ഭാര്യ പ്രസവത്തിന് ആശുപത്രിയിൽ; വീട്ടിലെത്തിയ ബന്ധുക്കളായ സഹോദരികളെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

ktm-arrest-lക​ടു​ത്തു​രു​ത്തി: സ​ഹോ​ദ​ര​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​നി​ക​ളെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബ​ന്ധു​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു. ക​ടു​ത്തു​രു​ത്തി ചി​താ​ന്തി​യേ​ൽ താ​മ​സി​ക്കു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ സ​നോ​ജ് (32) ആ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. പ​തി​നൊ​ന്നും പ​ന്ത്ര​ണ്ടും വ​യ​സു​ള്ള പെ​ണ്‍​ക്കു​ട്ടി​ക​ളാ​ണ് ഇ​യാ​ളു​ടെ ഉ​പ​ദ്ര​വ​ത്തി​ന് ഇ​ര​യാ​യ​ത്.

പ്ര​തി​യു​ടെ ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ളാ​ണ് പെ​ണ്‍​ക്കു​ട്ടി​ക​ൾ. പ്ര​തി​യു​ടെ ഭാ​ര്യ പ്ര​സ​വ​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ്. ഈ ​സ​മ​യ​ത്ത് പ്ര​തി​യു​ടെ വീ​ട്ടി​ലെ നാ​യ​ക്കു​ട്ടി​ക്ക് തീ​റ്റ ന​ൽ​കാ​നെ​ത്തി​യ പെ​ണ്‍​ക്കു​ട്ടി​ക​ളെ വീ​ടി​ന​ക​ത്തേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു പോ​യാ​ണ് ഇ​യാ​ൾ പീ​ഡ​നം ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച്ച​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്.

പ്ര​തി ത​ങ്ങ​ളെ ഉ​പ​ദ്ര​വി​ച്ച കാ​ര്യം പെ​ണ്‍​ക്കു​ട്ടി​ക​ളി​ലൊ​രാ​ൾ അ​മ്മ​യെ  അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ വാ​ർ​ഡ് മെ​ന്പ​റെ​യും മെ​ന്പ​ർ ക​ടു​ത്തു​രു​ത്തി പോ​ലീ​സി​നെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഭാ​ര്യ​യ്ക്കൊ​പ്പ​മാ​യി​രു​ന്ന പ്ര​തി​യെ ഇ​വി​ടെ നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts