ത​നി​ക്കു വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ൽ..! പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​യെ പീ​ഡി​പ്പി​ച്ചു; സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്; ഭ​ർ​ത്താ​വും ര​ണ്ട് മ​ക്ക​ളു​മു​ള്ള യു​വ​തി​യുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ…

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ ര​ണ്ട് സി​പി​എം നേ​താ​ക്ക​ൾ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി.

മു​ളി​യേ​രി ഈ​സ്റ്റ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​പി. ബാ​ബു​രാ​ജു​വി​നും ഡി​വൈ​എ​ഫ്ഐ പ​തി​യാ​ക്ക​ര മേ​ഖ​ലാ സെ​ക്ര​ട്ട​റി ടി.​പി. ലി​ജീ​ഷി​നു​മെ​തി​രെ​യാ​ണ് സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​മാ​യ യു​വ​തി പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്.

പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ബ​ലാ​ത്സം​ഗം, അ​തി​ക്ര​മി​ച്ചു ക​ട​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നീ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വും ര​ണ്ട് മ​ക്ക​ളു​മു​ള്ള യു​വ​തി​യാ​ണ് പ​രാ​തി​ക്കാ​രി.

മൂ​ന്നു മാ​സം മു​ൻ​പ് ബാ​ബു​രാ​ജ് വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

അ​തി​നു​ശേ​ഷം പ​ല പ്രാ​വ​ശ്യം ഭ​ർ​ത്താ​വി​നെ​യും നാ​ട്ടു​കാ​രെ​യും അ​റി​യി​ക്കു​മെ​ന്നു പ​റ​ഞ്ഞു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നും യു​വ​തി പ​റ​യു​ന്നു.

പി​ന്നീ​ട് ത​നി​ക്കു വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ പു​റ​ത്താ​ക്കാ​ക്കു​മെ​ന്നു പ​റ​ഞ്ഞ് ലി​ജീ​ഷും ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് പ​രാ​തി.

ത​നി​ക്ക് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വ​ട​ക​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്.

ഇ​രു​വ​രെ​യും പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യതായി വ​ട​ക​ര ഏ​രി​യ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Related posts

Leave a Comment