കു​ളികഴിഞ്ഞെത്തിയപ്പോൾ ന​ഷ്ട​മാ​യ​ത് ആ​റേ​കാ​ൽ കോ​ടി​യു​ടെ മോ​തി​രം; ആ​ഡം​ബ​ര ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി യു​വ​തി; ഒ​ടു​വി​ൽ മോ​തി​രം കി​ട്ടിയ സ്ഥ​ലം കണ്ടോ..!

പാ​രീ​സ്: ആ​ഡം​ബ​ര​ഹോ​ട്ട​ലി​ൽ​നി​ന്നു കാ​ണാ​താ​യ ആ​റേ​കാ​ൽ കോ​ടി രൂ​പ വി​ല​വ​രു​ന്ന മോ​തി​രം വാ​ക്വം ക്ലീ​ന​റി​ൽ​നി​ന്നു ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച പാ​രീ​സി​ലെ റി​റ്റ്സ് ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത മ​ലേ​ഷ്യ​ൻ ബി​സി​ന​സ് വ​നി​ത​യു​ടെ പ്ലാ​റ്റി​ന​ത്തി​ൽ തീ​ർ​ത്ത വ​ജ്ര​മോ​തി​ര​മാ​ണു ന​ഷ്ട​പ്പെ​ട്ട​ത്.

7.5 ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 6.25 കോ​ടി രൂ​പ) വി​ല​വ​രു​ന്ന മോ​തി​രം വെ​ള്ളി​യാ​ഴ്ച ഷോ​പ്പിം​ഗി​നു പോ​കു​ന്ന​തി​നു മു​ന്പാ​യി ഹോ​ട്ട​ൽ മു​റി​യി​ലെ മേ​ശ​പ്പു​റ​ത്ത് ഈ​രി​വ​ച്ചു​വെ​ന്നാ​ണു വ​നി​ത പ​റ​ഞ്ഞ​ത്.

തി​രി​ച്ചു​വ​ന്ന​പ്പോ​ൾ ക​ണ്ടി​ല്ല. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ മോ​തി​രം മോ​ഷ്‌​ടി​ച്ചി​രി​ക്കാം എ​ന്നാ​രോ​പി​ച്ച് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ അ​രി​ച്ചു​പെ​റു​ക്കി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ വാ​ക്വം ക്ലീ​ന​റി​ന്‍റെ ബാ​ഗി​ൽ​നി​ന്നു മോ​തി​രം ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment