ഇ​ല്ലി​ക്ക​ൽ റി​വ​ഞ്ച് ആ​ദ്യ പോ​സ്റ്റ​ർ പുറത്ത്

പ്ര​ണ​യ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു റി​വ​ഞ്ച് ത്രി​ല്ല​ർ. ഇ​ല്ലി​ക്ക​ൽ റി​വ​ഞ്ച് ആ​ദ്യ പോ​സ്റ്റ​ർ പു​റ​ത്ത്. എ ​ടി സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം തു​ള​സീ​ധ​ര​ൻ നി​ർ​മി​ച്ച് സ​ത്യ​ദാ​സ് കാ​ഞ്ഞി​രം​കു​ളം ര​ച​ന നി​ർ​വ​ഹി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​ല്ലി​ക്ക​ൽ റി​വ​ഞ്ച് എ​ന്ന സി​നി​മ​യു​ടെ ആ​ദ്യ പോ​സ്റ്റ​ർ, സു​ൽ​ത്താ​ൻ​ബ​ത്തേ​രി താ​ളൂ​ർ അ​ൾ​ട്ടി ബോ​സ് സ്റ്റു​ഡി​യോ​യി​ൽ പ്ര​കാ​ശി​ത​മാ​യി.

കോ​ള​ജ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത​ൾ വി​രി​യു​ന്ന ഒ​രു പ്ര​ണ​യ​ക​ഥ​യും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളും കോ​മ​ഡി​യും ആ​ക്ഷ​നും സ​മ​ന്വ​യി​പ്പി​ച്ച് അ​വ​ത​രി​പ്പി​ക്കു​ന്ന ത്രി​ല്ല​ർ ചി​ത്ര​മാ​ണ് ഇ​ല്ലി​ക്ക​ൽ റി​വ​ഞ്ച്.

ഉ​ട​ൻ ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കു​ന്ന ചി​ത്ര​ത്തി​ൽ പു​തു​മു​ഖ​ങ്ങ​ളോ​ടൊ​പ്പം മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു. വ​യ​നാ​ട്, ഊ​ട്ടി, മൈ​സൂ​ർ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ലൊ​ക്കേ​ഷ​ൻ. ബാ​ന​ർ- എ ​ടി സി​നി​മാ​സ്, ര​ച​ന, സം​വി​ധാ​നം – സ​ത്യ​ദാ​സ് കാ​ഞ്ഞി​രം​കു​ളം, നി​ർ​മാ​ണം- ഗോ​കു​ലം തു​ള​സീ​ധ​ര​ൻ, എ​ഡി​റ്റിം​ഗ്, ഛായാ​ഗ്ര​ഹ​ണം- വി​വേ​ക് വി​ൻ​സ​ന്‍റ്, സം​ഗീ​തം- ഗോ​പ​ൻ സാ​ഗ​രി, ഗാ​ന​ര​ച​ന- രാ​ജേ​ഷ് അ​റ​പ്പു​ര, വി​നോ​ദ് , അ​ജി​ത് ഊ​രൂ​ട്ട​മ്പ​ലം, ഗീ​താ ഭാ​സ്‌​ക​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- മ​ധു പി. ​നാ​യ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- അ​നീ​ഷ് ചീ​രാ​ൽ, ക​ല- രാ​കേ​ഷ് ചെ​റു​വ​ടി, ച​മ​യം- സ്റ്റെ​ഫി രൂ​പേ​ഷ്, ഡി​സൈ​ൻ​സ്- അ​നി​ൽ ചു​ണ്ടേ​ൽ, പി​ആ​ർ​ഒ- അ​ജ​യ് തു​ണ്ട​ത്തി​ൽ.

Related posts

Leave a Comment