പീഡനപരാതിയുമായി അയല്‍വാസിയായ യുവതി രംഗത്തെത്തി ! വിവാഹനിശ്ചയത്തലേന്ന് യുവാവ് അറസ്റ്റില്‍…

ലൈംഗിക പീഡനപരാതിയുമായി അയല്‍വാസിയായ ദളിത് യുവതി രംഗത്തെത്തിയതോടെ യുവാവിന്റെ വിവാഹനിശ്ചയം മുടങ്ങി.

ചങ്ങരംകുളത്തിന് സമീപം കോക്കൂര്‍ കണ്ണത്ത് വളപ്പില്‍ മുഹമ്മദ് അന്‍സറിനെ (27) ആണ് ചങ്ങരംകുളം പോലീസ് വിവാഹനിശ്ചയത്തലേന്ന് അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട് സ്വദേശിനിയായ ദളിത് യുവതി കുറച്ചുകാലമായി യുവാവിന്റെ വീടിന് സമീപത്താണ് താമസം.

അവിടെ വെച്ചുള്ള പരിചയം മുതലെടുത്ത് പീഡിപ്പിച്ചെന്നാണ് പരാതി. അറസ്റ്റിലായ യുവാവിനെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment