പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വിടുകയോ മറ്റോ വേണ്ടിവരും ! വിവാദത്തിനു തിരികൊളുത്തി എഴുത്തുകാരി കെ ആര്‍ ഇന്ദിരയുടെ കുറിപ്പ്

എഴുത്തുകാരി കെ ആര്‍ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തി വിട്ടിരിക്കുകയാണ് ഇപ്പോള്‍. അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പത്തൊമ്പത് ലക്ഷം പേര്‍ പുറത്തായതുമായി ബന്ധപ്പെട്ടാണ് പോസ്റ്റ്. ഇന്ത്യന്‍ പൗരര്‍ അല്ലാതാകുന്നവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിക്കുകയും സ്റ്റെറിലൈസ് ചെയ്യുകയും വേണമെന്നാണ് കെ.ആര്‍ ഇന്ദിര ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചത്.

‘മുസ്ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താനാണ് സ്റ്റെറിലൈസ് ചെയ്യുന്നതെന്നും പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വേണം മുസ്ലിംകളുടെ പ്രസവം നിര്‍ത്താനെന്നും കെ.ആര്‍ ഇന്ദിര ഫേസ്ബുക്കില്‍ കുറിച്ചു.’ പോസ്റ്റിനെതിരെ വന്‍ പ്രതിഷേധവും ഉയരുന്നുണ്ട്.

കെ.ആര്‍ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റ്;

ഇന്ത്യന്‍ പൗരര്‍ അല്ലാതാകുന്നവര്‍ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദരസ്നേഹികള്‍. അവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിക്കാം. വോട്ടും റേഷന്കാര്ഡും ആധാര്‍കാര്‍ഡും ഇല്ലാതെ. പെറ്റുപെരുകാതിരിക്കാന്‍ സ്റ്റെറിലൈസ് ചെയ്യുകയുമാവാം.

Related posts