ജിഎസ്ടി വരുമാനം കുറഞ്ഞു

ന്യൂ​​ഡ​​ൽ​​ഹി: ന​​വം​​ബ​​റി​​ലെ ച​​ര​​ക്കു-​​സേ​​വ​​ന നി​​കു​​തി (ജി​​എ​​സ്ടി) വ​​രു​​മാ​​നം 80,808 കോ​​ടി രൂ​​പ​​യാ​​യി കു​​റ​​ഞ്ഞു. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം മാ​​സ​​മാ​​ണ് ജി​​എ​​സ്ടി വ​​രു​​മാ​​നം കു​​റ​​യു​​ന്ന​​ത്. ഒ​​ക്‌​​ടോ​​ബ​​റി​​ൽ 83,000 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു ജി​​എ​​സ്ടി ഇ​​ന​​ത്തി​​ൽ ല​​ഭി​​ച്ച​​ത്.

ഈ ​​മാ​​സം 25 വ​​രെ ശേ​​ഖ​​രി​​ച്ച ന​​വം​​ബ​​റി​​ലെ ജി​​എ​​സ്ടി വ​​രു​​മാ​​നം 80,808 കോ​​ടി രൂ​​പ​​യാ​​ണെ​​ന്നും 53.06 ല​​ക്ഷം റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്തി​​ട്ടു​​ണ്ടെ​​ന്നും ധ​​ന​​മ​​ന്ത്രാ​​ല​​യം വാ​​ർ​​ത്താ​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു. ല​​ഭി​​ച്ച തു​​ക​​യി​​ൽ 7,798 കോ​​ടി രൂ​​പ കോന്പൻ​​സേ​​ഷ​​ൻ സെ​​സ് ആ​​ണ്. കൂ​​ടാ​​തെ 13,089 കോ​​ടി രൂ​​പ കേ​​ന്ദ്ര ജി​​എ​​സ്ടി(​​സി​​ജി​​എ​​സ്ടി)​​യും 18,650 കോ​​ടി രൂ​​പ സം​​സ്ഥാ​​ന ജി​​എ​​സ്ടി(​​എ​​സ്ജി​​എ​​സ്ടി)​​യും 41,270 കോ​​ടി രൂ​​പ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ജി​​എ​​സ്ടി​​യു​​മാ​​ണ്.

Related posts