ഗാന്ധിനഗറിൽ മോഷണം വ്യാപകം; കശാ​പ്പി​നു നി​ർ​ത്തി​യി​രു​ന്ന അ​റ​വു​മാടുകളെയും കടത്തി; രണ്ടുലക്ഷം രൂപയുടെ നഷ്ടമെന്ന് ഉമട


ഗാ​ന്ധി​ന​ഗ​ർ: ​ഗാന്ധിനഗറിൽ മോഷണം വ്യാപകമാകുന്നു. കശാ​പ്പി​നു നി​ർ​ത്തി​യി​രു​ന്ന അ​റ​വു​മാ​ടു​കളെയും വിടില്ല. ഇ​റ​ച്ചി​വെ​ട്ടു​കാ​ര​നാ​യ ഗാ​ന്ധി​ന​ഗ​ർ സ്വ​ദേ​ശി ബേ​ബി​യു​ടെ മൂ​ന്നു മാ​ടു​ക​ളാ​ണു ചൊ​വാ​ഴ്ച രാ​ത്രി​യി​ൽ മോ​ഷ​ണം പോ​യ​ത്.

ഗാ​ന്ധി​ന​ഗ​ർ ക​വ​ല​യ്ക്കു സ​മീ​പ​മു​ള്ള ഒ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ലാ​ണ് അ​റ​വു​മാ​ടു​ക​ളെ കെ​ട്ടു​ന്ന​ത്. ഈ ​സ്ഥ​ല​ത്തി​നു ചു​റ്റു​മ​തി​ലും വാ​തി​ലും ഉ​ള്ള​താ​ണ്.

ജീ​വ​ന​ക്കാ​ർ ഗേ​റ്റ് പൂ​ട്ടി പോ​യ​തി​നു​ശേ​ഷം മ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ അ​റ​വു​മാ​ടു​ക​ളു​മാ​യി ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

റെ​യി​ൽ​വെ ലൈ​നി​ലൂ​ടെ അ​ടി​ച്ചി​റ ഭാ​ഗ​ത്തേ​ക്ക് എ​ത്തി​ച്ച​ശേ​ഷം മാ​ടു​ക​ളെ വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​യ​താ​യാ​ണു ക​രു​തു​ന്ന​ത്.

സ​മീ​പ​ത്തു​ള്ള പു​ര​യി​ട​ത്തി​ൽ നി​ന്നി​രു​ന്ന മാ​ടു​ക​ളെ നി​രീ​ക്ഷി​ക്കാ​ൻ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ഇ​വി​ടെ​നി​ന്നും മാ​ടു​ക​ളെ മോ​ഷ്ടി​ച്ചി​ല്ല. ര​ണ്ടു ല​ക്ഷം രൂ​പ​യി​ല​ധി​കം വി​ല​യു​ള്ള​താ​ണു മാ​ടു​ക​ൾ.

ഗാ​ന്ധി​ന​ഗ​ർ മേ​ഖ​ല​യി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ ആ​ശ​ങ്കാ​കു​ല​രാ​ണ്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് എ​സ്എ​ൻ​ഡി​പി ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത് മോ​ഷ്ടാ​ക്ക​ൾ പ​ണം അ​പ​ഹ​രി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം എം​സി റോ​ഡ​രി​കി​ലെ ഒ​ന്പ​തു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment