ഇ​ടീം മി​ന്ന​ലും ടൈ​റ്റി​ൽ മോ​ഷ​ൻ പോ​സ്റ്റ​ർ

കാ​ലാ​വ​സ്ഥ​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തീ​ർ​ത്തും ഹ്യൂ​മ​റി​ന് പ്രാ​ധാ​ന്യം ന​ൽ​കി അ​നൂ​പ്മേ​നോ​ൻ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, ഷീ​ലു ഏ​ബ്ര​ഹാം എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​നോ​ജ് പാ​ലോ​ട​ൻ സം​വി​ധാ​നം ചെ​യ്യ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ മോ​ഷ​ൻ പോ​സ്റ്റ​ർ റി​ലീ​സാ​യി.

ഇ​ടീം മി​ന്ന​ലും എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം അ​ബാം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഷീ​ലു ഏ​ബ്ര​ഹാം അ​വ​ത​രി​പ്പി​ച്ച് എ​ബ്ര​ഹാം മാ​ത്യു​വാ​ണ് നി​ർ​മി​ക്കു​ന്ന​ത്. അ​ബാം മൂ​വി​സി​ന്‍റെ പ​തി​നാ​ലാ​മ​ത് ചി​ത്ര​മാ​ണി​ത്. ഏ​റെ നാ​ളു​ക​ൾ​ക്ക് ശേ​ഷം കൃ​ഷ്ണ പൂ​ജ​പ്പു​ര​യു​ടെ തി​ര​ക്ക​ഥ​യി​ൽ എ​ത്തു​ന്ന ചി​ത്ര​മാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ബി.​കെ. ഹ​രി നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി അ​വാ​ർ​ഡ് ജേ​താ​വ്കൂ​ടി​യാ​യ പ്ര​കാ​ശ് ഉ​ള്ളേ​രി​യാ​ണ്. ഹ​രി​ഹ​ര​ൻ, ശ​ങ്ക​ർ മ​ഹാ​ദേ​വ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പാ​ടി​യി​രി​ക്കു​ന്ന​ത്.
കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും, അ​വ​രെ ചു​റ്റി​പ്പ​റ്റി​യു​മു​ള്ള ചി​ത്ര​ത്തി​ൽ അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, സി​ദ്ദീ​ഖ്, സെ​ന്തി​ൽ, സ​ജി​ൻ ചെ​റു​ക​യി​ൽ, സു​രേ​ഷ് കൃ​ഷ്ണ, മേ​ജ​ർ ര​വി, അ​പ​ർ​ണ​തി, എ​ൻ.​പി. നി​സ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ഛായാ​ഗ്ര​ഹ​ണം-മ​ഹാ​ദേ​വ​ൻ ത​മ്പി, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-അ​മീ​ർ കൊ​ച്ചി​ൻ, എ​ഡി​റ്റ​ർ-സി​യാ​ൻ ശ്രീ​കാ​ന്ത്, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ-ടി.​എം റ​ഫീ​ക്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-പ്ര​ജീ​ഷ് പ്ര​ഭാ​സ​ൻ, ക​ലാ​സം​വി​ധാ​നം-അ​ജ​യ് ജി ​അ​മ്പ​ല​ത്ത​റ, മേ​ക്ക​പ്പ്-ഷാ​ജി പു​ൽ​പ്പ​ള്ളി, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ-അ​രു​ൺ മ​നോ​ഹ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ഗ്രാ​ഷ് പി.​ജി, വി​എ​ഫ്എ​ക്സ്-​റോ​ബി​ൻ അ​ല​ക്സ്, സ്റ്റി​ൽ​സ്-ദേ​വ​രാ​ജ്, പി​ആ​ർ​ഒ- പി.​ശി​വ​പ്ര​സാ​ദ്, ഡി​സൈ​ൻ​സ്- മാ​ജി​ക് മൊ​മെ​ന്‍റ്സ്.

Related posts

Leave a Comment