വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു കയറി വീട്ടമ്മയെ പീഡിപ്പിച്ചു; ശബ്ദം ഉണ്ടാക്കാതിരിക്കാൻ വാ​യി​ല്‍ തു​ണിതി​രു​കി; നാൽപത്തിയഞ്ചുകാരൻ മണവാട്ടിയെ കുരുക്കി പോലീസ്

പ​ന്ത​ളം: ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്തു വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ട​മ്മ​യു​ടെ വാ​യി​ല്‍ തു​ണി തി​രു​കി ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍.

പ​ന്ത​ളം ക​ട​യ്ക്കാ​ട് കു​മ്പ​ഴ വീ​ട്ടി​ല്‍ ഷാ​ജി​യാ​ണ് (മ​ണ​വാ​ട്ടി – 45) അ​റ​സ്റ്റി​ലാ​യ​ത്.ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

മ​റ്റാ​രു​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ള്‍ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

ശ​ബ്ദ​മു​ണ്ടാ​ക്കാ​തി​രി​ക്കാ​ന്‍ വാ​യി​ല്‍ തു​ണി തി​രു​കി​യെ​ന്നും പ​രാ​തി​യി​ലു​ണ്ട്. ഭീ​തി​യി​ലാ​യ വീ​ട്ട​മ്മ വി​വ​രം പു​റ​ത്താ​രോ​ടും പ​റ​ഞ്ഞി​ല്ല. എ​ന്നാ​ല്‍ തി​ങ്ക​ളാ​ഴ്ച ഇ​യാ​ള്‍ വീ​ണ്ടു​മെ​ത്തി.

താ​ന്‍ കാ​റു​മാ​യി വീ​ണ്ടും വ​രു​മെ​ന്നും ഒ​പ്പം വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ പ​രി​ഭ്രാ​ന്ത​യാ​യ ഇ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

എ​സ്എ​ച്ച്ഒ ശ്രീ​കു​മാ​റും പോ​ലീ​സ് സം​ഘ​വും അ​ടൂ​രി​ല്‍ നി​ന്നാ​ണ് ഷാ​ജി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

Related posts

Leave a Comment