ടെലികോം മേഖലയ്ക്ക് സമാശ്വാസ പാക്കേജ് വേണം: രവിശങ്കർ പ്രസാദ്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റി​ൽ ടെ​ലി​കോം മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ പാ​ക്കേ​ജ് വേ​ണ​മെ​ന്ന് വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്. കു​റ​ഞ്ഞ ലൈ​സ​ൻ​സ് ഫീ​സ്, ജി​എ​സ്ടി 18 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 12 ശ​ത​മാ​ന​മാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ജി​എ​സ്ടി​യി​ൽ മാ​റ്റം വ​ന്നാ​ൽ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ബി​ല്ലി​ൽ ആ ​കു​റ​വു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് ജി​എ​സ്ടി കൗ​ണ്‍സി​ൽ ആ​ണ്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഡി​ജി​റ്റ​ൽ ഇ​ന്ത്യ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ഡാ​റ്റാ താ​രി​ഫി​ൽ ഇ​നി​യും കു​റ​വ് വ​ന്നേ പ​റ്റൂ. 5ജി ​നെ​റ്റ്‌​വ​ർ​ക്ക് എ​ത്തു​ന്പോ​ഴും ഡാ​റ്റാ താ​രി​ഫു​ക​ൾ എ​ല്ലാ​വ​ർ​ക്കും താ​ങ്ങാ​ൻ ക​ഴി​യു​ന്ന​താ​ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ആ​ഗ്ര​ഹം. ക​ന്പ​നി​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​നു ന​ല്കു​ന്ന ലൈ​സ​ൻ​സ് ഫീ​സി​ൽ 25 ശ​ത​മാ​നം ഇ​ള​വ് ന​ല്ക​ണ​മെ​ന്നാ​ണ് ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന്‍റെ ആ​ഗ്ര​ഹം.

Related posts