പു​ഞ്ച​ക്കൊ​യ്ത്ത് പ്ര​തി​സ​ന്ധി​യി​ൽ

കോ​ട്ട​യം: ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല ഉ​ള്‍​പ്പെ​ടു​ന്ന അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ കൊ​യ്ത്തു​കാ​ലം തു​ട​ങ്ങി. 8120 ഏ​ക്ക​ര്‍ പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ജി​ല്ല​യി​ല്‍ കൃ​ഷി​യു​ള്ള​ത്. ഇ​തി​ല്‍ 1408 ഏ​ക്ക​റി​ല്‍ കൊ​യ്ത്ത് പൂ​ര്‍​ത്തി​യാ​യി. 4221 മെ​ട്രി​ക് ട​ണ്‍ നെ​ല്ല് സം​ഭ​രി​ച്ചു​ക​ഴി​ഞ്ഞു. 30 മി​ല്ലു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു കി​ലോ​യ്ക്ക് 30 രൂ​പ 12 പൈ​സ​യ്ക്കാ​ണ് സം​ഭ​രി​ക്കു​ന്ന​ത്.

നെ​ല്ലു​സം​ഭ​ര​ണം പു​രോ​ഗ​മി​ക്കു​മ്പോ​ള്‍ കൊ​യ്ത്ത് യ​ന്ത്ര​ത്തി​നു ക​ര്‍​ഷ​ക​ര്‍ ക്ഷാ​മം നേ​രി​ടു​ക​യാ​ണ്. അ​യ​ല്‍​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു കൂ​ടു​ത​ല്‍ കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ള്‍ എ​ത്തി​യി​ല്ലെ​ങ്കി​ല്‍ ജി​ല്ല​യി​ലെ കൊ​യ്ത്ത് തീ​രാ​ന്‍ ഇ​നി​യും സ​മ​യ​മെ​ടു​ക്കും.

ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല ഉ​ള്‍​പ്പെ​ടു​ന്ന അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലെ എ​ല്ലാ പാ​ട​ശേ​ഖ​ര​ത്തി​ലും കൊ​യ്ത്ത് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യി​ല്‍ മി​നി​മം 200 കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ലേ കൊ​യ്ത്ത് യ​ഥാ​സ​മ​യം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കൂ. ജി​ല്ല​യി​ല്‍​നി​ന്നും അ​യ​ല്‍ ജി​ല്ല​ക​ളി​ല്‍​നി​ന്നു​മാ​യി 75 കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ള്‍ എ​ത്തി​യി​ട്ടു​ണ്ട്. ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് 50 യ​ന്ത്ര​ങ്ങ​ളും എ​ത്തി​യി​ട്ടു​ണ്ട്. ഇ​നി​യും നൂ​റോ​ളം യ​ന്ത്ര​ങ്ങ​ള്‍ എ​ത്തേ​ണ്ട​തു​ണ്ട്. ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് ഇ​ത്ത​വ​ണ യ​ന്ത്ര​ങ്ങ​ള്‍ എ​ത്തു​ന്ന​തി​ല്‍ കു​റ​വു വ​ന്നി​ട്ടു​ണ്ട്.

ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു​ള്ള യ​ന്ത്ര​ങ്ങ​ള്‍ ഇ​ത്ത​വ​ണ ആ​ന്ധ്ര, തെ​ലു​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​യി. കേ​ര​ള​ത്തി​ല്‍ കി​ട്ടു​ന്ന​തി​ല്‍ കൂ​ടു​ത​ല്‍ വാ​ട​ക കി​ട്ടു​മ​മെ​ന്ന​തി​നാ​ലാ​ണ് അ​യ​ല്‍​സം​സ്ഥാ​ന​ത്തേ​ക്ക് യ​ന്ത്ര​ങ്ങ​ള്‍ പോ​യ​ത്. കേ​ര​ള​ത്തി​ല്‍ മ​ണി​ക്കൂ​റി​നു പ​ര​മാ​വ​ധി 2000-2100 രൂ​പ​യാ​ണ് ല​ഭി​ക്കു​ക. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​ഗ്രോ ഇ​ന്‍​ഡ​സ്ട്രീ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ​യും കൊ​യ്ത്ത് യ​ന്ത്ര​ത്തി​ല്‍ പ​ല​തും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മ​ല്ല. ഇ​വ ന​ന്നാ​ക്കു​ന്ന​തി​നും പ്ര​വ​ര്‍​ത്തി​ക്കു​ന്ന യ​ന്ത്ര​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നും നൂ​ലാ​മാ​ല​ക​ള്‍ ഏ​റെ​യാ​ണ്.

മു​ന്‍​കാ​ല​ത്ത് കോ​ട്ട​യം ന​ഗ​സ​ഭ​യ്ക്കു​വ​രെ കൊ​യ്ത്ത് യ​ന്ത്ര​മു​ണ്ടാ​യി​രു​ന്നു. ഇ​വ നാ​ട്ട​ക​ത്തെ സോ​ണ​ല്‍ ഓ​ഫീ​സി​നു പു​റ​കി​ല്‍ കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ക​യാ​ണ്. പു​തി​യ യ​ന്ത്ര​ങ്ങ​ള്‍ വാ​ങ്ങു​മെ​ന്ന് എ​ല്ലാ വ​ര്‍​ഷ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​റ​യു​മെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. യ​ന്ത്ര​ത്തി​നു ക്ഷാ​മം നേ​രി​ടു​ന്ന​തി​നൊ​പ്പം വേ​ന​ല്‍​മ​ഴ ശ​ക്ത​മാ​കു​ക​യും ചെ​യ്ത​തോ​ടെ ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.
സം​ഭ​ര​ണം വൈ​കു​ന്നു

നെ​ല്ല് സം​ഭ​ര​ണം വൈ​കു​ന്ന​ത് ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. മി​ക്ക പ​ട​ശേ​ഖ​ര​ങ്ങ​ളി​ലും കി​ഴി​വ് (താ​ര) ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് സം​ഭ​ര​ണം വൈ​കു​ന്ന​ത്. കൊ​യ്ത്ത് പൂ​ര്‍​ത്തി​യാ​യ പാ​ട​ശ​ഖ​ര​ങ്ങ​ളി​ല്‍ നെ​ല്ല് ക​യ​റി പോ​കാ​ത്ത​തി​നാ​ല്‍ പാ​ട​ത്ത് ത​ന്നെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ചി​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ കി​ഴി​വ് ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് ആ​ഴ്ച​ക​ളോ​ളം നെ​ല്ല് പാ​ട​ത്തു​ത​ന്നെ കെ​ട്ടി​ക്കി​ട​ന്ന​തി​നു ശേ​ഷ​മാ​ണ് ക​യ​റി​പോ​യ​ത്.

മി​ല്ലു​കാ​രു​ടെ വി​ല​പേ​ശ​ലി​നൊ​പ്പം സ​പ്ലൈ​കോ അ​ധി​കൃ​ത​രും പാ​ഡി മാ​ര്‍​ക്ക​റ്റിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും ത​ങ്ങ​ളെ ചൂ​ഷ​ണ​വി​ധേ​യ​രാ​ക്കാ​ന്‍ കൂ​ട്ടു​നി​ല്‍​ക്കു​ക​യാ​ണെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ പ്ര​ധാ​ന ആ​രോ​പ​ണം. 25 കി​ലോ കി​ഴി​വ് വ​രെ 100 ക്വി​ന്‍റ​ല്‍ നെ​ല്ല് സം​ഭ​രി​ക്കാ​നാ​യി മി​ല്ലു​കാ​ര്‍ ചോ​ദി​ച്ച പാ​ട​ശേ​ഖ​ര​ങ്ങ​ളു​ണ്ട്.
വേ​ന​ല്‍ മ​ഴ ശ​ക്ത​മാ​യ​തോ​ടെ മു​ഴു​വ​ന്‍ സ​മ​യ​വും നെ​ല്ല് സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​നാ​യി പാ​ട​ത്തു​ത​ന്നെ​യാ​ണ് ക​ര്‍​ഷ​ക​ര്‍ ക​ഴി​യു​ന്ന​ത്. വേ​ന​ല്‍​മ​ഴ ശ​ക്ത​മാ​യ​തി​നാ​ല്‍ നെ​ല്ല് പാ​ട​ത്തു​നി​ന്ന് ബ​ണ്ടി​ലേ​ക്ക് വാ​രി മാ​റ്റി സൂ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള​ത്.

വേ​ന​ല്‍​മ​ഴ ക​ര്‍​ഷ​ക​രു​ടെ നെ​ഞ്ചി​ല്‍ ഇ​ടി​ത്തീ

വേ​ന​ല്‍​മ​ഴ ശ​ക്ത​മാ​യ​തോ​ടെ നെ​ല്ല് സം​ര​ക്ഷി​ക്കാ​നാ​യി എ​പ്പോ​ഴും പാ​ട​ത്തു​ത​ന്നെ ക​ഴി​യേ​ണ്ടു​ന്ന സ്ഥി​തി​യാ​ണ് ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള​ത്. ക​ല്ല​റ മൂ​ണ്ടാ​റി​ലും മ​റ്റും വാ​ഹ​നം എ​ത്താ​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ വ​ള്ള​ത്തി​ല്‍ ക​യ​റ്റി​വേ​ണം നെ​ല്ല് റോ​ഡി​ലെ​ത്തി​ക്കാ​ന്‍. ഒ​രു ക്വി​ന്‍റ​ല്‍ നെ​ല്ല് ലോ​റി വ​രു​ന്നി​ട​ത്ത് എ​ത്തി​ക്കാ​നാ​യി 300 രൂ​പ​യി​ല​ധി​കം ന​ല്‍​ക​ണം. കൊ​യ്‌​തെ​ടു​ത്ത നെ​ല്ല് കാ​ത്തു​സൂ​ക്ഷി​ക്കാ​നാ​യി മ​ഴ​യും വെ​യി​ലും കൊ​ണ്ട് ദി​വ​സ​ങ്ങ​ളാ​യി പാ​ട​ത്ത് തു​ട​രു​ക​യാ​ണ് പ​ല​യി​ട​ത്തും ക​ര്‍​ഷ​ക​ര്‍.

മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ കൊ​യ്ത്ത് ക​ഴി​ഞ്ഞാ​ല്‍ പ​ര​മാ​വ​ധി ഒ​രാ​ഴ്ച​യ്ക്ക​കം നെ​ല്ല് ക​യ​റി​പ്പോ​കാ​റാ​ണ് പ​തി​വെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. സം​ഭ​ര​ണം ഇ​നി​യും വൈ​കി​യാ​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍ തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ക​ര്‍​ഷ​ക​ര്‍.

Related posts

Leave a Comment