കണ്ണിറുക്കല്‍ ഏറ്റു ! സോഷ്യല്‍ മീഡിയയില്‍ ഓരോ പോസ്റ്റിനും പ്രിയാ വാര്യര്‍ വാങ്ങുന്നത് എട്ടുലക്ഷം വീതം; മുന്‍നിര ബോളിവുഡ് താരങ്ങള്‍ പോലും ഇക്കാര്യത്തില്‍ പ്രിയയ്ക്കു പിന്നില്‍…

 

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഒരൊറ്റ ഗാനത്തോടെ ലോകപ്രശസ്തയായ പെണ്‍കുട്ടിയാണ് പ്രിയാ പ്രകാശ് വാര്യര്‍. പാട്ടില്‍ പ്രിയയുടെ കണ്ണിറുക്കല്‍ ലോകമെമ്പാടുമുള്ള യുവാക്കളെയാണ് കറക്കി വീഴ്ത്തിയത്. ഇതോടെ ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമിലും പ്രിയയുടെ ആരാധകരുടെ എണ്ണം കുതിച്ചു കയറി. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് അമ്പതു ലക്ഷം ആരാധകരാണ് ലോകമെമ്പാടുമായി പ്രിയയെ പിന്തുടരാന്‍ തുടങ്ങിയത്.


പ്രിയയുടെ ഓരോ പോസ്റ്റിനും ലക്ഷക്കണക്കിന് ലൈക്കുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.ലഭിക്കുന്ന കമന്റുകളുടെ എണ്ണം കണക്കാക്കിയാല്‍ ഏറ്റവുമധികം ആളുകള്‍ ഫോളോ ചെയ്യുന്ന വ്യക്തിയായ സെലീനാ ഗോമസിനൊപ്പം നില്‍ക്കും.ഈയൊരു ജനപ്രീതിയില്‍ വന്‍ ബിസിനസ് സാധ്യതകണ്ടു കൊണ്ട് നിരവധി പ്രമുഖ ബ്രാന്‍ഡുകളാണ് പ്രിയയെ തേടിയെത്തിരിക്കുന്നത്. സിനിമയിലൂടെ മാത്രമല്ല ഇന്‍സ്റ്റഗ്രാമിലെ ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗിലൂടെ ലക്ഷങ്ങള്‍ നേടാനും ഇപ്പോള്‍ പ്രിയയ്ക്ക് വഴി തെളിഞ്ഞിരിക്കുകയാണ്.

വണ്‍പ്ലസ് മൊബൈലിന്റേതുള്‍പ്പെടെ പല പ്രൊമോഷണല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും ഇതിനോടകം പ്രിയയുടെ പേജില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. പ്രിയ ഒരു പോസ്റ്റിന് എട്ടുലക്ഷം രൂപയാണ് വാങ്ങുന്നതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഗബ്ബാര്‍ സിംഗ് എന്ന ട്വിറ്റര്‍ പേജിലാണ് ഈ വിവരം പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഈ വാര്‍ത്ത ശരിയാണെങ്കില്‍ സോഷ്യല്‍മീഡിയയില്‍ മുന്‍ നിര ബോളിവുഡ് താരങ്ങളേക്കാള്‍ ചിലവേറിയ താരമായി മാറും പ്രിയ. അതിനുള്ള കാരണവും പ്രിയയുടെ ആരാധക ശക്തി തന്നെയാണ്. അഡാര്‍ ലവിലെ കണ്ണിറുക്കല്‍ ഇതിനകം കോടിക്കണക്കിന് ആളുകളാണ് കണ്ടു കഴിഞ്ഞത്. കേരളത്തില്‍ നടക്കുന്ന പല പൊതുപരിപാടികളിലും പ്രിയ സജീവമാകുകയാണ്.

Related posts