വീട്ടിൽ അതിക്രമിച്ച് കയറി ഊ​മ​യാ​യ യു​വ​തി​യെ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ചു; പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞെന്ന് പോലീസ്

ത​ല​ശേ​രി: ന്യൂ ​മാ​ഹി പോ​ലീ​സ് പ​രി​ധി​യി​ൽ പാ​റാ​ലി​ൽ സം​സാ​ര ശേ​ഷി​യി​ല്ലാ​ത്ത നാ​ൽ​പ​തു​കാ​രി​യെ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

വീ​ടി​ന്‍റെ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യാ​ണ് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്ന അ​ക്ര​മി യു​വ​തി​യു​ടെ കൈ​യും കാ​ലും ബെ​ഡ് ഷീ​റ്റ് കൊ​ണ്ട് കെ​ട്ടി​യ ശേ​ഷം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

യു​വ​തി​യു​ടെ അ​ക​ന്ന ബ​ന്ധ​ത്തി​ലു​ള്ള​യാ​ളാ​ണ് അ​ക്ര​മി എ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ള്ള സൂ​ച​ന. യു​വ​തി​യു​ടെ മാ​താ​വി​ന്‍റെ പ​രാ​തി പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

പ​രി​ഭാ​ഷ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ യു​വ​തി​യു​ടെ മൊ​ഴി വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ഊ​ർ​ജി​ത​മാ​യ ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment