ത​ക​ര്‍​ത്തെടാ ത​ക​ര്‍​ത്തു ഇ​ന്ന​ലെ നീ ​ത​ക​ര്‍​ത്തു മ​റി​ച്ചു..! മ​മ്മൂ​ക്ക ഓ​ടിവ​ന്നു കെ​ട്ടി​പ്പി‌​ടി​ച്ചു; ആ സംഭവത്തെക്കുറിച്ച് ജയറാം പറയുന്നു…

പൊ​ന്നി​യി​ൽ സെ​ൽ​വ​ൻ ട്രെ​യി​ല​ര്‍ ലോ​ഞ്ച് സ​മ​യ​ത്ത് എ​ന്തെ​ങ്കി​ലും ര​ണ്ട് വാ​ക്ക് പ​റ​യ​ണമെന്നു മാ​ത്ര​മേ പ​റ​ഞ്ഞി​രു​നു​ള്ളു.

പ​രി​പാ​ടി തു​ട​ങ്ങാ​ന്‍ അ​ൽ​പം വൈ​കി. ജ​യ​റാം സ്റ്റേ​ജി​ല്‍ എ​ന്തെ​ങ്കി​ലും വ്യ​ത്യ​സ്ത​മാ​യി ചെ​യ്യാ​മോ എ​ന്ന് മ​ണി​ര​ത്‌​നം ചോ​ദി​ച്ചു.

ക​ഥ പ​റ​ഞ്ഞാ​ല്‍ എ​നി​ക്ക് സാ​റി​നെ ത​ന്നെ അ​നു​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു.

വീ​ഡി​യോ ഹി​റ്റാ​യ​തോ​ടെ ഇ​പ്പോ​ള്‍ എ​വി​ടെ ചെ​ന്നാ​ലും മ​ണി​ര​ത്‌​ന​ത്തെ അ​നു​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ചെ​ന്നൈ​യി​ലെ പ​രി​പാ​ടി ക​ഴി​ഞ്ഞ് ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി ബ്രേ​ക്ക് ഫാ​സ്റ്റ് ക​ഴി​ക്കു​മ്പോ​ള്‍ ദാ ​വ​രു​ന്നു മ​മ്മൂ​ക്ക.

ഓ​ടി വ​ന്ന് കെ​ട്ടി​പ്പി​ടി​ച്ച് ത​ക​ര്‍​ത്തെടാ ത​ക​ര്‍​ത്തു ഇ​ന്ന​ലെ നീ ​ത​ക​ര്‍​ത്തു മ​റി​ച്ചു എ​ന്ന് പ​റ​ഞ്ഞു.

അ​ൽ​പം ക​ഴി​ഞ്ഞ് മ​മ്മൂ​ക്ക​യു​ടെ റൂ​മി​ല്‍ എ​ത്തി​യ​പ്പോ​ള്‍ പ്രൊജ​ക്ട​റി​ല്‍ ഇ​തുത​ന്നെ​യാ​ണ് അ​ദ്ദേ​ഹം പി​ന്നെ​യും ക​ണ്ട് ചി​രി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​ത്.

മ​ണി​ര​ത്‌​നം എ​ന്ത് ക​റ​ക്ടാ എ​ന്ന് പ​റ​ഞ്ഞ് പി​ന്നെ​യും ചി​രി​ക്കു​ക​യാ​ണ് മ​മ്മൂ​ക്ക. -ജ​യ​റാം

Related posts

Leave a Comment