മുണ്ടക്കയത്തെ ഞെട്ടിച്ച് തുടർച്ചയായ രണ്ടാം കൊലപാതകം;ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും ക​ണ്‍​മു​ന്നി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊന്നു; കൊലപാതകത്തിലേക്ക് നയിച്ചത് വാ​ഹ​നം ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം


മു​ണ്ട​ക്ക​യം: വാ​ക്കു​ത​ർ​ക്ക​ത്തെ​തു​ട​ർ​ന്നു മു​ണ്ട​ക്ക​യ​ത്ത് അ​ർ​ധ​രാ​ത്രി​യി​ൽ ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും ക​ണ്‍​മു​ന്നി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊന്നു. പൈ​ങ്ങ​ണ​യി​ൽ ആ​ക്രി​ക്ക​ട ന​ട​ത്തു​ന്ന​ ബൈ​പ്പാ​സി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പ​ടി​വാ​തു​ക്ക​ൽ ആ​ദ​ർ​ശ് (32) ആ​ണ് കു​ത്തേ​റ്റു മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി 12നു ​ക​രി​നി​ലം പോ​സ്റ്റോ​ഫീ​സി​നു സ​മീ​പ​മു​ള്ള റോ​ഡി​ലാ​ണ് ആ​ദ​ർ​ശി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മു​ണ്ട​ക്ക​യം ക​രി​നി​ലം സ്വ​ദേ​ശി​യാ​യ ജ​യ​ൻ (ക്രി​മി​ന​ൽ ജ​യ​ൻ -43) ആ​ണ് ആ​ദ​ർ​ശി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ൾ​ക്കു വേ​ണ്ടി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
അ​ർ​ധ​രാ​ത്രി​യി​ൽ വാ​ഹ​നം ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ക്കു​റി​ച്ചു ചോ​ദി​ക്കു​ന്ന​തി​ന് ആ​ദ​ർ​ശ് ക്രി​മി​ന​ൽ ജ​യ​നു​മാ​യി സം​സാ​രി​ച്ചി​രു​ന്നു.

തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​ൽ ക്രി​മി​ന​ൽ ജ​യ​ൻ ആ​ദ​ർ​ശി​നെ കു​ത്തി​ക്കൊല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് മു​ണ്ട​ക്ക​യം പോ​ലീ​സ് പ​റ​ഞ്ഞു. മു​ണ്ട​ക്ക​യം എ​സ്എ​ച്ച്ഒ വി. ​ഷി​ബു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ട​യി​ൽ മു​ണ്ട​ക്ക​യ​ത്തു​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​ക​മാ​ണി​ത്. തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് മു​ണ്ട​ക്ക​യ​വും പ​രി​സ​രപ്ര​ദേ​ശ​വും. പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment