ഓട്ടത്തിനിടെ ദേ​ഹാ​സ്വാ​സ്ഥ്യം അനുഭവപ്പെട്ട യാ​ത്ര​ക്കാ​രനെ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ഡ്രൈ​വ​റും ക​ണ്ട​ക്ട​റും

വ​ട​ക​ര: ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട യാ​ത്ര​ക്കാ​ര​ന് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​റും ക​ണ്ട​ക്ട​റും തു​ണ​യാ​യി. ഇ​രു​വ​രും ബ​സ് വ​ഴി​ക്കൊ​ന്നും നി​ര്‍​ത്താ​തെ രോ​ഗി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​തി​നാ​ല്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്യാ​നാ​യി.കോ​ഴി​ക്കോ​ട് നി​ന്നു വ​ട​ക​ര​ക്കു വ​രു​ന്ന ബ​സി​ല്‍ ന​ന്തി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് യാ​ത്ര​ക്കാ​ര​നാ​യ മ​യ്യ​ന്നൂ​രി​ലെ ഷം​സു​ദീ​ന് (46) ക​ല​ശ​ലാ​യ ത​ല​ക​റ​ക്ക​വും ത​ള​ര്‍​ച്ച​യും അ​നു​ഭ​വ​പ്പെ​ട്ട​ത്.

അ​വ​ശ നി​ല​യി​ലാ​യ അ​ദ്ദേ​ഹം കു​ടി​ക്കാ​ന്‍ വെ​ള്ളം ചോ​ദി​ച്ച​പ്പോ​ള്‍ ബ​സി​ല്‍ ക​രു​തി​യ വെ​ള്ളം ക​ണ്ട​ക്ട​ര്‍ പ്ര​സ​ന്ന​ന്‍ ന​ല്‍​കി. സ്ഥി​തി ഗു​രു​ത​ര​മാ​വു​മെ​ന്ന സം​ശ​യ​ത്താ​ല്‍ ഡ്രൈ​വ​ര്‍ ശ്രീ​ജി​ത്ത് ബ​സു​മാ​യി പ​യ്യോ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു കു​തി​ക്കു​ക​യാ​യി​രു​ന്നു. വ​ഴി​യി​ല്‍ ഇ​റ​ങ്ങേ​ണ്ട യാ​ത്ര​ക്കാ​രും ഇ​തി​നോ​ട് സ​ഹ​ക​രി​ച്ചു.

ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ര്‍ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ന്‍ കോ​ഴി​ക്കോ​ടേ​ക്ക് റ​ഫ​ര്‍ ചെ​യ്തു. ഷം​സു​ദീ​നെ ഇ​ക്ര ഹോ​സ്പി​റ്റ​ലി​ല്‍ ചി​കി​ത്സ​ക്ക് വി​ധേ​യ​നാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ഇ​ദ്ദേ​ഹം മൂ​ത്രാ​ശ​യ സം​ബ​ന്ധ​മാ​യ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യി​രു​ന്നു.

ഇ​തി​നു ശേ​ഷം ഭാ​ര്യ​യോ​ടും മ​ക​നോ​ടും ഒ​പ്പം കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ വ​ട​ക​ര​ക്കു വ​രു​മ്പോ​ഴാ​ണ് ത​ല ക​റ​ക്ക​വും ത​ള​ര്‍​ച്ച​യും അ​നു​ഭ​വ​പ്പെ​ട്ട​ത്. കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റു​ടെ​യും ക​ണ്ട​ക്ട​റു​ടെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് രോ​ഗി​ക്ക് ആ​ശ്വാ​സ​മാ​യ​ത്.

Related posts