ശാലുമേനോന്റെ അശ്ലീല വീഡിയോ പുറത്തുവിട്ടത് സരിതാ നായരോ? ബിജുവുമായുള്ള ശാലുവിന്റെ ബന്ധം തെറ്റിക്കാനെന്ന് സൂചന, പഴയ കഥകള്‍ വീണ്ടും പുറത്തുവരുന്നു

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതോടെ പഴയ കഥകള്‍ ഓരോന്നായി പുറത്തുവരികയാണ്. സീരിയല്‍ നടിയും വിവാദ നായികയുമായിരുന്ന ശാലുമേനോനുമായുള്ള ബിജു രാധാകൃഷ്ണന്റെ ബന്ധങ്ങളാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തയില്‍ നിറയുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ശാലുമേനോന്റേതെന്ന പേരില്‍ പുറത്തിറങ്ങിയ അശ്ലീല വീഡിയോയ്ക്ക് പിന്നില്‍ സരിതാ നായര്‍ക്ക് പങ്കുണ്ടെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.

ഏതാനും സെക്കന്‍ഡുകള്‍ മാത്രം നീണ്ടു നില്ക്കുന്ന വീഡിയോ മൊബൈല്‍ ക്യാമറയിലാണ് ഷൂട്ട് ചെയ്തിരിയ്ക്കുന്നത്. ഏതോ ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്ന് പശ്ചത്തലത്തില്‍ നിന്നും മനസിലാകുന്ന രീതിയിലായിരുന്നു വീഡിയോ. വിദേശത്തു നിന്നാണ് ഇത് യൂട്യുബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വന്ന ശാലു ഏറെ നാളായി സീരിയലുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. യുവജനോത്സവവേദികളില്‍ നിന്നാണ് ശാലു വെള്ളിത്തിരയിലെത്തുന്നത്. കവര്‍ സ്റ്റോറി, സംഭവാമി യുഗേ യുഗേ, വക്കാലത്ത് നാരായണന്‍ കുട്ടി തുടങ്ങിയ സിനിമകളിലും ഈ താരം അഭിനയിച്ചിട്ടുണ്ട്.

ഇതിനിടെയാണ് ശാലു സോളാര്‍ കേസില്‍ അറസ്റ്റിലാകുന്നത്. ശാലു നിര്‍മിച്ച മൂന്നു കോടി വില വരുന്ന വീട് പണിയാനുള്ള പണം നല്കിയത് ബിജുവാണെന്ന് സരിത ആരോപിച്ചിരുന്നു. തങ്ങള്‍ തമ്മില്‍ തെറ്റിയതിനു പിന്നില്‍ ശാലുവിന്റെ ഇടപെടലാണെന്നും സരിത പറയുന്നു. ബിജു അറസ്റ്റിലാകുന്നതിന് തലേന്ന് രക്ഷപ്പെട്ടത് ശാലുവിന്റെ കാറിലായിരുന്നു. പിന്നീട് ബിജുവിനെ അറിയില്ലെന്ന് ശാലു പറഞ്ഞെങ്കിലും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ വാദങ്ങള്‍ ദുര്‍ബലമായി. കഴിഞ്ഞവര്‍ഷം ശാലു വിവാഹ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു.

Related posts