‍അ​പ​ക​ട​ത്തി​ൽ മ​രി​ച്ച സു​ഹൃ​ത്തി​ന്‍റെ മൃ​ത​ദേ​ഹം കാ​ണാ​ൻ മോ​ർ​ച്ച​റി​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി; യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: സു​ഹൃ​ത്തി​ന്‍റെ മൃ​ത​ദേ​ഹം കാ​ണാ​ൻ  മോ​ർ​ച്ച​റി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വാ​ക്ക​ൾ. ക​ൽ​മ​ണ്ഡ​പം സ്വ​ദേ​ശി അ​ജി​ത്, ക​രി​ങ്ക​പ്പു​ള്ളി സ്വ​ദേ​ശി ശ്രീ​ജി​ത് എ​ന്നി​വ​രാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ മോ​ർ​ച്ച​റി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​ത്.

സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. തു​ട​ർ​ന്ന് പാ​ല​ക്കാ​ട് സൗ​ത്ത് പോ​ലീ​സ് ര​ണ്ടു പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രു​ടെ സു​ഹൃ​ത്ത് വ​ലി​യ​പാ​ടം സ്വ​ദേ​ശി രാ​ജേ​ന്ദ്, ബൈ​ക്ക് ഉ​ന്തി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ ബ​സി​ടി​ച്ചു മ​രി​ക്കു​ക​യാ​യി​രു​ന്നു.

രാ​ത്രി സ​മ​യ​ത്ത് മോ​ർ​ച്ച​റി​യി​ൽ മൃ​ത​ദേ​ഹം കാ​ണാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. ഇ​തി​നെ തു​ട​ർ​ന്നാ​ണ് സു​ഹൃ​ത്തി​ന്‍റെ മൃ​ത​ദേ​ഹം കാ​ണാ​നെ​ത്തി​യ യു​വാ​ക്ക​ൾ ത​ർ​ക്കി​ച്ച് മോ​ർ​ച്ച​റി​യു​ടെ ചി​ല്ലു​വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി​യ​ത്.

Related posts

Leave a Comment