മൊബൈൽ സ്കാനിംഗ് കൈയോടെ പൊക്കി… സ്വകാര്യലാബിൽ സ്കാ​നിം​ഗി​നെ​ത്തി​യ സ്ത്രീ​യു​ടെ സ്വ​കാ​ര്യ​ദൃ​ശ്യം പകർത്തി ജീവനക്കാരൻ; എട്ടിന്‍റെ പണികൊടുത്ത് യുവതി

അ​ടൂ​ര്‍: സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗി​നെ​ത്തി​യ യു​വ​തി വ​സ്ത്രം മാ​റു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച റേ​ഡി​യോ​ഗ്രാ​ഫ​ര്‍ അ​റ​സ്റ്റി​ല്‍.

അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജം​ഗ്ഷ​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദേ​വി സ്‌​കാ​നിം​ഗ് സെ​ന്റ​റി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. റേ​ഡി​യോ​ഗ്രാ​ഫ​ര്‍ ക​ട​യ്ക്ക​ല്‍ ചി​ത​റ മാ​ത്ത​റ നി​ധീ​ഷ് ഹൗ​സി​ല്‍ അം​ജി​ത്താ​ണ് (24) അ​റ​സ്റ്റി​ലാ​യ​ത്.

ഏ​ഴം​കു​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗി​നാ​യാ​ണ് സ്ഥാ​പ​ന​ത്തി​ല്‍ എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് മു​റി​യി​ല്‍ ക​യ​റി വ​സ്ത്രം മാ​റു​ന്ന​തി​നി​ടെ​യാ​ണ് അം​ജി​ത്ത് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്ന​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

പെ​ണ്‍​കു​ട്ടി ബ​ഹ​ളം വ​യ്ക്കു​ക​യും പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം അം​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി വാ​ങ്ങി ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും മൊ​ബൈ​ല്‍​ഫോ​ണ്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. സം​ഭ​വം പു​റ​ത്ത​റി​യാ​തെ ഒ​ത്തു​തീ​ര്‍​പ്പി​നു ചി​ല ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നെ​ങ്കി​ലും പെ​ണ്‍​കു​ട്ടി വ​ഴ​ങ്ങി​യി​ല്ല.

ഇ​യാ​ള്‍ കൂ​ടു​ത​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന​റി​യാ​ന്‍ ഫോ​ണ്‍ സൈ​ബ​ര്‍​സെ​ല്ലി​നു കൈ​മാ​റു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ​മീ​പ​കാ​ല​ത്താ​ണ് ഈ ​സ്ഥാ​പ​നം അ​ടൂ​രി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്..

Related posts

Leave a Comment