മോ​ഹ​ൻ​ലാ​ലി​ന്‍റെ മാ​ത്യു അ​ണി​ഞ്ഞപോ​ലു​ള്ള ഷ​ർ​ട്ട് ഉ​ണ്ടോ..! ഓ​ണ​വി​പ​ണി​യി​ൽ താരമാകാൻ “ജ​യി​ല​ർ” ഷ​ർ​ട്ടു​ക​ൾ


തൃ​ശൂ​ർ: ‘ജ​യി​ല​ർ’ സി​നി​മ​യി​ൽ മോ​ഹ​ൻ​ലാ​ൽ ധ​രി​ച്ച വ്യ​ത്യ​സ്ത ഫാ​ഷ​നി​ലു​ള്ള ഷ​ർ​ട്ടുകൾ വൈ​റ​ൽ. സി​നി​മ​യി​റ​ങ്ങി ഒ​രാ​ഴ്ച ആ​കു​മ്പോ​ഴേ​ക്കും മോ​ഹ​ൻ​ലാ​ലി​ന്‍റെ മാ​ത്യു അ​ണി​ഞ്ഞപോ​ലു​ള്ള ഷ​ർ​ട്ട് ഉ​ണ്ടോ എ​ന്ന് ആ​രാ​ഞ്ഞ് യു​വാ​ക്ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള​വ​ർ എ​ത്തു​ന്നു​ണ്ടെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.

ര​ണ്ടേ ര​ണ്ട് സീ​നു​ക​ളി​ൽ മാ​ത്ര​മാ​ണ് മോ​ഹ​ൻ​ലാ​ൽ ഇ​ത്ത​രം ഷ​ർ​ട്ട് ധ​രി​ച്ച് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തെ​ങ്കി​ലും ആ ​ഷ​ർ​ട്ടു​ക​ളു​ടെ മാ​സ് ലു​ക്കാ​ണ് യു​വാ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത്.

ജ​യി​ല​ർ ഷ​ർ​ട്ടു​ക​ൾ തേ​ടി കൂ​ടു​ത​ൽ പേ​ർ എ​ത്തു​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ ഓ​ണ​ക്കോ​ടി വി​പ​ണി​യി​ൽ യു​വ​ത​ല​മു​റ​യെ ആ​ക​ർ​ഷി​ക്കാ​ൻ ജ​യി​ല​ർ ഷ​ർ​ട്ടു​ക​ൾ അ​ണി​നി​ര​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പ​ല ടെ​ക്സ്റ്റൈ​ൽ ഷോ​പ്പു​കാ​രും.

Jailer: 'ജയിലറി'ന്റെ ആവേശമടക്കാനാകുന്നില്ല, 'മാത്യു' ലുക്കിലുള്ള  ഫോട്ടോയുമായി മോഹൻലാല്‍

ജ​യി​ല​റി​ൽ മാ​ത്യു എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഇ​ൻ​ട്രൊ​ഡ​ക്ഷ​ൻ സീ​നി​ൽ മോ​ഹ​ൻ​ലാ​ൽ ധ​രി​ക്കു​ന്ന ലെ​പെ​ർ​ഡ് ഡി​സൈ​നോ​ടു കൂ​ടി​യ ഷ​ർ​ട്ട് പു​ലി​ത്തോ​ലി​ന്‍റെ ഡി​സൈ​നി​ൽ ഉ​ള്ള​താ​ണ്.

തൃ​ശൂ​രി​ന്‍റെ ത​ന​ത് ക​ല​യാ​യ പു​ലി​ക്ക​ളി​യു​ടെ ഡ്ര​സ് ഡി​സൈ​നി​ലു​ള്ള ഷ​ർ​ട്ടാ​ണി​ത്. സി​നി​മ​യു​ടെ ക്ലൈ​മാ​ക്സി​ൽ മോ​ഹ​ൻ​ലാ​ൽ അ​ണി​യു​ന്ന ഫ്ലോ​റ​ൽ പ്രി​ന്‍റ് ഉ​ള്ള കി​ടി​ല​ൻ ഷ​ർ​ട്ടും സി​നി​മ​യി​റ​ങ്ങി ആ​ദ്യ​ദി​വ​സം ത​ന്നെ ഹി​റ്റാ​യി​രു​ന്നു.

ഇ​ത്ത​രം ഷ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടും ധാ​രാ​ളം പേ​ർ ക​ട​ക​ളി​ൽ എ​ത്തു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ യു​വാ​ക്ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള പ​ല ന്യൂ​ജ​ൻ ടെ​ക്സ്റ്റൈ​ൽ ഷോ​റൂ​മു​ക​ളി​ലും ഇ​ത്ത​രം ഷ​ർ​ട്ടു​ക​ൾ ഷോ​റൂ​മു​ക​ൾ​ക്ക് മു​ന്നി​ൽ ഡി​സ്പ്ലേ ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment