ഇനി വട്ടം കറങ്ങി ആരും ചുറ്റേണ്ട..! ഒ​ടു​വി​ൽ‌ മ​ട്ട​ന്നൂ​രി​ൽ കണ്ണൂർ വി​മാ​ന​ത്താ​വ​ളത്തിലേക്കുള്ള ദി​ശാ​ബോ​ർ​ഡ് സ്ഥാ​പി​ച്ചു

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നു വ​ഴി​കാ​ട്ടി​യു​ള്ള ദി​ശാ​ബോ​ർ​ഡ് സ്ഥാ​പി​ച്ചു. വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് ആ​റു മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ട്ട​ന്നൂ​ർ ജം​ഗ്ഷ​നി​ൽ ബോ​ർ​ഡ്‌ സ്ഥാ​പി​ച്ച​ത്.

വി​മാ​ന​ത്താ​വ​ള ന​ഗ​ര​മാ​യ മ​ട്ട​ന്നൂ​രി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ വ​ഴി​യ​റി​യാ​തെ വ​ട്ടം ക​റ​ങ്ങു​ന്ന​ത് പ​തി​വാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള ക​വാ​ട​ത്തി​ലേ​ക്ക് മ​ട്ട​ന്നൂ​ർ ടൗ​ണി​ൽ നി​ന്നു ര​ണ്ടു കി​ലോ മീ​റ്റ​ർ ദൂ​രം മാ​ത്ര​മു​ള്ള​പ്പോ​ൾ വ​ഴി തെ​റ്റി കി​ലോ​മീ​റ്റ​റോ​ളം കൂ​ടു​ത​ൽ സ​ഞ്ച​രി​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ, ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ന്ന വ​ഴി കാ​ട്ടു​ന്ന ഒ​രു ബോ​ർ​ഡ് പോ​ലും ടൗ​ണി​ൽ സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​ത് ജ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്നെ​ത്തു​ന്ന​വ​രാ​ണ് കൂ​ടു​ത​ലാ​യും വ​ട്ടം ക​റ​ങ്ങു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കാ​ൻ ഇ​രി​ട്ടി ഭാ​ഗ​ത്തു നി​ന്നും ത​ല​ശേ​രി ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് മ​ട്ട​ന്നൂ​ർ – ഇ​രി​ട്ടി റോ​ഡ്‌ ഇം​ഗ്ഷ​നി​ലെ​ത്തു​മ്പോ​ൾ വ​ഴി തെ​റ്റു​ന്ന​ത്.

ക​ണ്ണൂ​ർ ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് കാ​ണു​ന്ന​തി​നു വാ​യാ​ന്തോ​ട് ടൗ​ണി​ൽ മാ​ത്ര​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള വ​ഴി കാ​ട്ടി​യു​ള​ള ബോ​ർ​ഡ് അ​ധി​കൃ​ത​ർ സ്ഥാ​പി​ച്ചി​രു​ന്ന​ത്. ദി​ശാ ബോ​ർ​ഡ് സ്ഥാ​പി​ക്കാ​തെ വ​ന്ന​തോ​ടെ ജ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ മ​ട്ട​ന്നൂ​ർ – ഇ​രി​ട്ടി റോ​ഡ് ജം​ഗ്ഷ​നി​ൽ ദി​ശാ​ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്.

Related posts