പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ അ​പ്പീ​ൽ:  ഇ​തു​വ​രെ ല​ഭി​ച്ച​തു 4000 അ​പേ​ക്ഷ​ക​ൾ

തൃ​ശൂ​ർ: പ്ര​ള​യ​ത്തി​ൽ ജി​ല്ല​യി​ൽ വീ​ടു​ക​ൾ​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ടം സം​ബ​ന്ധി​ച്ച് ഇ​ന്ന​ലെ വ​രെ ക​ള​ക്ടറേറ്റി​ൽ ല​ഭി​ച്ച​ത് നാ​ലാ​യി​ര​ത്തി​ല​ധി​കം അ​പ്പീ​ൽ അ​പേ​ക്ഷ​ക​ൾ. അ​ർ​ഹ​തപ്പട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​നു​ള​ള അ​പേ​ക്ഷ, വീ​ടി​നു​ണ്ടാ​യ നാ​ശ​ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് സം​ബ​ന്ധി​ച്ച് അ​പേ​ക്ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് സ്വീ​ക​രി​ച്ച​ത്. നാ​ശ​ന​ഷ്ടം സം​ബ​ന്ധി​ച്ച അ​പ്പീ​ൽ അ​പേ​ക്ഷ ഇ​ന്നു വൈ​കീ​ട്ട് അ​ഞ്ചുവ​രെ ക​ള​ക്ടറേറ്റി​ൽ സ്വീ​ക​രി​ക്കും.

താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ൽ നാ​ശ​ന​ഷ്ടം സം​ബ​ന്ധി​ച്ച ക​ണ​ക്കെ​ടു​പ്പി​നെ സം​ബ​ന്ധി​ച്ച അ​പ്പീ​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള​ള അ​വ​സ​ര​മാ​ണ് ക​ള​ക്ട​റേ​റ്റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​അ​പ്പീ​ൽ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​തി​നു​ശേ​ഷം വീ​ടു​ക​ൾ​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ടം സം​ബ​ന്ധി​ച്ച അ​ന്തി​മ ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​ക.

Related posts