തിന്മയുടെ മേൽ നന്മയുടെ വിജയം..! കൊച്ചിയിലെ പാ​പ്പാ​ഞ്ഞി​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ രൂ​പസാ​ദൃ​ശ്യം; പരാതിയുമായി ബിജെപി; ഒടുവിൽ…


കൊ​ച്ചി: പു​തു​വ​ര്‍​ഷ​പ്പി​റ​വി​ക്ക് ക​ത്തി​ക്കാ​ന്‍ കൊ​ച്ചി​ന്‍ കാ​ര്‍​ണി​വ​ലി​ല്‍ ഒ​രു​ക്കി​യ പാ​പ്പാ​ഞ്ഞി​യു​ടെ രൂ​പ​ത്തെ ചൊ​ല്ലി വി​വാ​ദം.

പാ​പ്പാ​ഞ്ഞി​യ്ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ രൂ​പ സാ​ദൃ​ശ്യ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ മു​ഖം മാ​റ്റി താ​ല്‍​കാ​ലി​ക​മാ​യി പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചു. ഫോ​ര്‍​ട്ട്‌​കൊ​ച്ചി പ​രേ​ഡ് ഗ്രൗ​ണ്ടി​ലാ​ണ് പാ​പ്പാ​ഞ്ഞി​യു​ടെ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​ത്.

ന​രേ​ന്ദ്ര മോ​ദിയു​ടെ രൂ​പ സാ​ദൃ​ശ്യ​മു​ണ്ടെ​ന്നും അ​തു​കൊ​ണ്ടു ത​ന്നെ പാ​പ്പാ​ഞ്ഞി​യെ ക​ത്തി​ക്കാ​നാ​വി​ല്ലെ​ന്നും ബി​ജെ​പി നി​ല​പാ​ടെ​ടു​ത്തു.

ഒ​ടു​വി​ല്‍ പോലീ​സ് ഇ​ട​പെ​ട്ട് ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്ന് പാ​പ്പാ​ഞ്ഞി​യു​ടെ രൂ​പം മാ​റ്റി നി​ര്‍​മി​ക്കാ​ന്‍ ധാ​ര​ണ​യാ​യി. തു​ട​ര്‍​ന്ന് കാ​ര്‍​ണി​വ​ല്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ ഓ​ദ്യോ​ഗി​ക​മാ​യി ഈ ​സം​ഭ​വ​ത്തി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

കൊ​ച്ചി​ന്‍ കാ​ര്‍​ണി​വ​ല്‍ സ​മി​തി​യാ​ണ് പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ര്‍. പു​തു വ​ര്‍​ഷ​ത്തി​നെ വ​ര​വേ​റ്റ് കൊ​ണ്ട് ഡി​സംബർ 31 ന് ​രാ​ത്രി ക​ത്തി​ക്കു​ന്ന​തി​നാ​ണ് പാ​പ്പാ​ഞ്ഞി​യെ ഒ​രു​ക്കു​ന്ന​ത്.

തി​ന്മ​യ്ക്കുമേ​ല്‍ ന​ന്മ വി​ജ​യി​ക്കു​ന്നു എ​ന്ന​താ​ണ് പാ​പ്പാ​ഞ്ഞി​യെ ക​ത്തി​ക്കു​ന്ന​തി​ലൂ​ടെ ന​ല്‍​കു​ന്ന സ​ന്ദേ​ശം. കൊ​ച്ചി​യു​ടെ പു​തു​വ​ര്‍​ഷാ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ക്ക​വും ഇ​തോ​ടെ​യാ​ണ്.

Related posts

Leave a Comment