94 ജീ​വ​ന​ക്കാ​ർ തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്നു, എ​ന്നാ​ൽ..! വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ്ര​ശ​ന​പ​രി​ഹാ​ര​ത്തി​ന്‌ ഭ​ര​ണ​കൂ​ടം വീ​ണ്ടും ശ്ര​മം ന​ട​ത്തു​ന്നു…

കോ​ട്ട​യം: ന​ഗ​രം ശു​ചീ​ക​രി​ക്കാ​ൻ പു​തി​യ ഏ​ജ​ൻ​സി വ​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ്ര​ശ​ന​പ​രി​ഹാ​ര​ത്തി​നാ​ണു ഭ​ര​ണ​കൂ​ടം വീ​ണ്ടും ശ്ര​മം ന​ട​ത്തു​ന്ന​ത്.

ന​ഗ​ര​ത്തി​ലെ മാ​ലി​ന്യം പു​റ​ന്പോ​ക്ക് ഭൂ​മി​യി​ലും ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ഴി​ച്ചു​മൂ​ടു​ന്നു​വെ​ന്നു​ള്ള ആ​രോ​പ​ണം നി​ല​നി​ൽ​കെ​യാ​ണു മാ​ലി​ന്യ​നീ​ക്ക​ത്തി​നു പു​തി​യ ഏ​ജ​ൻ​സി​യെ കൊ​ണ്ടു​വ​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യോ​ഗ​മാ​ണ് പു​തി​യ ഏ​ജ​ൻ​സി​യെ ശു​ചീ​ക​ര​ണ ചു​മ​ത​ല ഏ​ൽ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

നി​ല​വി​ൽ ന​ഗ​ര​സ​ഭ​യു​ടെ ഹ​രി​ത ക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്ക​ൽ, ഹ​രി​ത സ​ഹാ​യ സ്ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ക്ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്തു വ​ന്നി​രു​ന്ന​ത് ശു​ചി​ത്വ മി​ഷ​നും ഹ​രി​ത​കേ​ര​ള മി​ഷ​നും അം​ഗീ​ക​രി​ച്ച റോ​യ​ൽ അ​സോ​സി​യേ​റ്റ്സ് എ​ന്ന സ്ഥാ​പ​ന​മാ​യി​രു​ന്നു.

ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ത്തി അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ത​രം തി​രി​ക്കു​ക​യും സം​സ്ക​രി​ക്കു​ക​യും ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളാ​ണ് ന​ട​ന്നു വ​ന്നി​രു​ന്ന​ത്.

94 ജീ​വ​ന​ക്കാ​ർ തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ കാ​ല​ക്ര​മ​ത്തി​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം വേ​ണ്ട രീ​തി​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടാ​തെ വ​രു​ക​യും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​താ​ള​ത്തി​ലാ​കു​ക​യും ചെ​യ്തു. 65 പേ​രാ​യി അം​ഗ​ങ്ങ​ൾ കു​റ​യു​ക​യും ചെ​യ്തു.

ഇ​തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ​യി​ലെ മാ​ലി​ന്യ​പ്ര​ശ്നം രൂ​ക്ഷ​മാ​യി. ഇ​താ​ണു പു​തി​യ ഏ​ജ​ൻ​സി​യെ ഏ​ൽ​പ്പി​ക്കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​ത്.

ഇ​തി​ൻ പ്ര​കാ​രം ന​ഗ​ര​സ​ഭ ന​ൽ​കി​യ പ​ര​സ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​അ​പേ​ക്ഷ​യി​ൽ മേ​ൽ അ​ടു​ത്ത​ ദി​വ​സം ചേ​രു​ന്ന ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗം പു​തി​യ ഏ​ജ​ൻ​സി​യെ തീ​രു​മാ​നി​ക്കും.

ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നു ബ​ക്ക​റ്റ് കന്പോസ്റ്റ് അ​ട​ക്കം മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് പു​തി​യ ഏ​ജ​ൻ​സി​യെ ഉ​പ​യോ​ഗി​ച്ച് ന​ൽ​കാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം.

വീ​ടു​ക​ളി​ലെ​യും ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത​ക​ർ​മ സേ​ന ശേ​ഖ​രി​ക്കും. ഈ ​പ്ര​വ​ർ​ത്ത​നം കാ​ര്യ​മാ​യ രീ​തി​യി​ൽ ഏ​കോ​പി​പ്പി​ക്കാ​ൻ പു​തി​യ ഏ​ജ​ൻ​സി​ക്ക് നി​ർ​ദേ​ശം ന​ൽ​കും.

Related posts

Leave a Comment