വ​യ​നാ​ട്ടി​ൽ 25 കി​ലോ ക​ഞ്ചാ​വുമായി രണ്ടു യുവതികളടക്കം അഞ്ചുപേർ പോലീസ് പിടിയിൽ

കാ​ട്ടി​ക്കു​ളം: വ​യ​നാ​ട് ആ​ന്‍റി നാ​ർ​ക്കോ​ടി​ക് സ്ക്വാ​ഡും തി​രു​നെ​ല്ലി പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 25 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി. ര​ണ്ട് സ്ത്രീ​ക​ള​ട​ക്കം അ​ഞ്ച് പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. മാ​ന​ന്ത​വാ​ടി മൈ​സൂ​ർ റോ​ഡി​ൽ ബാ​വ​ലി ഫോ​റ​സ്റ്റ് ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

മൈ​സൂ​ർ നി​ന്നും മാ​ന​ന്ത​വാ​ടി​യി​ലേ​ക്കു​ള്ള ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സി​ലാ​യി​രു​ന്നു പ്ര​തി​ക​ൾ യാ​ത്ര ചെ​യ്തി​രു​ന്ന​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തെ​ല​ങ്കാ​ന സ്വ​ദേ​ശി​ക​ളാ​യ ഓം​കാ​രി വെ​ങ്ക​ടേ​ഷ് (24), റാ​വു​ല അ​ജേ​ഷ് (23), സ​ദാ​ന​ന്ദ രാ​യ​ര​ക്കു​ള(49), പു​ഷ്പ ചി​കാ​ട്ടി (31), സ​ത്യ (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

എ​സ്ഐ ര​തീ​ഷ് തെ​രു​വ​ത്ത് പി​ടി​ക, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മ രാ​യ ജി​തി​ൻ, ഷി​ന്‍റോ, റി​യാ​സ്, ലി​ൻ​സ്, ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​ഞ്ചാ​വ് വ​യ​നാ​ട്ടി​ലേ​ക്കാ​ണ​ന്നാ​ണ് സൂ​ച​ന. ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു

Related posts