ബി​ഹാ​റി​ല്‍ ആ​റു​വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് പ​തി​ന​ഞ്ചു​കാ​ര​ന്‍ ! പ്ര​തി അ​റ​സ്റ്റി​ല്‍

ബി​ഹാ​റി​ലെ ഗോ​പാ​ല്‍​ഗ​ഞ്ചി​ല്‍ ആ​റു​വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം.

സ​ര​ഫ്ര ബ​സാ​റി​ലെ വീ​ട്ടു​മു​റ്റ​ത്ത് കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ ആ​ണ് കൗ​മാ​ര​ക്കാ​ര​ന്‍ സ​മീ​പ​ത്തെ ക​രി​മ്പി​ന്‍​തോ​ട്ട​ത്തി​ല്‍ കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​ത്.

സ​മീ​പ​വാ​സി​യാ​യ പ​തി​ന​ഞ്ചു​കാ​ര​നാ​ണ് പ്ര​തി. അ​തി​ക്ര​മ​ത്തെ​ത്തു​ട​ര്‍​ന്ന് അ​വ​ശ​നി​ല​യി​ലാ​യ കു​ഞ്ഞ് വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് അ​മ്മ വി​വ​ര​മ​റി​ഞ്ഞ​ത്.

ഒ​പ്പം ക​ളി​ച്ചി​രു​ന്ന കു​ട്ടി​ക​ളെ വി​ര​ട്ടി​യോ​ടി​ച്ച​ശേ​ഷ​മാ​ണ് പ്ര​തി ക​രി​മ്പി​ന്‍​തോ​ട്ട​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യ​തെ​ന്ന് മ​ക​ള്‍ പ​റ​ഞ്ഞു​വെ​ന്ന് അ​മ്മ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി.

വി​വ​ര​മ​റി​ഞ്ഞ​യു​ട​ന്‍ അ​മ്മ കു​ഞ്ഞി​നെ ഗോ​പാ​ല്‍​ഗ​ഞ്ച് സ​ദ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ഇ​വി​ടെ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ലാ​ണ് കു​ട്ടി.

തു​ട​ര്‍​ന്ന് കു​ടും​ബം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​തി​ന​കം പ്ര​തി ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു. ര​ണ്ടു​ദി​വ​സം നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

പ്രാ​ഥ​മി​ക ചോ​ദ്യം​ചെ​യ്യ​ലി​ല്‍​ത്ത​ന്നെ പ​തി​ന​ഞ്ചു​കാ​ര​ന്‍ കു​റ്റം​സ​മ്മ​തി​ച്ചെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment