കണ്ണിറുക്കലില്‍ പ്രിയ വാര്യരെ കടത്തിവെട്ടി ഷക്കീല ! കിന്നാരത്തുമ്പിയുടെ കണ്ണിറുക്കല്‍ കണ്ട് കണ്ണുതള്ളി ആരാധകര്‍; വീഡിയോ വൈറലാകുന്നു…

ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകം കീഴടക്കിയ പെണ്‍കുട്ടിയാണ് പ്രിയ വാര്യര്‍. അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനരംഗമാണ് പ്രിയയെ ചെറുപ്പക്കാരുടെ ആവേശമാക്കിയത്.

പ്രിയ വാര്യരുടെ കണ്ണിറുക്കിയുള്ള ഗണ്‍ഷോട്ടിന്റെ ഡബ് മാഷുകളുമായി പിന്നീട് പലരും രംഗത്തെത്തി. ഇപ്പോഴിതാ പ്രിയാ വാര്യരെ പോലും കടത്തി വെട്ടുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ആരാധകരുടെ രോമാഞ്ചമായ ഷക്കീലയാണ് പ്രിയയുടെ കണ്ണിറുക്കലിനെ അനുകരിച്ചത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഷക്കീല പ്രിയയെ അനുകരിച്ചത്. അവതാരകന്റെ ആവശ്യപ്രകാരമായിരുന്നു താരത്തിന്റെ ശ്രമം.എന്തായാലും സംഭവം തകര്‍ത്തു.

വീഡിയോ കണ്ട നിരവധിപേര്‍ ഷക്കീലയെ അഭനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരു കാലത്ത് ബി ഗ്രേഡ് സിനിമകളില്‍ തരംഗമായിരുന്ന ഷക്കീല ഇപ്പോള്‍ മുഖ്യധാരാ സിനിമകളില്‍ സജീവമാണ്.

Related posts