ഭാ​ഗ്യ​ടി​ക്ക​റ്റ് എ​ടു​ത്ത​ത് കൊ​ച്ചി​ന്റെ കു​ടു​ക്ക പൊ​ട്ടി​ച്ച് ! ആ ​ഭാ​ഗ്യ​വാ​ന്‍ ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​നൂ​പ്…

തി​രു​വ​ന​ന്ത​പു​രം: 25 കോ​ടി രൂ​പ​യു​ടെ തി​രു​വോ​ണം ബ​മ്പ​ര്‍ അ​ടി​ച്ച ഭാ​ഗ്യ​വാ​നെ ക​ണ്ടെ​ത്തി. ശ്രീ​വ​രാ​ഹം സ്വ​ദേ​ശി അ​നൂ​പി​നാ​ണ് കോ​ടി​ക​ളു​ടെ ഭാ​ഗ്യം തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്. 30 വ​യ​സു​ള്ള അ​നൂ​പ് ഓ​ട്ടോ ഡ്രൈ​വ​റാ​ണ്.

ജോ​ലി​ക്കാ​യി മ​ലേ​ഷ്യ​യി​ലേ​ക്ക് പോ​കാ​ന്‍ ത​യാ​റെ​ടു​ക്കു​മ്പോ​ഴാ​ണ് തി​രു​വ​ന​ന്ത​പു​രം ശ്രീ​വ​രാ​ഹം സ്വ​ദേ​ശി അ​നൂ​പി​നെ തേ​ടി ഓ​ണം ബം​പ​റി​ന്റെ ഭാ​ഗ്യ​മെ​ത്തി​യ​ത്.

പ​ണം ഇ​ല്ലാ​ത്ത​തി​നാ​ല്‍ മ​ക​ന്റെ കു​ടു​ക്ക പൊ​ട്ടി​ച്ച് എ​ടു​ത്ത ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​ന​മ​ടി​ച്ച​തെ​ന്ന് അ​നൂ​പ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

പ​ഴ​വ​ങ്ങാ​ടി​യി​ലെ ഭ​ഗ​വ​തി ലോ​ട്ട​റി ഏ​ജ​ന്‍​സി​യി​ല്‍​നി​ന്ന് എ​ടു​ത്ത TJ 750605 ന​മ്പ​റി​നാ​ണ് ലോ​ട്ട​റി അ​ടി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് പ​ഴ​വ​ങ്ങാ​ടി​യി​ലെ ഭ​ഗ​വ​തി ലോ​ട്ട​റി ഏ​ജ​ന്‍​സി​യി​ല്‍​നി​ന്ന് ടി​ക്ക​റ്റ് എ​ടു​ത്ത​തെ​ന്ന് അ​നൂ​പ് പ​റ​ഞ്ഞു.

‘ബം​പ​ര്‍ അ​ടി​ച്ചെ​ന്നു വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ല. അ​റി​ഞ്ഞ ഉ​ട​ന്‍ ത​ന്നെ എ​ല്ലാ​വ​രെ​യും വി​ളി​ച്ച് അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് ടി​ക്ക​റ്റെ​ടു​ത്ത​ത്. അ​ന്‍​പ​ത് രൂ​പ കു​റ​വു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ടി​ക്ക​റ്റെ​ടു​ക്കേ​ണ്ട എ​ന്നു ക​രു​തി​യ​താ​ണ്. പി​ന്നെ കൊ​ച്ചി​ന്റെ കു​ടു​ക്ക​പൊ​ട്ടി​ച്ച പ​ണം കൊ​ണ്ടാ​ണ് ലോ​ട്ട​റി എ​ടു​ത്ത​ത്. ഒ​റ്റ ടി​ക്ക​റ്റേ എ​ടു​ത്തി​രു​ന്നു​ള്ളൂ.’ ബം​പ​ര്‍ ജേ​താ​വ് അ​നൂ​പ് പ​റ​ഞ്ഞു.

ത​ങ്ക​രാ​ജ് ലോ​ട്ട​റി ഏ​ജ​ന്‍​സി പ​ഴ​വ​ങ്ങാ​ടി​യി​ല്‍ വി​റ്റ ടി​ക്ക​റ്റാ​ണി​ത്. ഒ​ന്നാം സ​മ്മാ​ന ജേ​താ​വി​ന് 10% ഏ​ജ​ന്‍​സി ക​മ്മി​ഷ​നും 30% നി​കു​തി​യും കി​ഴി​ച്ച് ബാ​ക്കി 15.75 കോ​ടി ല​ഭി​ക്കും.

Related posts

Leave a Comment