി​​ക് ക​​ണ്ടെ​​യ്‌​​ന​​റു​​ക​​ളി​​ലാ​​യി നി​​റ​​ച്ച നി​​ല​​യി​​ലാ​​ണ് ബ്രൗ​​ണ്‍ ഷു​​ഗ​​ര്‍ ക​​ണ്ടെ​​ടു​​ത്ത​​ത്. പി​​ടി​​ച്ചെ​​ടു​​ത്ത മ​​യ​​ക്കു​​മ​​രു​​ന്നി​​നു വി​​പ​​ണി​​യി​​ല്‍ നാ​​ല് ല​​ക്ഷം രൂ​​പ വി​​ല​​വ​​രു​​മെ​​ന്ന് എ​​ക്‌​​സൈ​​സ് സം​​ഘം പ​​റ​​ഞ്ഞു.

കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ല്‍ പ​​ഴം പ​​ച്ച​​ക്ക​​റി വ്യാ​​പാ​​ര​​ത്തി​​ന്‍റെ മ​​റ​​വി​​ല്‍ യു​​വാ​​ക്ക​​ളെ​​യും വി​​ദ്യാ​​ര്‍​ഥി-​വി​​ദ്യാ​​ര്‍​ഥി​​നി​​ക​​ളെ​​യും ല​​ക്ഷ്യ​​മാ​​ക്കി​​യാ​​ണ് ഇ​​യാ​​ള്‍ മാ​​ര​​ക​​ല​​ഹ​​രി മ​​രു​​ന്നാ​​യ ബ്രൗ​​ണ്‍ ഷു​​ഗ​​ര്‍ വി​ൽ​പ്പ​ന ന​​ട​​ത്തി​​യി​​രു​​ന്ന​​ത്

. പു​​തു​​ത​​ല​​മു​​റ​​യെ ല​​ക്ഷ്യ​​മാ​​ക്കി ആ​​വ​​ശ്യാ​​നു​​സ​​ര​​ണം ഇ​​യാ​​ള്‍ മ​​യ​​ക്ക​​മ​​രു​​ന്ന് വി​​ല്പ​​ന ന​​ട​​ത്തി വ​​രിക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് എ​​ക്‌​​സൈ​​സ് സം​​ഘം പ​​റ​​ഞ്ഞു.

ഇ​ത​ര സം​​സ്ഥാ​​ന​​ത്തു​​നി​​ന്നു ട്രെ​​യി​​ന്‍ മാ​​ര്‍​ഗ​​മാ​​ണ് ഇ​​യാ​​ള്‍ കേ​​ര​​ള​​ത്തി​​ലേ​​ക്ക് ബ്രൗ​​ണ്‍ ഷു​​ഗ​​ര്‍ എ​​ത്തി​​ച്ചി​​രു​​ന്ന​​ത്. 100 മി​​ല്ലി ഗ്രാ​​മി​​ന് 5,000 രൂ​​പ നി​​ര​​ക്കി​​ലാ​​ണ് ഇ​യാ​ൾ വി​​ല്പ​​ന ന​​ട​​ത്തി​​യി​​രു​​ന്ന​​ത്.

മു​​ന്‍​പും നി​​ര​​വ​​ധി ക​​ഞ്ചാ​​വ് കേ​​സു​​ക​​ളി​​ല്‍ പ്ര​​തി​​യാ​​യി​​ട്ടു​​ള്ള ഇ​യാ​ൾ പ​​ണം ക​​ണ്ടെ​​ത്താ​​നു​​ള്ള എ​​ളു​​പ്പ​​വ​​ഴി തേ​​ടി​​യാ​​ണ് ല​​ഹ​​രി​​വി​​ല്പ​​ന ന​​ട​​ത്തി​​വ​​ന്നി​​രു​​ന്ന​​ത്.എ​​ക്സൈ​​സ് സം​​ഘ​​ത്തെ ക​​ണ്ട് ഇ​​യാ​​ള്‍ ഓ​​ടി ര​​ക്ഷ​​പ്പെ​​ടാ​​ന്‍ ശ്ര​​മി​​ച്ചെ​​ങ്കി​​ലും പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു.

സ​​ര്‍​ക്കി​​ള്‍ ഇ​​ന്‍​സ്പെ​​ക്ട​​ര്‍ രാ​​ജേ​​ഷ് ജോ​​ണ്‍, അ​​സി. എ​​ക്‌​​സൈ​​സ് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ ഫി​​ലി​​പ്പ് തോ​​മ​​സ്, എ​​ക്സൈ​​സ് ഇ​​ന്‍റ​​ലി​​ജ​​ന്‍​സ് ബ്യൂ​​റോ പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ര്‍ ര​​ഞ്ജി​​ത്ത് കെ. ​​ന​​ന്ദ്യാ​​ട്ട്, കോ​​ട്ട​​യം എ​​ക്സൈ​​സ് സ്‌​​ക്വാ​​ഡി​​ലെ പ്രി​​വ​​ന്‍റീ​വ് ഓ​​ഫീ​​സ​​ര്‍​മാ​​രാ​​യ കെ.​​എ​​ന്‍. വി​​നോ​​ദ്, അ​​നു വി. ​​ഗോ​​പി​​നാ​​ഥ്, ജി. ​​അ​​നി​​ല്‍ കു​​മാ​​ര്‍, സി​​വി​​ല്‍ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ര്‍​മാ​​രാ​​യ കെ.​​എ​​സ്. നി​​മേ​​ഷ്, കെ.​​വി. പ്ര​​ശോ​​ഭ്, ശ്യാം ​​ശ​​ശി​​ധ​​ര​​ന്‍, വ​​നി​​ത സി​​വി​​ല്‍ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ര്‍ വി. ​​വി​​ജ​​യ​​ര​​ശ്മി എ​​ന്നി​​വ​​ര്‍ സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു.

Related posts

Leave a Comment