ക​ട​പ്പു​റ​ത്തെ ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ; ന്യു​യോ​ർ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി അ​റ​സ്റ്റി​ൽ

ഹ​വാ​യ്: ബീ​ച്ചി​ൽ​നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ന്യു​യോ​ർ​ക്ക് സ്വ​ദേ​ശി ഹ​വാ​യി​യി​ൽ അ​റ​സ്റ്റി​ൽ. ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യേ​ണ്ട സ​മ​യ​ത്തു പു​റ​ത്തി​റ​ങ്ങി ബീ​ച്ചി​ൽ ക​റ​ങ്ങി​യ​തി​നാ​ണു കേ​സ്.

ഹ​വാ​യി​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ 14 ദി​വ​സ​ത്തെ ക്വാ​റ​ന്ൈ‍​റ​ൻ നി​ർ​ബ​ന്ധ​മാ​ണ്. ഇ​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ണ് 23-കാ​ര​ൻ കു​ടു​ങ്ങി​യ​തെ​ന്ന് ഹ​വാ​യ് ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

അ​റ​സ്റ്റി​ലാ​യ യു​വാ​വി​ന്‍റെ പേ​രു​വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മ​ല്ല. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​യാ​ൾ ന്യു​യോ​ർ​ക്കി​ൽ​നി​ന്നു ഹ​വാ​യി​യി​ൽ എ​ത്തി​യ​ത്. പി​ന്നാ​ലെ ഇ​യാ​ൾ നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ച​താ​യും ചി​ത്ര​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

അ​റ​സ്റ്റി​ലാ​യ യു​വാ​വി​ന്‍റെ പ്ര​തി​ക​ര​ണം ല​ഭ്യ​മ​ല്ല. ഹ​വാ​യ് സം​സ്ഥാ​ന​ത്ത് 638 കോ​വി​ഡ് കേ​സു​ക​ളും 17 മ​ര​ണ​ങ്ങ​ളു​മാ​ണ് ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment